അവൾ പ്രശ്നക്കാരിയായിരുന്നെങ്കിൽ ഞാൻ എന്നേ ഉപേക്ഷിച്ച് പോയേനെ, അവർ തലയിൽ മുണ്ടിട്ട് ഇറങ്ങിപ്പോയവർ; ജയ് ദേവ്!
അടുത്തിടെയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ താരസംഘടനയായ അമ്മയുടെ അംഗത്വത്തില്‍ നിന്നും നടി ലക്ഷ്മിപ്രിയ രാജിവെച്ചിരുന്നു. അമ്മയുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് ലക്ഷ്മിപ്രിയ രാജി അറിയിച്ചത്. കഴിഞ്ഞ ദിവസം നടന്ന ജനറൽ ബോഡിയിൽ പങ്കെടുത്തശേഷമാണ് ലക്ഷ്മിപ്രിയ രാജിവെച്ചത്. ഒരു ഭാഗം മാത്രം കേട്ടുള്ള നടപടിയാണ് ജനറൽ ബോഡി യോഗം സ്വീകരിച്ചതെന്ന് ലക്ഷ്മിപ്രിയ പറഞ്ഞിരുന്നു. ലക്ഷ്മിപ്രിയ മാത്രമല്ല ഭരണസമിതിയിലെ 17 പേരും രാജിവെച്ചു.
കാലാവധി പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷം ബാക്കി നില്‍ക്കെയാണ് രാജി. ഇപ്പോഴിതാ ഭാര്യയുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന വിവാദങ്ങളിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ലക്ഷ്മപ്രിയയുടെ ഭർത്താവ് ജയേഷ് എന്ന ജയ ദേവ്. എല്ലാവരും ലക്ഷ്മിപ്രിയയെ കുറിച്ച് തെറ്റായി ധരിച്ച് വെച്ചിരിക്കുകയാണെന്ന് ജയ് ദേവ് ലൈവിൽ സംസാരിക്കവെ പറഞ്ഞു. ജയ് ദേവിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം...

നിങ്ങൾ ലക്ഷ്മിപ്രിയയെ കുറിച്ച് ധരിച്ച് വെച്ചിരിക്കുന്ന കാര്യങ്ങൾ തെറ്റാണ്. ഭാര്യയായതുകൊണ്ട് സപ്പോർട്ട് ചെയ്ത് സംസാരിക്കുകയല്ല. അവൾ അത്ര പ്രശ്നമായിരുന്നുവെങ്കിൽ എന്നേ അവളെ ഞാൻ ഉപേക്ഷിച്ച് പോയേനെ. എന്റെ ഭാര്യയെ കുറിച്ച് ഒരു കാര്യം കേൾക്കുമ്പോൾ അവൾക്ക് സപ്പോർട്ട് കൊടുത്ത് നിന്നില്ലെങ്കിൽ ഞാൻ പിന്നെ എന്ത് ഭർത്താവാണ്?. നല്ലൊരു വ്യക്തിയാകുമോ?. ആരെ പറ്റി ആർക്കാണ് പരാതി ഇല്ലാത്തത്.
പ്രധാനമന്ത്രിയേയും മഹാത്മഗാന്ധിയേയും കുറിച്ച് വരെ പരാതികൾ വരുന്നില്ലേ?. പലരും നമ്മളെ ഇളക്കാനും ചെയ്യാത്ത കാര്യം വിളിച്ച് പറയാനും സകലമാന തെണ്ടിത്തരങ്ങളും അപരാധങ്ങളും ആ രീതിയിൽ സംസാരിച്ച് നമ്മൾ എല്ലാം ഇട്ടിട്ട് പോകാനായി റിഹേഴ്സൽ എടുത്തവരാണ്. അവരുടെ മുന്നിൽ നമ്മൾ നമ്മുടെ കപ്പൽ മുക്കി കളയരുത് എന്നാണ് ഞാൻ പറയുന്നത്. സത്യം ലോകത്തോട് വിളിച്ച് പറയാനുള്ള ആർജവം ഉണ്ടാകണം. അല്ലാതെ രാജിവെച്ച് പോകുന്നതിനോട് എനിക്ക് അധികം യോജിപ്പില്ല.
അതുപോലെ ഒരു സംഘടനയ്ക്ക് വേണ്ടിയും പച്ചക്കൊടി കാണിക്കാൻ വന്നയാളല്ല ഞാൻ. ആണിനേയും പെണ്ണിനേയും ബഹുമാനിക്കാൻ നമ്മൾ പഠിച്ചിരിക്കണം. എല്ലാവരും നമ്മുടെ ശത്രുക്കളല്ല. വ്യക്തിപരമായ അഭിപ്രായങ്ങൾ പറഞ്ഞ് തീർക്കണം. ശത്രുതയാക്കി മാറ്റരുത്. കേൾക്കുന്നതല്ല ശരി കാണുന്നതാണ് ശരി. കേൾക്കുകയും കാണുകയും വേണം. ഒരുത്തന്റെ തന്തയ്ക്ക് വിളിച്ചപ്പോൾ എന്തൊരു ആശ്വാസം എന്ന് പറഞ്ഞ് ജീവിക്കുന്നവരുണ്ട്.
അങ്ങനെ ചെയ്താലെ അവർക്ക് ഉറക്കം വരൂ. ഇതൊക്കെ കൊണ്ടാണ് ഒന്നിനോടും ഞാൻ പെട്ടന്ന് പ്രതികരിക്കാത്തത്. അമ്മ സംഘടനയിൽ നിന്ന് ആണുങ്ങൾ ഇറങ്ങിപ്പോയിട്ടുണ്ട്. പത്ത്, മുപ്പത് വർഷം അവരുടെ കയ്യിലായിരുന്നു ഭരണം. അവരുണ്ടാക്കാത്ത പ്രശ്നങ്ങളൊന്നും പെണ്ണുങ്ങൾ ഉണ്ടാക്കിയിട്ടില്ല. അവർ സംഘടനയ്ക്ക് എന്തെല്ലാം നാണക്കേടുണ്ടാക്കി. ശ്രീകൃഷ്ണനോ യേശുക്രിസ്തുവോ വിവേകാനന്ദനോ ഒന്നുമായിരുന്നില്ല അവിടെ ഇരുന്നത്.

എല്ലാവരും അവരുടേതായ രീതിയിൽ തിരുമറിയും തരികിടയും കളിക്കാൻ ബുദ്ധിയും പ്രാപ്തിയും ഉണ്ടായിരുന്നവർ തന്നെയാണ്. പെണ്ണുങ്ങൾ ഭരണം ഏറ്റെടുത്താൽ എങ്ങനെയുണ്ടാകും എന്നത് ശ്രമിച്ച് നോക്കുകയാണ് ചെയ്തത്. അവിടേയും പ്രശ്നങ്ങൾ ഉണ്ടാകും. ഇറങ്ങിപ്പോയവർ ആരും പരിശുദ്ധരല്ല. അതുപോലെ ഇരുപത് ലക്ഷം പറ്റിച്ചു എന്നൊക്കെ പ്രചരിപ്പിച്ച് കണ്ടു. ആര് ആരെ പറ്റിച്ചു?. അതിന് പിന്നിലെ യഥാർത്ഥ കാരണം ഞാൻ പറഞ്ഞുവെന്ന് തോന്നുന്നു.
അങ്ങനെ പറ്റിച്ച് ജീവിക്കാൻ പറ്റുമോ?. കോടതിയിൽ പോയി അന്വേഷിച്ചാൽ സത്യാവസ്ഥ നിങ്ങൾക്ക് അറിയാം. കിളവന്മാർ എന്തൊക്കെയാണ് വിളിച്ച് പറയുന്നത്. ശ്വേത മേനോനെ സംസാരിക്കാൻ അനുവദിച്ചില്ല. ചിലർക്ക് പ്രത്യേക അജണ്ടയുണ്ട്. അതിന് വേണ്ടി സംഘടന പൊളിക്കണം. അതാണ് അവരുടെ ഉദ്ദേശം. നമ്മുടെ ആരുടെ എങ്കിലും കുടുംബത്തിൽ പ്രശ്നമുണ്ടായാൽ ഉടനെ ഫേസ്ബുക്ക് ലൈവിൽ വന്ന് പരാതി പറയുകയോ കുടുംബത്തിൽ നിന്ന് പുറത്താക്കണമെന്ന് പറയുകയോ ചെയ്യുമോ?.
ആരും അറിയാതെ ഇരിക്കാനല്ലേ ശ്രമിക്കേണ്ടത്. സ്വയം പാരയാകേണ്ട ആവശ്യമുണ്ടോ?. ഈ പറയുന്ന പുരുഷന്മാർ സംഘടനയിൽ ഇരുന്ന സമയത്ത് പ്രശ്നങ്ങളുണ്ടാക്കി തലയിൽ മുണ്ടിട്ട് ഇറങ്ങിപ്പോയവരല്ലേ? എന്നും ജയ് ദേവ് ചോദിക്കുന്നു.


Click it and Unblock the Notifications


