ആർതിയുടെ സ്വകാര്യ വീഡിയോ ലീക്കായി, ചോദ്യം ചെയ്തതിന്റെ പേരിൽ രവിക്ക് ടോർച്ചർ, സത്യം അറിയാവുന്ന സിനിമാക്കാർ!
ജയം രവി-ആർതി വിഷയത്തിൽ ഇപ്പോൾ നടക്കുന്ന വിവാദങ്ങളിൽ പുതിയ വെളിപ്പെടുത്തലുമായി തമിഴ് സിനിമാ മേഖലയിൽ സജീവമായി നിൽക്കുന്ന നിർമാതാവ് ഷാംഹൂൺ. പണം ചിലവഴിക്കാൻ നൽകുന്നില്ലെന്നതോ ബാങ്ക് അക്കൗണ്ട് ഇല്ലെന്നതോ അല്ല രവി-ആർതി ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമെന്നും ആർതിയുടെ സ്വകാര്യ വീഡിയോ പുറത്ത് വന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും ഷാംഹൂൺ പറയുന്നു.
മകളെ സംരക്ഷിക്കാൻ രവിയെ അമ്മായിയമ്മ ടോർച്ചർ ചെയ്ത് തെറ്റുകാരനാക്കുകയാണെന്നും ഷാംഹൂൺ പുതിയ വീഡിയോയിൽ പറഞ്ഞു. മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് വീഡിയോ ലീക്കായതെന്നും സ്വാധീനം ഉപയോഗിച്ച് അവർ അത് തേച്ച് മായ്ച്ച് കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പുറത്ത് പറയാൻ പറ്റാത്ത കാര്യങ്ങൾ ഒരുപാടുണ്ടെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ നടനും പറഞ്ഞിരുന്നു.

ഷാംഹൂണിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... രണ്ടര മൂന്ന് വർഷം മുമ്പ് ചില വാർത്തകൾ തമിഴ്നാട്ടിൽ പ്രചരിച്ചിരുന്നു. ഒരു സ്വകാര്യ വീഡിയോ ലീക്കായതുമായി ബന്ധപ്പെട്ടായിരുന്നു ആ വാർത്തകൾ. ജയം രവിയുടെ അല്ല അദ്ദേഹത്തിന്റെ ഭാര്യ ആർതിയുടെ വീഡിയോയാണ് ലീക്കായത്. അന്ന് അത് വാർത്തയായിയെങ്കിലും ആർതിയും കുടുംബവും അവരുടെ സ്വാധീനം വെച്ച് എല്ലാം മീഡിയയിൽ നിന്നും നീക്കം ചെയ്തു.
അതോടെ അതുമായി ബന്ധപ്പെട്ട വാർത്തകളും ഇല്ലാതെയായി. അതെല്ലാം പുറത്ത് വിടുമെന്ന് ജയം രവി പറയുന്നത് ഇപ്പോഴാണ്. ഒരു ബാങ്ക് അക്കൗണ്ടിന്റെ പേരിൽ മാത്രമല്ല ഇവർക്കിടയിലെ പ്രശ്നങ്ങൾ. ജയം രവിയെ ഇമോഷണലായി അവർ തകർക്കാൻ ശ്രമിക്കുന്നതിന്റെ കാരണവും അദ്ദേഹത്തിന്റെ കയ്യിൽ ആ ലീക്ക് വീഡിയോ തെളിവായിയുണ്ട് എന്നതുകൊണ്ടാണ്.
ഇതൊന്നും പുറത്ത് വരാതെ ഇരിക്കാനാണ് അവർ രവി ടോർച്ചർ ചെയ്തതും. വീഡിയോയുടെ വിഷയങ്ങൾ പുറത്ത് വന്നാലോയെന്ന് ഭയന്നാകും രവിക്ക് ഡിവോഴ്സ് കൊടുക്കാൻ പോലും ആർതിയും അമ്മയും തയ്യാറാകാത്തത്. ലീക്ക് വീഡിയോ പുറത്ത് വന്നപ്പോൾ അതേ കുറിച്ച് ആർതിയോട് രവി ചോദിച്ചിരുന്നു. സ്വന്തം മകളെ പ്രൊട്ടക്ട് ചെയ്യാൻ ആർതിയുടെ അമ്മ നടത്തിയ കാര്യങ്ങളുടെ ഭാഗമാണ് രവി ഇന്ന് അനുഭവിക്കുന്ന ഓരോന്നും.
അന്ന് സ്വാധീനം വെച്ച് ഡിലീറ്റാക്കിയ വീഡിയോ ഇപ്പോൾ വീണ്ടും പൊങ്ങി വരുന്നുണ്ട്. പക്ഷെ ജനങ്ങളിലേക്ക് എത്തുന്നില്ലെന്ന് മാത്രം. രവി ആത്മഹത്യ ചെയ്താൽ ഇതൊന്നും പുറത്ത് വരില്ലല്ലോ. ടോർച്ചർ ചെയ്ത് രവിയെ ഭ്രാന്തനാക്കുകയാണ് അവരുടെ ലക്ഷ്യം. ഇത്രയും നാൾ അവിടെ പിടിച്ച് നിന്നു. സഹികെട്ടപ്പോഴാണ് ഇറങ്ങിപ്പോന്നത്.

ആ വീഡിയോ കയ്യിൽ ഉള്ളതുകൊണ്ട് മാത്രമാണ് രവി ജീവനോടെ ഇരിക്കുന്നത്. അല്ലായിരുന്നുവെങ്കിൽ ആർതിയും കുടുംബവും രവിയെ ആളെവിട്ട് കൊല്ലിച്ചേനെ. അത്രത്തോളം ക്രൂരമായ ചിന്താഗതിയുള്ളവരാണ്. തെറ്റ് ചെയ്താൽ അംഗീകരിച്ച് സോൾവ് ചെയ്ത് മുന്നോട്ട് പോകണം. പക്ഷെ ആർതി തെറ്റ് അംഗീകരിക്കുന്നില്ല. പകരം രവിയെ തെറ്റുകാരനാക്കി സമൂഹത്തിന് മുന്നിൽ ചിത്രീകരിക്കുന്നു.
ആർതിയെ പിന്തുണച്ച് രവിയെ വിമർശിക്കുന്നവർ ഇത്തരം കാര്യങ്ങൾ കൂടി ഈ വിഷയത്തിലുണ്ടെന്ന് മനസിലാക്കണം. യഥാർത്ഥ വിഷയവും ലീക്കായ വീഡിയോയാണ്. ഇത് പറയണമെന്ന് കരുതിയതല്ല. പക്ഷെ കമന്റ് കണ്ടപ്പോൾ എല്ലാവരും ജയം രവിയെ വിമർശിക്കുന്നതായി കണ്ടു. അപ്പോഴാണ് സത്യാവസ്ഥ കുറച്ചുപേരെങ്കിലും അറിയട്ടേയെന്ന് കരുതിയത്. ഇനിയും പറയാൻ പറ്റാത്ത കുറച്ച് കാര്യങ്ങൾ കൂടിയുണ്ട്.
ഇന്റസ്ട്രിയിൽ പലർക്കും അറിയാവുന്നതുമാണ് അതെല്ലാം. ആ വീഡിയോ പുറത്ത് വന്നാലോയെന്ന് കരുതിയാകും രവിക്ക് ആർതി ഡിവോഴ്സ് കൊടുക്കാത്തത്. ഇത്രയും കാലമായി ഒപ്പമുള്ള ഭർത്താവിനെ നിരീക്ഷിക്കാൻ ചാരനെ വിടുന്നത് ശരിയാണോ? എന്നും ഷാംഹൂൺ ചോദിക്കുന്നു.


Click it and Unblock the Notifications


