43 ൽ വിവാഹം കഴിഞ്ഞ് പുതിയൊരു ജീവിതം, ഞാൻ ഭാ​ഗ്യവതിയെന്നവർ കരുതി, പക്ഷെ പിന്നീടുണ്ടായത്: ലെന

ഏറെക്കാലം ആത്മീയ പാതയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച നടി ലെന ഇന്ന് വിവാഹ ജീവിതം നയിക്കുകയാണ്. ഭർത്താവ് പ്രശാന്ത് നായരെക്കുറിച്ച് പലപ്പോഴും ‍ലെന സംസാരിച്ചിട്ടുണ്ട്. ലെനയുടെ അഭിമുഖം കണ്ടാണ് പ്രശാന്ത് ലെനയുടെ കോൺടാക്ട് ചെയ്യുന്നത്. വിവാഹക്കാര്യം സംസാരിക്കുകയും വളരെ പെട്ടെന്ന് വിവാഹം നട‌ക്കുകയും ചെയ്തു. ഇതിന് ശേഷം തന്റെ ജീവിതത്തിലുണ്ടായ ഒരു ഘട്ടത്തെക്കുറിച്ച് ലെന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ‌ടെഡ് എക്സ് ടോക്സിലാണ് പരാമർശം.

2024 ൽ എനിക്ക് 43 വയസായി. വളരെയധികം ആത്മീയ ബോധമുള്ള നല്ലൊരു വ്യക്തിയെ ഞാൻ വിവാഹം ചെയ്തു. സിനിമാ കരിയർ വിട്ട് ഒരു വർഷത്തേക്ക് ഞാൻ യുഎസിലേക്ക് ഷിഫ്റ്റ് ചെയ്തു. ഒരു പുതിയ ജീവിതം ആരംഭിച്ചു. എല്ലാവരും ഞാൻ ഭാ​ഗ്യവതിയാണെന്ന് കരുതി. പക്ഷെ എന്റെയുള്ളിൽ ആശയക്കുഴപ്പമായിരുന്നു. ഒപ്പം ഓർമ്മക്കുറവും ബ്രെയിൻ ഫോ​ഗും ഉറക്കമില്ലായ്മയും പ്രതീക്ഷിക്കാതെ വണ്ണം വെക്കലും മനസിന് അലോസരവും. ഒരു ദിവസം പെരിമെനോപോസിനെക്കുറിച്ച് ഞാൻ പോ‍ഡ്കാസ്റ്റിൽ കേട്ടു. ഒരു സ്ത്രീ കടന്ന് പോകുന്ന ഏറ്റവും കൺഫ്യൂസിം​ഗ് ആയ ഘട്ടമാണിതെന്നും ലെന പറയുന്നു.

Lena

അടുത്തിടെ കെഎൽഎഫ് വേദിയിലും ലെന പെരിമെനോപോസിനെക്കുറിച്ച് സംസാരിച്ചിരുന്നു. ലോകത്തിലെ ഡിവോഴ്സുകളിൽ 70 ശതമാനത്തിലും മുൻ കെെ എടുത്തത് 40 വയസിന് മുകളിലുള്ള സ്ത്രീകളാണെന്നാണ് കണക്ക്. മെനോഡിവോഴ്സ് എന്ന പേരുമുണ്ട്. ഹോർമോൺ വ്യതിയാനങ്ങൾ മനസിലാക്കേണ്ടതുണ്ട്. വിവാഹം കഴിഞ്ഞ ശേഷം കഷ്ടപ്പെട്ട് തന്റെ സ്ത്രീത്വം തിരികെ കൊണ്ട് വരേണ്ടി വന്നെന്നും ലെന പറഞ്ഞു.

14 വർഷം ഒറ്റയ്ക്ക് ജീവിച്ചയാളാണ് ഞാൻ. എന്റെ ചുറ്റിലും കോട്ട പണിതു. ഭർത്താവ് മസ്കുലിൻ റോൾ എടുക്കുമ്പോൾ ഒരു പവർ സ്ട്ര​ഗിൾ നടക്കും. ഭാ​ഗ്യത്തിന് ഭർത്താവിന് ആത്മീയ ബോധമുള്ളതിനാൽ പതിയെ ആ സമവാക്യം മാറ്റാൻ പറ്റുന്നു. അല്ലെങ്കിൽ വലിയ അപകടമാണ്. കാരണം മനപ്പൂർവം ചെയ്യുന്ന കാര്യമല്ല. അതിനാൽ നാൽപതുകളിലേക്ക് കടക്കുന്ന സ്ത്രീകൾ ഇത് മനസിലാക്കേണ്ടതുണ്ടെന്നും ലെന പറഞ്ഞു.

More from Filmibeat

Read more about: lena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X