കുട്ടികൾ വേണ്ടെന്ന തീരുമാനം മാറിയോ? വയസ് 45, ഈ പ്രായത്തിൽ കുട്ടികൾ...; ആദ്യമായി വ്യക്തമാക്കി ലെന

വിവാഹ ശേഷം കുട്ടികൾ വേണ്ടെന്ന് വളരെ മുന്നേ തീരുമാനിച്ച വ്യക്തിയാണ് നടി ലെന. 2025 ലാണ് ലെന രണ്ടാമത് വിവാഹിതയായത്. പ്രശാന്ത് നായർ എന്നാണ് ഭർത്താവിന്റെ പേര്. കുട്ടികൾ വേണ്ടെന്നാണ് ഇപ്പോഴും തന്റെ തീരുമാനമെന്ന് ലെന പറയുന്നു, വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

ഷോ കാണിക്കാൻ ഞാൻ കുക്ക് ചെയ്യണം, പ്രതീക്ഷിച്ചത് പോലൊരു വിജയിയെ അല്ല അവിടെ കണ്ടത്, മകൻ പറഞ്ഞത്..; നടി രംഭ!
ഷോ കാണിക്കാൻ ഞാൻ കുക്ക് ചെയ്യണം, പ്രതീക്ഷിച്ചത് പോലൊരു വിജയിയെ അല്ല അവിടെ കണ്ടത്, മകൻ പറഞ്ഞത്..; നടി രംഭ!

ആ തീരുമാനത്തിൽ ഞാൻ വളരെ സന്തോഷവതിയാണ്. വളരെ ചെറിയ പ്രായത്തിൽ തീരുമാനിച്ചതാണ്. ഒമ്പതിലോ പത്തിലോ പഠിക്കുമ്പോൾ. അന്ന് അങ്ങനെയാെരു തീരുമാനം എടുക്കേണ്ട യാതൊരു കാര്യവുമില്ല. ആ സമയത്ത് അങ്ങനെ ഒരു ചിന്ത വന്നതാണ്. അമ്മ ആ കാലഘട്ടത്തിൽ പെരിമെനോപോസിലൂടെ കടന്ന് പോകുകയാണ്. ഇത് മനസിലാകാത്തത് കൊണ്ട് ഞാനും ഇത് പോലൊരു പാരന്റ് അല്ലേ ആവുക, നമ്മളെക്കുറിച്ച് സ്വയം പഠിക്കണം എന്ന് അന്ന് ഞാൻ ചിന്തിച്ചു.

Lena

കുട്ടികളൊക്കെയായി അമ്മയായിരുന്നെങ്കിൽ എനിക്ക് സ്പിരിച്വാലിറ്റിയിൽ ഇത്രയും സമയം ചെലവഴിക്കാനാകുമായിരുന്നില്ല. അല്ലെങ്കിൽ ഇത്രയും വർഷം കരിയറിന് വേണ്ടി ഡെഡിക്കേറ്റ് ചെയ്യാൻ ഉണ്ടാകില്ല. പിന്നീട് ആ തീരുമാനത്തിൽ തന്നെ നിൽക്കാൻ കാരണം അതാണ്. തീരുമാനം മാറ്റണോ എന്നാലാേചിച്ചപ്പോൾ വേണ്ട, അത്മീയതിലും കരിയറിലും ശ്രദ്ധ കൊടുക്കാമെന്ന് തന്നെ ബോധ്യപ്പെട്ടു.

ആളത്ര നിഷ്കളങ്കനല്ല, രൂക്ഷമായ ചീത്തവിളി, രജിനികാന്ത് നിശബ്ദനായി നിന്നു; യോ​ഗി ബാബുവിനെതിരെ ബിസ്മി
ആളത്ര നിഷ്കളങ്കനല്ല, രൂക്ഷമായ ചീത്തവിളി, രജിനികാന്ത് നിശബ്ദനായി നിന്നു; യോ​ഗി ബാബുവിനെതിരെ ബിസ്മി

ഇവ ചെയ്യുമ്പോൾ കുട്ടികൾക്ക് വേണ്ടി സമയം കൊടുക്കാനാകില്ല. കുട്ടികൾ എന്നത് തീരുമാനമായിരിക്കണമെന്ന് നൂറ് ശതമാനം വിശ്വസിക്കുന്ന ആളാണ് ഞാൻ. കുട്ടികളെ ആരെങ്കിലും നോക്കിക്കോട്ടെ എന്ന് വിചാരിക്കുന്ന പാരന്റിം​ഗ് ഉണ്ടാക്കുന്ന ഒരുപാട് കൺഫ്യൂഷൻ കുട്ടികളിലുണ്ട്. എന്റെ അഭിപ്രായത്തിൽ അത് ശരിയല്ല. നിങ്ങൾക്ക് കുട്ടികൾ വേണമെങ്കിൽ കരിയർ ചിലപ്പോൾ ത്യജിക്കേണ്ടി വരും. കരിയർ വേണമെങ്കിൽ കുട്ടികൾ വേണ്ടെന്ന് വെക്കേണ്ടി വരുമായിരിക്കും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.

ഞാൻ പറയുന്നതാണ് ശരി എന്നല്ല. ഇതാണ് എന്റെ വിശ്വാസം. ഇപ്പോൾ ഞാൻ 45 വയസിലേക്ക് കടക്കുന്നു. കുട്ടികൾ വേണമെന്ന് പ്ലാൻ ചെയ്യാൻ പറ്റിയ പ്രായമാണിതെന്ന് കരുതുന്നില്ല. ചിലർ ചെയ്യുന്നുണ്ടാകും. ഈ ജന്മത്തിൽ എനിക്ക് കുട്ടികൾ വേണ്ട തീരുമാനത്തിൽ ഞാൻ ഹാപ്പിയാണെനന്നും ലെന പറയുന്നു.

ഭർത്താവുമായി എല്ലാ രീതിയിലുള്ള കാര്യങ്ങളും സംസാരിക്കാറുണ്ട്. ഇന്ന് ഉച്ചയ്ക്ക് സാമ്പാറും പരിപ്പും പയറുമാണോ വേണ്ടത്, ഏത് സിനിമയ്ക്ക് പോകാം എന്നൊക്കെയായിരിക്കും. ഒപ്പം സയൻസും പൊളിറ്റിക്സും ഫിലോസഫിയും പുതിയ ഐ‍ഡിയകളും സംസാരിക്കും. പൊതുവെ ഫ്രീ തിങ്കേർസ് ആയത് കൊണ്ട് എന്തും സംസാരിക്കുമെന്നും ലെന പറഞ്ഞു. യാത്രകളിൽ നിന്ന് മനസിലാക്കിയ കാര്യവും ലെന പങ്കുവെച്ചു. പലരും മുഴുവൻ സമയവും യാത്രക്കാരാണ്. വീട്ടുകാരെ വിട്ട് യാത്രകൾക്ക് പോയി. ഇപ്പോൾ അമ്പതുകളിലും അറുപതുകളിലാണ് അവർ. അങ്ങനെ സ്ഥിരം അഡ്രസ് ഇല്ലാത്ത ആൾക്കാരുണ്ടാകുമെന്ന് ഞാൻ കരുതിയിരുന്നില്ലെന്നും ലെന പറയുന്നു.

More from Filmibeat

Read more about: lena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X