തൃഷയോട് പോലും വിജയ് ഇങ്ങനെയല്ല, എന്നാൽ അസിൻ പിന്നീ‌ടൊരു കണക്ഷനും വെച്ചില്ല; ഹിറ്റ് താരജോഡി

വിജയ്-തൃഷ ബന്ധം കോളിവുഡിൽ ഇന്ന് പരസ്യമായ രഹസ്യമാണ്. ഒരുപാ‌ട് മറച്ച് വെക്കാൻ താരങ്ങൾക്ക് ഇന്ന് താൽപര്യമില്ല. പ്രത്യേകിച്ചും തൃഷയ്ക്ക്. തെരഞ്ഞെടുപ്പ് വിജയം പോലും വിജയ് തനിക്ക് തന്ന സമ്മാനമായാണ് തൃഷ കാണുന്നത്. തമിഴ്നാട് മുഖ്യമന്ത്രിയായുള്ള വിജയുടെ സത്യപ്രതിഞ്ജാ ച‌ടങ്ങിൽ തൃഷ എത്തുകയും ചെയ്തു. പൊതുവെ അന്തർമുഖനാണ് വിജയ്. സഹപ്രവർത്തകരോട് അധികം സംസാരിക്കില്ല. ​ഗില്ലി എന്ന സിനിമയിൽ ആദ്യമായി തൃഷ്യ്ക്കൊപ്പം അഭിനയിക്കുമ്പോഴും ഇതായിരുന്നു സാഹചര്യം. എന്നാൽ പതിയെ ഇവർ സൗഹൃദത്തിലായ്. നാല് സിനിമകളിൽ ഇവർ ഒരുമിച്ച് അക്കാലത്ത് അഭിനയിച്ചു.

അന്ന് തൃഷ-വിജയ് സൗഹൃദം ചർച്ചയായിരുന്നു. അതേസമയം തൃഷയേക്കാളും വിജയ് കംഫർട്ടബിൾ ആയി സംസാരിച്ച മറ്റൊരു നടിയുണ്ട്. അസിൻ ആണത്. തൃഷയെ പോലെ വിജയുടെ ഹിറ്റ് ജോഡിയായിരുന്നു അസിനും. പോക്കിരി, ശിവകാശി, കാവലൻ തു‌ടങ്ങിയ സിനിമകളിൽ ഇവർ ഒന്നിച്ച് അഭിനയിച്ചു. അക്കാലത്ത് തന്റെ സിനിമകളുടെ പ്രൊമോഷന് വിജയ് പങ്കെടുക്കാറുണ്ടായിരുന്നു. അസിനൊപ്പം നൽകിയ അഭിമുഖങ്ങളിൽ വളരെ രസകരമായി വിജയ് സംസാരിക്കുന്നു.

Vijay  Trisha  Asin

ഈ അഭിമുഖങ്ങൾ വീണ്ടും ശ്രദ്ധ നേടുകയാണിപ്പോൾ. തൃഷയേക്കാളും വിജയ് കംഫർട്ടബിൾ അസിനൊപ്പമായിരുന്നെന്ന് തോന്നുന്നെന്ന് നെറ്റിസൺസ് പറയുന്നു. മറ്റൊരു കാര്യം അസിൻ തമിഴിലെ മറ്റൊരു ഹീറോയ്ക്കൊപ്പവും അഭിമുഖം നൽകിയിട്ടില്ല എന്നതാണ്. ഇവർ തമ്മിൽ നല്ല സൗഹൃദമുണ്ടായിരുന്നു. എന്നാൽ അസിൻ വിവാഹിതയായ ശേഷം സിനിമാ രം​ഗവുമായി യാതൊരു ബന്ധവും വെക്കുന്നില്ല.

തമിഴിൽ 10 സിനിമകളേ അസിൻ ചെയ്തിട്ടുള്ളൂ. ​ഗജിനി വൻഹിറ്റായതോടെ അസിൻ ബോളിവുഡിലേക്ക് കടന്നു. ഏറെക്കാലത്തിന് ശേഷം നടി ചെയ്ത കാവലൻ എന്ന തമിഴ് സിനിമയിലും വിജയ് ആയിരുന്നു നായകൻ. അസിനെ ഈ സിനിമയിലേക്ക് നിർദ്ദേശിച്ചത് വിജയ് ആണെന്ന് സംവിധായകൻ സിദ്ദിഖ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. മലയാള ചിത്രം ബോഡി​ഗാർഡിന്റെ തമിഴ് റീമേക്കാണ് കാവലൻ. കാവലൻ റിലീസ് ചെയ്ത സമയത്ത് തൃഷയും വിജയും ഒരുമിച്ച് അഭിനയിക്കുന്നത് നിർത്തിയിട്ടുണ്ട്.

തമിഴകത്തെ ഹിറ്റ് ജോഡിയായിരുന്നു വിജയും തൃഷയും. ഒരേ കാലഘട്ടത്തിലാണ് ഇരുവരും താരപദവിയിലേക്ക് ഉയരുന്നത്. അന്നും ​ഗോസിപ്പുകൾ വന്നിരുന്നു. 2008 ൽ കുരുവി എന്ന സിനിമയ്ക്ക് ശേഷം ഇവർ ഒരുമിച്ച് കുറേക്കാലം സിനിമകൾ ചെയ്തില്ല. കുടുംബത്തിന്റെ എതിർപ്പാണ് ഇതിന് കാരണമെന്നായിരുന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

2016 ൽ വിവാഹിതയായ ശേഷം അസിൻ സിനിമാ രം​ഗത്ത് നിന്നും പൂർണമായും മാറി നിന്നു. രാഹുൽ ശർമ എന്നാണ് ഭർത്താവിന്റെ പേര്. അരിൻ എന്ന മകളും ഇവർക്കുണ്ട്. ഇനിയൊരു തിരിച്ച് വരവ് ഉണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നില്ല. ബി​ഗ് സ്ക്രീനിൽ മാത്രമല്ല അസിനെ കാണാത്തത്. കഴിഞ്ഞ കുറേ വർഷങ്ങളായി അസിനെ എവിടെയും ആരാധകർ കണ്ടിട്ടില്ല. പൊതുവേദികളിലോ എയർപോർട്ടിലോ പാപ്പരാസി ക്യാമറകളിലൂടെ അസിനെ കണ്ടവരില്ല. എങ്ങനെ ഇത്രയും സ്വകാര്യമായ ജീവിതം അസിന് നയിക്കാൻ പറ്റുന്നു എന്നാണ് ആരാധകരുടെ ചോദ്യം. വിവാഹ ശേഷം സിനിമാ രം​ഗത്ത് നിന്നും പൂർണമായും മാറി നിൽക്കുമെന്ന് അസിൻ നേരത്തെ പറഞ്ഞതാണ്.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X