'നമ്മൾ വീണ്ടും ഒന്നിക്കേണ്ടായിരുന്നെന്ന് പ്രിയനോട് ലിസി; മഞ്ജുവിനെ പോലെ ലിസിയും; പ്രിയന് വന്ന മാറ്റം'
മഞ്ജു വാര്യർ, ലിസി എന്നീ നടിമാരെക്കുറിച്ച് സംസാരിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. രണ്ട് പേരും ഒപ്പമുള്ളവർക്ക് ഭാഗ്യം നൽകുന്നവരാണെന്ന് ആലപ്പി അഷ്റഫ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിലാണ് പരാമർശം. പണത്തിന് വേണ്ടി എന്തും ചെയ്യുന്ന നടിയല്ല മഞ്ജു വാര്യർ. തന്റെ കയ്യിലുണ്ടായിരുന്ന കോടികൾ ഉപേക്ഷിച്ച് വെറും കയ്യോടെ പടിയിറങ്ങിയ നടിയാണ് മഞ്ജു വാര്യർ എന്ന് ഓർക്കുക. ഇന്നവർ ഇച്ഛാശക്തി കൊണ്ടും സ്വന്തം കഴിവ് കാെണ്ടും ഈ നൂറ് കോടിക്ക് മുകളിൽ നേടിയെടുത്തു എന്നാണ് കേൾക്കുന്നത്.
ഒരർത്ഥത്തിൽ പറഞ്ഞാൽ മഞ്ജു വളരെ വലിയ ഭാഗ്യമുള്ള നടിയാണ്. ആ ഭാഗ്യം അവരുടെ കൂടെ ജീവിച്ചവർക്കും ആവോളം ലഭിച്ചു. അതിനെക്കുറിച്ച് ഞാനിപ്പോൾ വിശദീകരിക്കേണ്ടതില്ലല്ലോ. അവർ എന്ന് പടിയിറങ്ങിയോ അന്ന് മുതൽ തുടങ്ങിയ ചിലരുടെ സർവനാശവും നമ്മൾ കണ്ടതല്ലേ. മഞ്ജു വാര്യരെ പോലെ തന്നെ ഭാഗ്യമുള്ള നടിയാണ് ലിസി. ലിസിയോടൊപ്പമുള്ള ജീവിതം പ്രിയദർശന്റെ സുവർണകാലഘട്ടമായിരുന്നു. അന്ന് ലിസിയുടെ ഭാഗ്യമാണ് പ്രിയദർശന്റെ എല്ലാ വിധ ഉയർച്ചകൾക്കും കാരണമായതെന്ന് പറയാതെ വയ്യ. എന്നാൽ ലിസിയുമായുള്ള ബന്ധം പിരിഞ്ഞ ശേഷം വൻ പരാജയത്തിലേക്ക് പ്രിയൻ മൂക്ക് കുത്തി.

ഹിന്ദിയിൽ പ്രിയന്റെ ഒമ്പതോളം സിനിമകൾ പരാജയം ഏറ്റുവാങ്ങി. മലയാളത്തിൽ കുഞ്ഞാലി മരയ്ക്കാർ പോലുള്ള വമ്പൻ സിനിമകളും തകർന്നടിഞ്ഞു. എന്നാൽ വീണ്ടും ലിസിയുമായി അടുത്തതോടെ പ്രിയന്റെ ജീവിതത്തിലും കരിയറിലും വീണ്ടും ഉയർച്ചകൾ ഉണ്ടായി. ഭൂത് ബംഗ്ലാവ് എന്ന സിനിമ വമ്പൻ ഹിറ്റിലേക്ക് കുതിക്കുന്നു. റിലീസ് കഴിഞ്ഞ ശേഷം ഞാനും പ്രിയനും കുറേ സമയം ചെലവഴിച്ചിരുന്നു.
ലിസി ഒപ്പം കൂടിയപ്പോഴുണ്ടായ മാറ്റം കണ്ടില്ലേ എന്ന് ഞാൻ പറഞ്ഞു. ഈ അഭിപ്രായം പലരും എന്നോട് പറഞ്ഞെന്ന് പ്രിയൻ കള്ളച്ചിരിയോടെ മറുപടി നൽകി. സന്തോഷ് ശിവനും ഇങ്ങനെ തന്നെ പറഞ്ഞു. ലിസി സിംഗപ്പൂരിൽ പോകുമ്പോൾ കാസിനോയിൽ പോയി ചെറിയ പണം വെച്ച് ഗെയിം കളിക്കും. എപ്പോൾ കളിച്ചാലും ലിസിക്ക് ലാഭമാണുണ്ടാകുക.
എന്നാൽ ഇപ്രാവശ്യം സിംഗപ്പൂരിൽ പോയപ്പോൾ അവിടെ നിന്നും പ്രിയനെ വിളിച്ചു. ഫോണെടുത്ത ഉടൻ ലിസി പറഞ്ഞത് നമ്മൾ തമ്മിൽ വീണ്ടും അടുക്കേണ്ടതില്ലായിരുന്നു എന്നാണ്. ഷോക്കായ പ്രിയൻ എന്താണെന്ന് ചോദിച്ചു. എന്റെ ഭാഗ്യമെല്ലാം നിങ്ങൾ കൊണ്ട് പോയി. ഞാനാദ്യമായി ഇവിടെ ഗെയിമിൽ തോറ്റെന്ന് ലിസി പറഞ്ഞെന്നും ആലപ്പി അഷ്റഫ് പറയുന്നു.


Click it and Unblock the Notifications

