ശരിക്കും 'ഹൃദയം' കൈമാറി! കല്യാണിയും പ്രണവും പ്രണയത്തിലോ? എന്നാണ് വിവാഹം! പ്രതികരിച്ച് ലിസി
മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളാണ് മോഹന്‍ലാലിന്റേതും പ്രിയദര്‍ശന്റേതും. സിനിമ മോഹം മനസില്‍ തുടങ്ങിയ കാലം മുതല്‍ ഇന്നുവരെ ഇവരുടെ ബന്ധം അതുപോലെ തുടരുന്നുമുണ്ട്. ഇടയ്ക്കിടയ്ക്ക് കുടുംബസമേതമായി ഇവര്‍ യാത്രകള്‍ നടത്താറുണ്ട്. വിശേഷാവസരങ്ങളിലും ഇവരൊത്ത് ചേരാറുണ്ട്. ഒന്നിച്ചുള്ള ചിത്രങ്ങളും, അഭിമുഖങ്ങളുമെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. വിവാഹമോചനത്തിന് ശേഷമായി വീണ്ടും ഒന്നിച്ചിരിക്കുകയാണ് പ്രിയദര്‍ശനും ലിസിയും. സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ഇരുവരും ഒന്നിച്ചെത്തിയതോടെയായിരുന്നു ഇവരുടെ പുന:സമാഗമം ചര്‍ച്ചയായത്. വിവാഹത്തിന് ക്ഷണിച്ചപ്പോള്‍ തന്നെ ലിസിക്കൊപ്പമായി എത്തിയേക്കാമെന്നായിരുന്നു പ്രിയന്‍ പറഞ്ഞത്. മകന്റെ വിവാഹം ഇങ്ങനെയൊരു കൂടിച്ചേരലിന് കൂടി വേദിയായതില്‍ ഒത്തിരി സന്തോഷം എന്നായിരുന്നു സിബി മലയില്‍ പ്രതികരിച്ചത്. ഇരുവരും ഒന്നിച്ച് വിവാഹ വേദിയിലേക്ക് വരുന്ന ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു.
അന്ന് ഈഗോ പ്രശ്‌നങ്ങളായിരുന്നു. എങ്ങനെയെങ്കിലും വഴിപിരിയണമെന്നേയുണ്ടായിരുന്നുള്ളൂ. തീരുമാനം തെറ്റിയോ എന്നൊക്കെ തോന്നിയിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ വീണ്ടും ഒന്നിച്ചു. മാലയിടാനോ, വിവാഹമായി നടത്താനോ ഒന്നും താല്‍പര്യമില്ലെന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞത്. മക്കളാണ് ഈ ഒത്തുചേരലിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. മക്കളുടെ കാര്യങ്ങള്‍ക്കായി എന്നും ഒന്നിച്ച് നില്‍ക്കുമെന്ന് ഇരുവരും നേരത്തെ തീരുമാനമെടുത്തിരുന്നു. മകന്റെ വിവാഹ സമയത്ത് ഇരുവരും ഒന്നിച്ചുണ്ടായിരുന്നു. അന്നത്തെ ചിത്രങ്ങളും ചര്‍ച്ചയായിരുന്നു. ഇവരെ ഇങ്ങനെ ഒന്നിച്ച് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നായിരുന്നു ചിത്രങ്ങള്‍ കണ്ടവര്‍ പറഞ്ഞത്.

പൊരുത്തപ്പെട്ട് പോവാനാവുന്നില്ലെങ്കില്‍ പിരിയുന്നത് തന്നെയാണ് നല്ലതെന്നാണ് കല്യാണിയും പറഞ്ഞത്. മാതാപിതാക്കളുടെ വേര്‍പിരിയല്‍ ഞങ്ങളെ ബാധിച്ചിട്ടില്ല. എല്ലാ കാര്യത്തിനും അച്ഛനും അമ്മയും കൂടെയുണ്ടായിരുന്നുവെന്നും കല്യാണി പറഞ്ഞിരുന്നു. അച്ഛന്റെ ശിഷ്യനൊപ്പമായി തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു കല്യാണിയുടെ രംഗപ്രവേശനം. അഭിനയിക്കണമെന്ന ആഗ്രഹത്തെക്കുറിച്ച് കല്യാണി പറഞ്ഞപ്പോള്‍ മകള്‍ക്ക് അതിന് കഴിയുമോയെന്നായിരുന്നു പ്രിയന്റെ ആശങ്ക. ഉറച്ച തീരുമാനത്തോടെയാണ് മകള്‍ അത് പറഞ്ഞതെന്ന് പിന്നീടാണ് അദ്ദേഹത്തിന് മനസിലായത്. ദുല്‍ഖറിനും, പ്രണവിനുമൊപ്പമായുമൊക്കെ ഇതിനകം മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് കല്യാണി.
ഹൃദയത്തില്‍ നിത്യയും അരുണുമായാണ് കല്യാണിയും പ്രണവും വേഷമിട്ടത്. ഇവരുടെ സ്‌ക്രീന്‍ കെമിസ്ട്രി അതിഗംഭീരമായിരുന്നു. മികച്ച ജോഡികളെന്നായിരുന്നു എല്ലാവരും പറഞ്ഞത്. കുട്ടിക്കാലത്ത് തന്നെ അറിയാവുന്നവരാണ് ഞങ്ങള്‍. അച്ഛന്‍മാരും, അമ്മമാരുമൊക്കെയുള്ള സൗഹൃദം കണ്ടാണ് വളര്‍ന്നതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. ഇരുവരും പ്രണയത്തിലാണോയെന്ന ചര്‍ച്ചകളിലായിരുന്നു ആരാധകര്‍. നിങ്ങള്‍ ജീവിതത്തില്‍ ഒന്നിച്ചാല്‍ നന്നായിരിക്കുമെന്നായിരുന്നു അഭിപ്രായങ്ങള്‍. ഗോസിപ്പുകളും ചര്‍ച്ചകളുമൊക്കെ കണ്ടിരുന്നുവെങ്കിലും ഇരുവരും കാര്യമായി പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഇതേക്കുറിച്ചുള്ള ലിസിയുടെ കമന്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.
വിഷു ആശംസ അറിയിച്ചുള്ള പോസ്റ്റിന് താഴെയായിരുന്നു ഒരാള്‍ കല്യാണി-പ്രണവ് വിവാഹത്തിനായി കാത്തിരിക്കുന്നു എന്ന് കമന്റ് ചെയ്തത്. തെറ്റായ വാര്‍ത്തയെന്നായിരുന്നു ലിസി പറഞ്ഞത്.


Click it and Unblock the Notifications











