അന്‍സിബ തെളിവ് സഹിതം തുറന്നടിച്ചു! ശ്വേതയ്ക്ക് മറുപടിയില്ല! അമ്മ യോഗത്തില്‍ നടന്നതിനെക്കുറിച്ച് മാല പാര്‍വതി
പതിവില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങളായിരുന്നു കഴിഞ്ഞ ദിവസത്തെ അമ്മ യോഗത്തില്‍ സംഭവിച്ചത്. പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞവരടക്കം എല്ലാവരും രാജി വെക്കുകയായിരുന്നു. രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക് കമ്മിറ്റിക്ക് രൂപം കൊടുക്കുകയായിരുന്നു പിന്നീട്. ഇനി ഈ സംഘടനയില്‍ തുടരുന്നില്ലെന്നും, അംഗത്വം തന്നെ റദ്ദാക്കുകയാണെന്നുമായിരുന്നു ശ്വേത മേനോന്‍ പറഞ്ഞത്. അന്‍സിബയുടെ ഒരൊറ്റ ചോദ്യത്തിലാണ് എല്ലാം നടന്നതെന്നായിരുന്നു യോഗത്തില്‍ പങ്കെടുത്ത താരങ്ങള്‍ പറഞ്ഞത്. ചെയ്യേണ്ട ഉത്തരവാദിത്തം കൃത്യമായിട്ട് ചെയ്യണമല്ലോ, റിപ്പോര്‍ട്ട് കൃത്യമായി വന്നില്ല.
കണക്കും കൃത്യമായിരുന്നില്ല. കണക്കും റിപ്പോര്‍ട്ടും അംഗീകരിക്കുക. ഇത് രണ്ടും നടന്നില്ലെങ്കില്‍ ഭരണവീഴ്ചയായി വിലയിരുത്തപ്പെടും. അഡ്‌ഹോക് കമ്മിറ്റിയിലേക്ക് പോവും. അങ്ങനെയാണ് അമ്മയുടെ ബൈലോ എന്നായിരുന്നു മാല പാര്‍വതി പ്രതികരിച്ചത്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ഭരണ പരിചയക്കുറവാണ്, അവര്‍ക്ക് സമയം കൊടുക്കണം എന്ന് എല്ലാവരും പറഞ്ഞിരുന്നു. 45 ദിവസം വേണമെന്ന് ശ്വേത പറഞ്ഞിരുന്നു. അതിനിടയിലാണ് അന്‍സിബ തെളിവ് സഹിതമായി കാര്യങ്ങള്‍ പറഞ്ഞത്. അത് കേട്ടതോടെയാണ് ഞാനും എന്റെ ഭരണസമിതിയും രാജി വെക്കുകയാണെന്ന് ശ്വേത പറഞ്ഞത്.

സാമ്പത്തിക വിഷയമായിരുന്നു ആദ്യത്തെ ചോദ്യം. സ്വജനപക്ഷപാതം, ഇസി അംഗീകരിക്കാതെ ചെയ്ത കാര്യങ്ങള്‍, അങ്ങനെ കുറേ ചോദ്യങ്ങളായിരുന്നു അന്‍സിബ ചോദിച്ചത്. അത്രയും ക്ലാരിറ്റിയോടെ, തെളിവ് സഹിതമായി അന്‍സിബ സംസാരിച്ചത് പിന്‍ഡ്രോപ് സൈലന്റോടെ എല്ലാവരും കേട്ടു. കൈയ്യടിയോടെയാണ് എല്ലാവരും അത് കേട്ടത്. ആ കുട്ടി പറഞ്ഞ കാര്യങ്ങളാണ് നടന്നത്. മിക്കവര്‍ക്കും അവര്‍ പറഞ്ഞത് മനസിലായിരുന്നു. കണക്കിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ശ്വേതയ്ക്ക് വ്യക്തമായ മറുപടിയില്ലാതെയായത്. ഈ കണക്ക് ഞാന്‍ ഒപ്പിടില്ലെന്ന് പറഞ്ഞ് ട്രെഷറര്‍ കൈയ്യൊഴിഞ്ഞു. ഓഡിറ്ററും അംഗീകരിച്ചില്ല.
ഒരു വലിയ വിഭാഗം ആളുകളും ശ്വേതയോടൊപ്പമായിരുന്നു. അന്‍സിബ സംസാരിച്ചതോടെയായിരുന്നു അത് മാറിയത്. ആ കുട്ടിക്കെതിരെ നിലപാട് എടുക്കുന്നതൊക്കെ ആലോചനയായി നില്‍ക്കത്തേയുള്ളൂ. എന്തൊരു സത്യമുള്ള കൊച്ചാണ്, വന്ന് നിന്നങ്ങോട്ട് ആര്‍ജനത്തോടെ, ശരി പറയുന്നത് കേള്‍ക്കുമ്പോള്‍ നമുക്കൊരു രോമാഞ്ചം വരില്ലേ, അങ്ങനെയൊരു അനുഭവം ഇന്നലെയുണ്ടായി. ഒരാള്‍ക്കും ഒന്നും പറയാന്‍ പറ്റാത്ത വിധത്തിലായിരുന്നു ആ സംസാരം. 17പേരെ ഒന്നിച്ച് നിര്‍ത്താന്‍ അവര്‍ക്ക് പറ്റിയില്ല. രണ്ടുപേര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുമ്പോള്‍ ഒരാളെ ചേര്‍ത്തുനിര്‍ത്തി അവരുടെ തീ ആളിക്കത്തിക്കുക.
അങ്ങോട്ടും ഇങ്ങോട്ടും ഉപയോഗിക്കുന്നു. അങ്ങനെയുള്ള കാര്യങ്ങളൊക്കെ അവിടെ നടന്നിട്ടുണ്ട്. അതൊക്കെ അണ്‍പ്രൊഫഷണലാണ്. ബാലിശമാണ്. പണി അറിയാത്തവര്‍ ചെയ്യുന്നതാണ്. ഞാന്‍ മീഡിയയിലൂടെ പറഞ്ഞാണ് ഇതെല്ലാം കുളമാക്കിയത് എന്നൊരു ആരോപണം ഉയര്‍ന്നിരുന്നു. അന്‍സിബയുടെ പ്രശ്‌നം വന്നപ്പോള്‍ മാത്രമാണ് ഞാന്‍ സംസാരിച്ചത്. ചേച്ചിയെന്താ ഇവിടെ സംസാരിക്കുന്നത്, മാധ്യമങ്ങളിലല്ലേ സംസാരിക്കുള്ളൂ എന്നാണ് ശ്വേത ചോദിച്ചത്. അവരാണ് നാളെ മാധ്യമങ്ങളെ കാണാന്‍ വരുന്നത്.
അപ്പോള്‍ നമുക്കിനി മാധ്യമങ്ങളിലൂടെ യുദ്ധം ചെയ്യാന്‍ എന്നോട് പറഞ്ഞത്. തുടക്കം മുതലേ അവര്‍ വളരെ ബാലിശമായാണ് സംസാരിച്ചത്. അടുത്ത യോഗം തായ്‌ലന്‍ഡില്‍ ആയിരിക്കുമെന്നും, എല്ലാവര്‍ക്കും ജോലി തരുമെന്നുമൊക്കെ പറഞ്ഞിരുന്നു. അതിലൊക്കെ എന്താണ് നമ്മള്‍ പറയുക. അത്രയും ഗൗരവത്തോടെ സംസാരിക്കേണ്ട കാര്യമായിരുന്നിട്ടും ഇതാണ് പറയുന്നതെന്നുമായിരുന്നു മാല പാര്‍വതി പറഞ്ഞത്.


Click it and Unblock the Notifications