'സുരേഷ് ഗോപിയുടെ മക്കളുടെ പെരുമാറ്റം, വഴി തെറ്റിച്ച് വളർത്തി, വേറെ പ്രൊഫഷനിലേക്ക് പറഞ്ഞ് വിടുന്നതാണ് ബുദ്ധി'
അങ്കം അട്ടഹാസം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടൻ മാധവ് സുരേഷും റിവ്യൂവർ അശ്വന്ത് കോക്കുമായുള്ള വിവാദം രൂക്ഷമാകുന്നു. അശ്വന്ത് കോക്ക് മാധവിനെ അധിക്ഷേപിച്ച് സംസാരിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ മാധവിന് നേരെ കടുത്ത സെെബറാക്രണം വന്നു. പിന്നാലെ മാധവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് കാണാനില്ല. കടുത്ത പരിഹാസങ്ങളാണ് മാധവിന് നേരെ വരുന്നത്. അശ്വന്ത് കോക്കിന്റെ വീഡിയോയിലെ പരാമർശങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഷയത്തിൽ മാധവിനെ പിന്തുണയ്ക്കുന്നവർ കുറവാണ്.
സിനിമാ രംഗത്തേക്ക് കടന്ന് വന്നത് മുതൽ മാധവിന് കേൾക്കേണ്ടി വരുന്നത് നിരന്തരം വിമർശനങ്ങളാണ്. മാധവിന് അഭിനയം അറിയില്ലെന്നാണ് പ്രധാന വിമർശനം. സംവിധായകൻ ശാന്തിവിള ദിനേശ് സുരേഷ് ഗോപിയുടെ രണ്ട് ആൺമക്കളെക്കുറിച്ചും പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

എത്രയും പെട്ടെന്ന് സുരേഷ് ഗോപി ഈ കുട്ടികളെ ബിസിനസിലേക്കോ അല്ലെങ്കിൽ വെളിയിലേക്കോ കൊണ്ട് പോകണം. നടൻ എന്ന നിലയ്ക്കൊന്നും രക്ഷപ്പെടില്ല. അച്ഛന് കോടികളുണ്ടെങ്കിൽ മക്കൾക്ക് ജീവിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകില്ല. എത്രയും പെട്ടെന്ന് ഇത് മതിയാക്കി വേറെ ഏതെങ്കിലും പ്രൊഫഷനിലേക്ക് പറഞ്ഞ് വിടുന്നതാണ് ബുദ്ധിയെന്ന് ശാന്തിവിള ദിനേശ് ഒരിക്കൽ പറഞ്ഞിരുന്നു.
കേന്ദ്രമന്ത്രിയല്ല ആരായാലും മക്കളെ മര്യാദയ്ക്ക് വളർത്തണം. പക്ഷെ ഇയാൾ രണ്ട് ആൺപിള്ളേരെയും വളർത്തിയത് വഴി തെറ്റിച്ചാണ്. കുട്ടിക്കാലത്ത് നമ്മൾ അയാളുടെ വീട്ടിൽ ചെന്നാൽ ഈ പിള്ളേർ നമ്മളെ സ്വീകരിക്കുന്നത് 'പ്ഫാ പുല്ലേ' എന്ന് പറഞ്ഞാണ്. അപ്പോൾ അയാൾ കെെയ്യടിക്കും. ഞാൻ സിനിമയിൽ പറഞ്ഞത് മക്കൾ എന്ത് കാര്യമായാണ് പറയുന്നതെന്ന് പറയുമെന്നും ഒരിക്കൽ ശാന്തിവിള ദിനേശ് പറഞ്ഞു.
സുരേഷ് ഗോപി ഈഗോ പ്രശ്നങ്ങൾ ഉള്ളയാളാണെന്നാണ് ശാന്തിവിള ദിനേശ് പറയാറുള്ളത്. മമ്മൂട്ടിയോട് സുരേഷ് ഗോപിക്ക് അകൽച്ചയുണ്ടായിരുന്നെന്ന് അടുത്തിടെ ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു. ആരോമലുണ്ണിയുടെ വേഷം തന്റെ സുഹൃത്തായ രതീഷിന് നൽകണമെന്ന് മമ്മൂട്ടി ശുപാർശ ചെയ്തു. സംവിധായകൻ അത് തള്ളി. സുരേഷ് ഗോപി ആ വേഷം ചെയ്തു. അപ്പോൾ മുതലാണ് സുരേഷ് ഗോപി മനസ് കൊണ്ട് മമ്മൂട്ടിയുമായി ഇടഞ്ഞത്. പരസ്യമായി കാണുമ്പോൾ ഇക്ക എന്ന് വിളിക്കും.
എന്റെ വല്യേട്ടനാണെന്ന് പറയും. സിനിമയിൽ തനിക്ക് തുടക്ക കാലത്ത് ഒരുപാട് സഹായം ചെയ്ത രതീഷിന് കൊടുക്കണമെന്ന് മമ്മൂട്ടി ന്യായമായി പറഞ്ഞതാണ്. അല്ലാതെ സുരേഷ് ഗോപിയെ വെട്ടിയതല്ല. കുറേക്കാലം ഈ അകൽച്ച സുരേഷ് ഗോപിക്കുണ്ടായിരുന്നെന്ന് ശാന്തിവിള ദിനേശ് പറയുന്നു. പരസ്യമായിട്ട് പറയില്ലെങ്കിലും രഹസ്യമായി വളരെ മോശമായ വാക്കുകൾ ഉപയോഗിച്ച് സുരേഷ് ഗോപി സംസാരിക്കുമായിരുന്നെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. അതേസമയം സുരേഷ് ഗോപിയെയും മക്കളെയും വിമർശിക്കുന്നത് പോലെ ശാന്തിവിള ദിനേശ് മമ്മൂട്ടിയെയോ മോഹൻലാലിനെയോ ഇവരുടെ കുടുംബത്തെയോ വിമർശിക്കാറില്ല.


Click it and Unblock the Notifications