വർഷങ്ങളായി അറിയാം, ഞങ്ങളുടെ കല്യാണം നടത്തിയത് അവർ; സുഹൃത്തുക്കൾ ബന്ധുക്കളാകുമോ?; പ്രതികരിച്ച് മാധവ്!
അച്ഛന്റേയും ജേഷ്ഠന്റേയും പാത പിന്തുടർന്നാണ് മാധവ് സുരേഷും സിനിമയിലേക്ക് എത്തിയത്. പഠനം പൂർത്തിയാക്കിയശേഷമാണ് അഭിനയിച്ച് തുടങ്ങിയത്. ഇതിനോടകം രണ്ട് സിനിമകളിൽ അഭിനയിച്ചു. ഒന്നിൽ നായകനും മറ്റൊന്നിൽ സപ്പോർട്ടിങ് റോളുമാണ് ചെയ്തത്. എന്നാൽ പ്രതീക്ഷിച്ചതുപോലൊരു അഭിപ്രായമല്ല പ്രേക്ഷകരിൽ നിന്നും മാധവിന് ലഭിച്ചത്. പലരും താരപുത്രന്റെ അഭിനയത്തിൽ അസംതൃപ്തരുമായിരുന്നു.
അതുകൊണ്ട് തന്നെ ട്രോളുകളും പരിഹാസങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു. എല്ലാത്തിനേയും പ്രാക്ടിക്കലായി ഉൾക്കൊണ്ടുകൊണ്ട് പുതിയ സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് മാധവ് ഇപ്പോൾ. അങ്കം അട്ടഹാസമാണ് മാധവിന്റെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. തിരുവനന്തപുരത്താണ് അങ്കം അട്ടഹാസം സിനിമ മുഴുവൻ ചിത്രീകരിച്ചിരിക്കുന്നത്.

എഴുപത്തിയഞ്ചോളം ലൊക്കേഷനുകൾ ഉണ്ടായിരുന്നു. ത്രില്ലർ സിനിമയാണ്. ഞാൻ മുമ്പ് ചെയ്ത ജെഎസ്കെ ആണെങ്കിലും കുമ്മാട്ടികളിയാണെങ്കിലും റിലീസിന് മുമ്പ് ഞാൻ കണ്ടിട്ടില്ല. ഡബ് കട്ട്സ് മാത്രമാണ് കണ്ടത്. കരിയറിൽ ആദ്യമായാണ് മുഴുവൻ ഡബ് ചെയ്തശേഷം ഞാൻ ചെയ്ത സിനിമ പ്രിവ്യു ഷോ പോലെ സംവിധായകന് ഒപ്പമിരുന്ന് കാണുന്നത്.
സിനിമ കണ്ടപ്പോൾ എനിക്ക് തോന്നിയത് അദ്ദേഹം അദ്ദേഹത്തിന്റെ കാലിബർ തെളിയിച്ചിട്ടുണ്ടെന്നാണ്. ഞാൻ വളരെ ഹാപ്പിയാണ്. മിഡ് ബഡ്ജറ്റെന്ന് വിളിക്കാവുന്ന റിസോഴ്സ് എങ്കിലും ഉണ്ടായിരുന്നുവെങ്കിൽ ഈ സിനിമ എന്റെ ബാഹുബലിയായി ഈ സിനിമ മാറുമായിരുന്നു. അതേപോലൊരു സിനിമ ചെയ്യാൻ കഴിവുള്ള സംവിധായകനാണ് അങ്കം അട്ടഹാസത്തിന്റേത്.
അടുത്തൊരു രാജമൗലിയോ അതിന് മുകളിൽ ഒരു സംവിധായകനോവായി അദ്ദേഹം മാറട്ടെ എന്നാണ് മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ തന്റെ പുതിയ സിനിമയെ കുറിച്ച് സംസാരിക്കവെ മാധവ് പറഞ്ഞത്. മാധ്യമങ്ങളിൽ സെലിബ്രിറ്റീസിന്റെ വ്യക്തി ജീവിതത്തെ കുറിച്ച് എഴുതി വിടുന്ന ഗോസിപ്പുകളോടുള്ള അതൃപ്തിയും അഭിമുഖത്തിൽ മാധവ് പങ്കുവെച്ചു. താരത്തിന്റെ പേരിൽ ഇക്കാലയളവിൽ നിരവധി ഗോസിപ്പുകൾ പ്രചരിച്ചിട്ടുണ്ട്.
ചിലതിനൊക്കെ സോഷ്യൽമീഡിയ വഴി ഉടനടി മാധവ് മറുപടി നൽകിയിട്ടുമുണ്ട്. മാധ്യമങ്ങളിൽ വരുന്ന ഒരോ കാര്യം വായിക്കുമ്പോഴും ആദ്യം ഞാൻ ചിന്തിക്കും ഞാൻ തന്നെയാണോ ഇത് ചെയ്തതെന്നും ഇത് ഞാൻ ചെയ്തിട്ടുണ്ടോയെന്നും. നമ്മളെ കുറിച്ച് വരുന്ന വാർത്തകൾ വായിച്ചാൽ തന്നെ അറിയാൻ കഴിയും അതിൽ എത്രത്തോളം സത്യമുണ്ട് ഇല്ലായെന്നത്. നിർഭാഗ്യമെന്ന് പറയട്ടെ എന്നെ പറ്റി വരുന്ന കൂടുതലും വാർത്തകളിലും ഒരു ശതമാനം പോലും സത്യമില്ല.

ഒരു ഉദാഹരണം എടുത്ത് പറയുകയാണെങ്കിൽ എന്റേയും എന്റെ സുഹൃത്തായ മീനാക്ഷിയേയും ചേർത്ത് വന്ന വാർത്തകൾ. ദിലീപ് അങ്കിളിന്റെ മകളാണ് മീനാക്ഷി. എത്ര തവണയാണ് മാധ്യമങ്ങൾ ഞങ്ങളുടെ കല്യാണം നടത്തിയത്. ഞങ്ങൾ സുഹൃത്തുകൾ മാത്രമാണ്. അതിന് മുകളിൽ മറ്റൊന്നുമില്ല. പക്ഷെ നാട്ടുകാരിലേക്ക് മാധ്യമങ്ങളിലൂടെ എത്തുന്നത് ഇത്തരം കാര്യങ്ങളാണ്. അവൾ എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ മാത്രമാണ്.
എന്റെ സൗഹൃദങ്ങൾ വലിയ വില നൽകുന്നയാളാണ് ഞാൻ. ഇത് മാത്രമല്ല പലരുമായി ചേർത്തും ഇത്തരം വാർത്തകൾ വന്നിട്ടുണ്ട്. എന്റെ വീട്ടുകാർ ആദ്യം സമാധാനത്തിൽ ഇരുന്ന് തീരുമാനിച്ചോട്ടെ. അല്ലെങ്കിൽ സമാധാനത്തിൽ ഇരുന്ന് ഒരു തീരുമാനം എടുക്കാനുള്ള സാവകാശം എനിക്ക് പോലും കിട്ടിയിട്ടില്ല എന്നാണ് മാധവ് പറഞ്ഞത്. സുരേഷ് ഗോപിയും കുടുംബവും ദിലീപിന് ഏറെ പ്രിയപ്പെട്ടവരാണ്.
സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയായപ്പോൾ എല്ലാ ചടങ്ങുകളിലും സജീമായി ദിലീപും മീനാക്ഷിയും കാവ്യയും എല്ലാം പങ്കെടുത്തിരുന്നു. അതിന് മുമ്പും ദിലീപിനും മീനാക്ഷിക്കും ഒപ്പം നിൽക്കുന്ന മാധവിന്റെ ഫോട്ടോകൾ പ്രചരിച്ചിരുന്നു. അതോടെയാണ് മീനാക്ഷിയുമായി മാധവിനെ ചേർത്ത് റിലേഷൻഷിപ്പ് ഗോസിപ്പുകൾ പ്രചരിച്ച് തുടങ്ങിയത്. അറിവ് വെച്ച കാലം മുതൽ കാണുകയും അനുഭവിക്കുകയും ചെയ്യുന്നതിനാൽ കഴമ്പില്ലാത്ത വാർത്തകൾക്ക് മീനാക്ഷി മുഖം കൊടുക്കാൻ പോലും നിൽക്കാറില്ല.


Click it and Unblock the Notifications


