സഹോദരനെ പോലെ, അതീവ രഹസ്യമായ കാര്യം പോലും കാവ്യ പങ്കുവെച്ചയാൾ; നീലേശ്വരത്തെത്തി ഉണ്ണി
കാവ്യ മാധവനെന്ന് കേട്ടാൽ ആരാധകരുടെ മനസിലേക്ക് ഓടി വരുന്നത് സൂപ്പർഹിറ്റ് സിനിമകളും ഗാനരംഗങ്ങളുമാണ്. ഒരു കാലത്ത് മലയാള സിനിമാ രംഗത്ത് അത്രയധികം താരമൂല്യമുള്ള നടിയായിരുന്നു കാവ്യ മാധവൻ. മറ്റൊരു ഭാഷയിലേക്ക് പോകാതെ തന്നെ കാവ്യ സിനിമാ രംഗത്ത് തന്റെ സ്ഥാനം ഉറപ്പിച്ചു. 2016 ൽ സിനിമാ രംഗം വിടുന്നത് വരെയും കാവ്യയെ തേടി മികച്ച സിനിമകളെത്തി. പിന്നെയും ആണ് കാവ്യ അവസാനമായി അഭിനയിച്ച സിനിമ. വിവാഹത്തോടെ കരിയറിൽ നിന്നും മാറി നിന്നു. ലെെം ലെെറ്റിൽ നിന്നും പൂർണമായും മാറി നിന്ന കുറേ വർഷങ്ങൾ. ഈയടുത്താണ് കാവ്യയെ പൊതുവേദികളിൽ കാണാൻ തുടങ്ങിയത്.
മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പിഎസ് പങ്കുവെച്ച കാവ്യയുടെ പുതിയ ഫോട്ടോകളാണ് ശ്രദ്ധ നേടുന്നത്. ഫോട്ടോഷൂട്ടിന് വേണ്ടി കാവ്യയെ ഒരുക്കുന്ന ദൃശ്യങ്ങളുൾപ്പെടെയാണ് ഉണ്ണി പങ്കുവെച്ചത്. കാവ്യയുടെ ജന്മനാടായ നീലേശ്വരത്താണ് ഷൂട്ട് നടന്നതെന്നാണ് സൂചന. നീലേശ്വരത്തെ വീട്ടിൽ കാവ്യയുടെ അമ്മയ്ക്കും മറ്റ് ചിലർക്കുമൊപ്പമുള്ള ഫോട്ടോയും ഉണ്ണി പങ്കുവെച്ചിട്ടുണ്ട്. കാവ്യക്ക് പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റാണ് ഉണ്ണി പിഎസ്. മേക്കപ്പ് ആർട്ടിസ്റ്റ് എന്നതിലുപരി സഹോദരനെ പോലെയാണ് കാവ്യ ഉണ്ണിയെ കാണുന്നത്.

മേക്കപ്പിൽ വളരെ അറിവുള്ള കാവ്യ കരിയറിലെ തുടക്ക കാലത്ത് സ്വന്തമായാണ് ഐ മേക്കപ്പ് ചെയ്തിരുന്നത്. ഇതിന് മാറ്റം വന്നത് ഉണ്ണിയുടെ മേക്കപ്പിൽ വിശ്വാസം വന്നപ്പോഴാണ്. ഉണ്ണിയുടെ സിംപിൾ മേക്കപ്പ് കാവ്യക്ക് ഇഷ്ടപ്പെട്ടു. മേക്കപ്പിലും ജീവിതത്തിലും കാവ്യ പെർഫെക്ഷന് പ്രാധാന്യം നൽകുന്നയാളാണ് കാവ്യ ഒരു സൂചി പോലും എടുത്ത സ്ഥലത്ത് വെക്കും. കണ്ണെഴുതുന്നത് അൽപ്പം പോലും മാറാൻ പാടില്ലെന്ന് ഉണ്ണി പിഎസ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
കാവ്യയുടെ ജീവിതത്തിൽ മോശം കാലം വന്നപ്പോൾ പിന്തുണയുമായി ഒപ്പമുണ്ടാകണമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ലായിരുന്നു. കാവ്യ ആരാണെന്നും എന്താണെന്നും എനിക്കറിയാം. അവർ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും പകരമായി ചെയ്യാനാകുന്നതിന്റെ പകുതി പോലും ചെയ്തിട്ടില്ലെന്നും ഉണ്ണി ഒരിക്കൽ പറയുകയുണ്ടായി. ദിലീപുമായുള്ള വിവാഹത്തിന് കാവ്യയെ മേക്കപ്പ് ചെയ്തത് ഉണ്ണിയാണ്. അതീവ രഹസ്യമായിരുന്നു വിവാഹക്കാര്യം. ഈ രഹസ്യം കാവ്യ പറഞ്ഞ ചുരുക്കം ചിലരിലൊരാൾ ഉണ്ണിയാണ്. ഒരിക്കൽ ഇതേക്കുറിച്ച് ഉണ്ണി സംസാരിച്ചിട്ടുണ്ട്.
കല്യാണ ദിവസം നല്ല ടെൻഷനായിരുന്നു. കാവ്യയും ദിലീപേട്ടനുമായുള്ള കല്യാണമാണ്. ഞാനാണ് ആദ്യം പോയി റൂം എടുക്കുന്നത്. എന്റെ സ്റ്റാഫുകൾക്കൊന്നും കല്യാണമാണെന്ന് അറിയില്ലായിരുന്നു. ഷൂട്ട് ആണെന്നാണ് ഞാൻ പറഞ്ഞത്. കാവ്യയുടെ ബന്ധുക്കൾ പുറത്ത് നിൽക്കുന്നുണ്ട്. അവരെ കണ്ട് സ്റ്റാഫുകൾ വിചാരിച്ചത് ജൂനിയർ ആർട്ടിസ്റ്റ് ആണെന്നാണ്. അടുത്ത മേക്കപ്പ് ഇപ്പോൾ വേണ്ട, മെയിൻ ആർട്ടിസ്റ്റ് ചെയ്തിട്ട് മതിയെന്ന് പറഞ്ഞ് അവരെ പുറത്തേക്ക് നിർത്താൻ നോക്കി. അത് കഴിഞ്ഞ് ദിലീപേട്ടൻ മാലയും ബൊക്കയുമായി വന്നു. അപ്പോൾ ഞാൻ പറയട്ടെ എന്ന് കാവ്യ ചോദിച്ചു. അങ്ങനെ പറഞ്ഞു. എല്ലാവർക്കും ഭയങ്കര ഷോക്കായിരുന്നു അതെന്നും ഉണ്ണി പിഎസ് അന്ന് ഓർത്തു.


Click it and Unblock the Notifications

