പേളിക്കായി സ്‌പെഷല്‍ ഒരുക്കിയ മാളവിക! അവിവാഹിതയായി തുടരാന്‍ കാരണം ആ ബന്ധം തകര്‍ന്നതോ! ചോദ്യങ്ങള്‍
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ് മാളവിക വെയ്ല്‍സ്. പേരിനൊപ്പമുള്ള വെയ്ല്‍സ് എന്താണെന്ന് എല്ലാവരും ചോദിക്കാറുണ്ടെന്ന് മുന്‍പ് മാളവിക പറഞ്ഞിരുന്നു. ചാനല്‍ പരിപാടിയില്‍ രമേഷ് പിഷാരടിയും ഇതേക്കുറിച്ച് ചോദിച്ചിരുന്നു. അച്ഛന്റെ പേരാണ് വെയ്ല്‍സ്. തൃശൂര്‍കാരനാണ്. ആംഗ്ലോ ഇന്ത്യനാണെന്നൊക്കെ ചോദിക്കാറുണ്ട് എന്നായിരുന്നു അന്ന് മാളവിക പറഞ്ഞത്. പരമ്പരകള്‍ക്ക് പുറമെ ചാനല്‍ പരിപാടികളിലും താരം അതിഥിയായി എത്താറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയായി പങ്കിടുന്ന വിശേഷങ്ങളും വൈറലായി മാറാറുണ്ട്. ഇപ്പോഴും അവിവാഹിതയായി തുടരുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഇപ്പോഴും മാളവിക നേരിടുന്നുണ്ട്.
കമ്മിറ്റഡാണോ എന്ന് ചോദിച്ചപ്പോള്‍ അല്ലെന്നായിരുന്നു മാളവിക മുന്‍പ് പറഞ്ഞത്. വിവാഹാലോചനകള്‍ ഇപ്പോഴും വരുന്നുണ്ടെന്നും പറഞ്ഞിരുന്നു. ശ്രിനിഷ് അരവിന്ദുമായി നേരത്തെ പ്രണയത്തിലായിരുന്നുവെന്നും, ബിഗ് ബോസില്‍ പോയതോടെയായിരുന്നു ബ്രേക്കപ്പായതെന്നുള്ള വിവരങ്ങളും പ്രചരിച്ചിരുന്നു. ഷോയില്‍ വെച്ചായിരുന്നു പേളിയും ശ്രീനിയും പ്രണയത്തിലായത്. മത്സരത്തിലെ നിലനില്‍പ്പിന് വേണ്ടി എന്നായിരുന്നു തുടക്കത്തിലെ വിമര്‍ശനം. ജീവിതാവസാനം വരെ ഒന്നിച്ചാവാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു പേളി പറഞ്ഞത്. ഷോയില്‍ നിന്നും പുറത്തിറങ്ങി വൈകാതെ തന്നെ പേളിയും ശ്രീനിയും ഒന്നിക്കുകയായിരുന്നു. ക്രിസ്ത്യന്‍, ഹിന്ദു ആചാരപ്രകാരമായിരുന്നു ചടങ്ങുകളെല്ലാം.

ഇപ്പോഴിതാ മാളവികയും പേളി മാണിയും ഒന്നിച്ചുള്ളൊരു പരിപാടിയുടെ വീഡിയോ ക്ലിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ്. പേളിക്ക് വേണ്ടിയാണ് ഞാന്‍ ബിരിയാണിയുണ്ടാക്കിയതെന്നായിരുന്നു മാളവിക പറഞ്ഞത്. പാചക പരിപാടിയിലായിരുന്നു ഇരുവരും ഒന്നിച്ചത്. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി കമന്റുകള്‍ രേഖപ്പെടുത്തിയത്. അവസാനം മാളവികയുടെ ജീവിതം തകർത്തു. വർഷങ്ങളായി മാളവികയുമായി ലിവിങ് ടുഗെതർ ആയിരുന്നു. ബിഗ് ബോസിൽ ശ്രിനിഷിനുള്ള വസ്ത്രവും ഷൂസും എല്ലാം നൽകിയിരുന്നു മാളവിക.
ഏറ്റവും വലിയ നന്ദികേടും ചതിയുമാണ് ചെയ്തത്.വിശ്വാസവഞ്ചനയും. ഇതുവരെയും മാളവിക വിവാഹം കഴിച്ചില്ല. ചതിച്ചിട്ട് പോയതിന്റെ ആഘാതത്തിൽ നിന്നും മുക്തി നേടിയിട്ടില്ല. ശ്രീനിയോട് പേളി വിവാഹാഭ്യർത്ഥന നടത്തുമ്പോൾ, തനിക്കായി പുറത്തൊരാൾ കാത്തിരിക്കുന്ന കാര്യം അറിയിച്ചിട്ടും പേളി തീരുമാനം മാറ്റിയില്ല. തീരുമാനത്തിൽ നിന്നും പിന്നോട്ട് മാറാതെ പ്രണയാഭ്യർത്ഥന നടത്തി. തുടർന്ന് ബിഗ് ബോസ് പരിപാടി കഴിഞ്ഞ ഉടനെ അച്ഛനെയും മറ്റും വരുത്തി ഉടനടി കല്യാണവും ഫിക്സ് ചെയ്തു. ഒരു തവണയെങ്കിലും ബിഗ് ബോസിന് ശേഷം മാളവികയെ കണ്ടിരുന്നുവെങ്കിൽ. ഒരു പെൺകുട്ടിയുടെ ജീവിതം, സ്വപ്നം തകരാൻ കാരണം അദ്ദേഹമായിരുന്നു എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.
സത്യം, ഇതേക്കുറിച്ച് ഇതുവരെ പേളി പ്രതികരിച്ചിട്ടില്ല സബ്‌സ്‌ക്രൈബേഴ്‌സിനോട്. എപ്പോഴും സെലിബ്രേഷനിലാണ്. പണമുണ്ടെങ്കില്‍ എന്ത് വേണമെങ്കിലും നടത്താമല്ലോ. ട്രൂ ലവ് ആക്ട് ചെയ്യുന്നു. കര്‍മ്മ എന്നൊന്നുണ്ടല്ലോ, സത്യം, ഇതേക്കുറിച്ച് പേളി ഇതുവരെ പറഞ്ഞ് കേട്ടിട്ടില്ലെന്നായിരുന്നു കമന്റുകള്‍. ശ്രീനിക്ക് വേറൊരു ബന്ധമുണ്ടെന്നും, ആ പെണ്‍കുട്ടി കാത്തിരിക്കുന്നുണ്ടെന്നും അര്‍ച്ചന സുശീലന്‍ പറഞ്ഞിരുന്നു. അത് കേട്ടിട്ടും പേളി പിന്‍മാറിയില്ലെന്നും, ശ്രീനിയും അത് പോത്സാഹിപ്പിച്ചു എന്നുമായിരുന്നു വിമര്‍ശനങ്ങള്‍. ഈ വിഷയത്തെക്കുറിച്ച് പേളിയോ, ശ്രീനിയോ, മാളവികയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications