ഞാനവിടെ നിൽക്കുന്നത് അവർക്ക് അധിക ബാധ്യത, സുപ്രിയയെ കാണാൻ കിട്ടാത്തതിന് കാരണമുണ്ട്: മല്ലിക സുകുമാരൻ

കുടുംബത്തെക്കുറിച്ച് എപ്പോഴും സംസാരിക്കാനിഷ്ടപ്പെടുന്നയാളാണ് നടി മല്ലിക സുകുമാരൻ. മക്കളായ ഇന്ദ്രജിത്തിനും പൃഥ്വിരാജിനും നേരെ വിമർശനങ്ങൾ വന്നാൽ ആദ്യം പ്രതികരിക്കുക മല്ലിക സുകുമാരനായിരിക്കും. ഒരു വിവാദങ്ങളിലും മക്കളെ വിട്ട് കൊടുക്കാൻ മല്ലിക സുകുമാരൻ തയ്യാറല്ല. മക്കളുടെ ഉയർച്ചയിൽ അങ്ങേയറ്റം അഭിമാനിക്കുന്ന അമ്മയാണ് മല്ലിക സുകുമാരൻ. മരുമക്കളുടെ കാര്യത്തിലും മല്ലിക സന്തോഷവതിയാണ്. മക്കൾക്ക് അനുയോജ്യരായ ജീവിത പങ്കാളികളാണിവർ എന്നാണ് നടി പറയുന്നത്. മെെൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

രണ്ട് മരുമക്കളും അവരുടേതായ ജോലിയിൽ നല്ല സാമർത്ഥ്യമുള്ളവരാണ്. സുപ്രിയയെ കാണാൻ പോലും കിട്ടുന്നില്ല. കാരണം പ്രൊഡക്ഷനുണ്ട്. കണക്കെഴുത്ത് പിള്ളയെ പോലെ സകലതും നോക്കണം. രാജു വീട്ടിലുണ്ടായിട്ട് വേണ്ടേ രാജുവിനെ നോക്കാൻ. ഒരുപാട് നാളുകളായി രാജമൗലി സാറുടെ പ‌ടത്തിന്റെ തിരക്കുകളിലാണ്. പല ലൊക്കേഷനുകളിലാണത്. മറ്റ് പടങ്ങളും അങ്ങനെ തന്നെ. സുപ്രിയയെ പോലൊരാളില്ലെങ്കിൽ രാജു വിഷമിച്ച് പോയേനെ. ഇപ്പുറത്ത് പൂർണിമയെ സമ്മതിക്കണം. മക്കൾ രണ്ട് പേരും എ പ്ലസ് വാങ്ങിച്ച് ജയിക്കും. ഇതിനിടയിൽ പ്രാണ എന്ന ബ്യൂട്ടീക്കും. ഒരുപാട് സുഹൃത്തുക്കൾ പൂർണിമയ്ക്കുണ്ട്.

Mallika Sukumaran

​ഗൾഫിൽ നിന്നും യുഎസിൽ നിന്നും യുകെയിൽ നിന്നും. ബ്രെെഡൽ ഡ്രസുകൾ പൂർണിമ തന്നെ ഡിസെെൻ ചെയ്ത് അതേ പോലുള്ള ജ്വല്ലറി ഉണ്ടാക്കിക്കും. ഒരുപാട് പേർ ഓർഡർ ചെയ്യുന്നുണ്ട്. ഇതിനിടെ വീട് പണി മൊത്തം നോക്കിയത് പൂർണിമയാണ്. നല്ല വീടാണ്. ഒരു പ്രത്യേക ടെെപ്പിലാണ്. ഇതെല്ലാം കാണുമ്പോൾ എന്റെ പൊന്നേ വല്ല നാട്ടിൻപുറത്തെ പിള്ളേരുമായിരുന്നെങ്കിൽ ഇവൻമാർ തെണ്ടിപ്പോയേനെ എന്ന് തോന്നാറുണ്ട്. എല്ലാ കാര്യങ്ങളും ഇങ്ങനെ ആര് നോക്കാനാണ്. ‌

അതുകൊണ്ടാണ് ഞാനവിടെയൊന്നും പോയി നിൽക്കാത്തത്. ഞാൻ ചെല്ലുമ്പോൾ അവർക്കൊരു അധിക ബാധ്യതയാണ്. എന്തൊക്കെ പറഞ്ഞാലും രാജുവിന്റെ അമ്മ വന്നു, ഇന്ദ്രന്റെ അമ്മ വന്നു എന്ന് പറയുമ്പോൾ അമ്മയ്ക്കത് ഉണ്ടാക്കാത്തത് കൊണ്ട് ഇവർക്ക് വല്ല വിഷമവും തോന്നുമോ എന്ന് അവർ ചിന്തിച്ചേക്കും. ഇന്ന് പിറന്നാളാണെങ്കിൽ ഞാൻ ഇന്ന് അവിടെ പോയി രാത്രി അവിടെ കിടക്കും. അല്ലാതെ സർവതും എടുത്ത് പോയുള്ള താമസമൊന്നും ഇല്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

നേരത്തെയും മല്ലിക സുകുമാരൻ മരുമക്കളെ പ്രശംസിച്ചിട്ടുണ്ട്. മക്കൾക്ക് ഭാര്യമാരായി രണ്ട് പെൺപിള്ളേരെ ചേച്ചിക്ക് ആലോചിച്ച് കൂടായിരുന്നോ എന്ന് എല്ലാവരും ചോദിച്ചവരുണ്ട്. അതിന്റെ ആവശ്യമില്ല. ആരെയെങ്കിലും വിളിച്ച് കൊണ്ട് വരാൻ മക്കൾ അത്ര മോശക്കാരൊന്നുമല്ല. അത്യാവശ്യം അവർക്ക് ചേരുന്ന, ബുദ്ധിപരമായും മാനസികമായും അവരുമായി ഐഡിയകൾ പങ്കുവെക്കാൻ അവരോടൊപ്പം നിൽക്കുന്ന രണ്ട് പെൺകുട്ടികളെ തന്നെ അവർ കണ്ടുപിടിക്കുമെന്ന് എനിക്കുറപ്പായിരുന്നു. മക്കളുടെ കല്യാണം വന്നപ്പോൾ എന്റെ വീട്ടിൽ നിന്നുൾപ്പെടെ എല്ലാവരും ചോദിച്ചത് കല്യാണം നടത്താൻ സാമ്പത്തികം ഉണ്ടോയെന്നാണ്. ഉണ്ടെന്ന് ഞാൻ പറഞ്ഞു. അച്ഛനില്ലാത്തത് കൊണ്ട് ഞാൻ ആരുടെയും അടുത്ത് ചെന്ന് എന്റെ മക്കളുടെ കല്യാണം നടത്തി തരണമെന്ന് പറഞ്ഞിട്ടില്ല. എന്റെ സുകുവേട്ടൻ അതെല്ലാം നോക്കിയും കണ്ടും അറിഞ്ഞും വേണ്ടത് പോലെ കരുതി വെച്ചിരുന്നെന്നും മല്ലിക സുകുമാരൻ അന്ന് പറഞ്ഞു.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X