സലീമിന്റെ മോനെ പറഞ്ഞവര്‍ അനുഭവിക്കും! അവരെ എന്തിന് കയറ്റി! അന്ന് പൃഥ്വിയും ചോദിച്ചു: മല്ലിക സുകുമാരൻ

അച്ഛന്റെ അവസാന നിമിഷങ്ങളില്‍ മൊബൈല്‍ ക്യാമറയുമായി ഇടിച്ച് കയറിയവര്‍ക്ക് നേരെ സലീം കുമാറിന്റെ മകനായ ചന്തു പൊട്ടിത്തെറിച്ചിരുന്നു. നിങ്ങള്‍ക്കെന്താണ് വേണ്ടത്, മാറെടാ എന്ന് പറഞ്ഞ് ആക്രോശിക്കുകയായിരുന്നു. ചന്തൂ എന്ന് വിളിച്ച് അവിടെ കൂടിയവരെല്ലാം താരപുത്രനെ പിന്തിരിപ്പിക്കുകയായിരുന്നു. ആളുകളോട് പൊട്ടിത്തെറിച്ചതിന് പിന്നാലെയായി പൊട്ടിക്കരയുകയായിരുന്നു ചന്തു. സമാനമായൊരു അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട് മല്ലിക സുകുമാരനും മക്കളും. സുകുമാരന്റെ വിയോഗ സമയത്ത് മോഹന്‍ലാലും മമ്മൂട്ടിയും വന്നപ്പോള്‍ അവരെ കാണാനായി തിക്കുതിരക്കുമായിരുന്നു. ഇതെന്താണ് ഇവിടെ നടക്കുന്നതെന്നായിരുന്നു അന്ന് പൃഥ്വിരാജ് ചോദിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം, ഇന്നും സമാനമായ കാര്യമാണ് നടന്നത്. അച്ഛന് അന്ത്യയാത്ര നല്‍കുന്നതിനിടെ ക്യാമറയും, മൊബൈല്‍ഫോണുമായി തിക്കിനിന്നവരോട് മാറി നില്‍ക്കാന്‍ പറഞ്ഞ് പൊട്ടിത്തെറിക്കുകയായിരുന്നു ചന്തു.

ആശുപത്രിയില്‍ ചെന്നു, അതുകഴിഞ്ഞ് പൊതുദര്‍ശനത്തിന് വെച്ചിടത്ത്. അപ്പോള്‍ തന്നെ ആവശ്യത്തിന് ചിത്രങ്ങളും വീഡിയോയും എടുത്ത് കാണും. അതും കഴിഞ്ഞാണ് വീട്ടിലേക്ക്, മൊബൈലുകാരെക്കൊണ്ടാണ് തീരെ സഹിക്കാന്‍ പറ്റാത്തത്. ഞങ്ങള്‍ക്ക് വീട്ടില്‍ നിന്നും കലാഭവനിലേക്ക് കൊണ്ടുവരുന്നു. ബോഡി എടുക്കാന്‍ താമസിക്കണേ, അത്രയും നേരം കൂടി ആ മുഖമെങ്കിലും കണ്ടോണ്ടിരിക്കാമല്ലോ. ആ മോനങ്ങനെ പ്രതികരിച്ചില്ലെങ്കില്‍ അത് സലീം കുമാറിന്റെ മോനാണെന്ന് നമുക്ക് പറയാന്‍ പറ്റുമോ. എന്ത് സത്യസന്ധമായിട്ട് പ്രതികരിക്കുന്ന ആളാണ് സലീം കുമാര്‍ എന്നറിയാമോ. പാര്‍ട്ടിയുടെ അനുഭാവിയായിട്ടല്ല അദ്ദേഹം സംസാരിച്ചിട്ടുള്ളത്. ആ മകന് അച്ഛനെയോര്‍ത്ത് എന്ത് അഭിമാനമാണ്. അച്ഛന്‍ ഇനി കൂടെയില്ല എന്നത് തകര്‍ത്ത് കളയും അവരെ. ഇതുപോലെ രണ്ട് ആണ്‍മക്കളാണ് എന്റേത്.

Mallika Sukumaran about Chandu
Photo Credit: Mallika Sukumaran/ Facebook

സുകുവേട്ടന്‍ മരിക്കുമ്പോള്‍ ഇന്ദ്രന്‍ എഞ്ചീനീയറിംഗിനും, രാജു പത്താം ക്ലാസിലുമായിരുന്നു. അന്ന് കലാഭവനില്‍ കൊണ്ടുവെച്ചപ്പോള്‍ മമ്മൂട്ടിയും, മോഹന്‍ലാലുമൊക്കെ വന്നപ്പോള്‍ ഭയങ്കര ബഹളമായിരുന്നു. മോനിങ്ങനെ നിര്‍വികാരനായി നോക്കിനില്‍ക്കുകയായിരുന്നു. കുറച്ച് കഴിയുമ്പോള്‍ അവിടെ നിന്ന് എടുക്കും. ആംബുലന്‍സൊക്കെ നിര്‍ത്തിയിട്ടുണ്ടായിരുന്നു അവിടെ. അന്നേരം എന്നോടൊന്നും പറഞ്ഞില്ല. ഇപ്പോള്‍ വന്ന് ഇങ്ങനെ ബഹളമുണ്ടാക്കുന്നവരൊക്കെ ശരിക്കും അച്ഛനെ കാണാന്‍ വന്നവരായിരിക്കത്തില്ല. താരങ്ങളെ കാണാന്‍ വന്നതായിരിക്കും. അവര്‍ക്ക് വേറൊരു സ്ഥലം കൊടുത്താല്‍ പോരേ, പത്താം ക്ലാസില്‍ പഠിക്കുന്ന മോനാണ് എന്നോട് അത് ചോദിച്ചത്. ഇതറിഞ്ഞപ്പോള്‍ ഇങ്ങോട്ടേക്ക് വന്നതായിരിക്കും മോനേ എന്ന് പറഞ്ഞ് ഞാന്‍ ആശ്വസിപ്പിക്കുകയായിരുന്നു. പല തവണ പൃഥ്വി ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട് പിന്നീട്.

ഗാര്‍ഡ് ഓഫ് ഹോണര്‍ കൊടുക്കാന്‍ പോലീസുകാര്‍ക്ക് അവരുടെ റൈഫിള്‍ താങ്ങാന്‍ പറ്റുന്നില്ല. അത്രയുംകാലം കൂടെ ജീവിച്ച ഭാര്യ അവിടെ ഇവരുടെ പുറകില്‍ നില്‍ക്കുകയാണ്. കുറച്ചുകൂടെ മര്യാദയോടെയുള്ള പെരുമാറ്റമാവാം. വകതിരിവോ, മര്യാദയോ ഇല്ലാതെ പെരുമാറിയാണോ പൈസയുണ്ടാക്കേണ്ടത്. സലീമിന്റെ ഭാര്യയുടെ കരച്ചിലുണ്ടല്ലോ, അതൊക്കെ അനുഭവിച്ചവര്‍ക്കേ മനസിലാവൂ. ആ മക്കളേയും ചേര്‍ത്തുപിടിച്ച് സലീമിന്റെ ഭാര്യയെ കുറച്ചുനേരമെങ്കിലും അവിടെ നില്‍ക്കട്ടെ എന്ന് വിചാരിക്കുന്ന ഒരാളെയും അവിടെ കണ്ടില്ല. ഉള്ള സമയം അവര്‍ക്ക് വിട്ടുകൊടുക്ക്. വീട്ടിലേക്ക് വരുമ്പോള്‍ മെയ്ന്‍സ്ട്രീം ചാനലുകാരെ മാത്രം കടത്തിവിട്ട്, വിളക്കൊന്നും വെച്ചിരിക്കുന്നിടത്തേക്ക് പ്രവേശനം കൊടുക്കാതെയിരിക്കുക. മൊബൈലുമായി വരുന്നവരെയെല്ലാം നിയന്ത്രിക്കുക. അതാണ് എനിക്ക് പറയാനുള്ളത്.

വേണ്ടത്ര സമയം ഭാര്യയ്ക്കും മക്കള്‍ക്കും നില്‍ക്കാന്‍ കഴിഞ്ഞില്ല. നൂറ് ശതമാനം ഞാന്‍ ആ മോനൊടൊപ്പമാണ്. എന്റെ മക്കളും അന്ന് ഇതുപോലെയൊരു അനുഭവത്തിലൂടെ കടന്നുപോയവരാണ്. അമ്മേ, വീട്ടില്‍ മതിയായിരുന്നു. ഇങ്ങോട്ടേക്ക് കൊണ്ടുവരേണ്ടിയിരുന്നില്ല എന്നുവരെ പറഞ്ഞിരുന്നു. അത് വല്ലാത്തൊരു വേദനയാണ്. അതിലൂടെ കടന്നുപോയവര്‍ക്കേ അത് മനസിലാവൂ. പെട്ടെന്നൊന്നും മാറുന്നതല്ല അത്. ആ ചലമനറ്റ ശരീരം കാണാന്‍ പോവുമ്പോള്‍ ഭാര്യയേയും മക്കളേയും മറയരുതെന്ന് ഇവര്‍ക്കറിയില്ലേ. എന്തിനാ ഇവരെയൊക്കെ ഇങ്ങോട്ട് കയറ്റുന്നതെന്ന് ചോദിച്ചതാണ് എന്റെ പൃഥ്വിരാജ്. സലീം കുമാറിന്റെ മോനെ ആരെന്ത് പറഞ്ഞാലും അങ്ങേയറ്റം അനുഭവിക്കും. മുഖമൊക്കെ മുറുകിയാണ് അവന്‍ പറയുന്നത്. സങ്കടം കൊണ്ടാണ്. ആ മൂത്ത മകനാണ് ഇനി വീടിന്റെ കാര്‍ന്നോര്. ഏതവന്‍ കമന്റിട്ടാലും ഇതിനേക്കാളും ഭയാനകമായ സാഹചര്യത്തിലൂടെ അവരും കടന്നുപോവും. സഹായത്തിനൊന്നും ആരും ഉണ്ടാവുകയുമില്ല. എന്നാലേ പഠിക്കുകയുള്ളൂ.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X