തമ്പുരാട്ടി കയറിയിട്ടേ കയറൂ, തൊഴുകെെയോടെ മല്ലിക സുകുമാരൻ; 'രാജഭരണമല്ലെന്ന് മറന്നോ, ആരുടെ തമ്പുരാട്ടി?'

സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചയാകുന്ന നടിയാണ് മല്ലിക സുകുമാരൻ. സമകാലിക വിഷയങ്ങളിലും മക്കളുടെ കരിയറുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിലും മല്ലിക തുറന്ന് സംസാരിക്കാറുണ്ട്. അന്തരിച്ച ഭർത്താവ് സുകുമാരനെക്കുറിച്ച് മല്ലിക സുകുമാരൻ സംസാരിക്കാത്ത അഭിമുഖങ്ങൾ ഇല്ല. സുകുമാരന്റെ ആദർശങ്ങളെക്കുറിച്ച് മല്ലിക വാചാലയാകാറുണ്ട്. എന്നാലിപ്പോൾ‌ നടിക്ക് നേരെ സോഷ്യൽ മീഡിയയിൽ വിമർ‍ശനം വരികയാണ്. അശ്വതി തിരുനാൾ ​ഗൗരി ലക്ഷ്മി ബായിയോടുള്ള അമിത വിനയമാണ് വിമർശനത്തിന് കാരണം.

നിങ്ങള്‍ വിചാരിക്കുന്നത്ര വിഷയമൊന്നും എനിക്കില്ല! ഹോം ടൂറിന് പിന്നാലെ ശ്രീവിദ്യയുടെ മറുപടി
നിങ്ങള്‍ വിചാരിക്കുന്നത്ര വിഷയമൊന്നും എനിക്കില്ല! ഹോം ടൂറിന് പിന്നാലെ ശ്രീവിദ്യയുടെ മറുപടി

തമ്പുരാട്ടി കയറിയിട്ടേ കയറൂ. അങ്ങനെയാെന്നും പറയരുത്. ഞങ്ങളൊക്കെ എറണാകുളത്തും മദ്രാസിലുമാണ് താമസമെങ്കിലും തമ്പുരാട്ടിയില്ലാതെ ഞങ്ങൾക്കൊരു ജീവിതമുണ്ടോ അനന്തപുരിയിൽ എന്നാണ് മല്ലിക സുകുമാരൻ കൂപ്പുകെെകളോട് പറഞ്ഞത്. ഇത് രാജവാഴ്ചയുടെ കാലമല്ലെന്ന് മല്ലിക സുകുമാരൻ മറന്ന് പോയോ എന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന ചോദ്യം. തമ്പുരാട്ടിയോ. അതൊക്കെ പണ്ട്..., പിന്നെ ! തമ്പുരാട്ടി ആളുകളെ അടിമകളാക്കുന്ന സമ്പ്രദായം ഇനിയെങ്കിലും നിർത്തിക്കൂടെ, മല്ലിക ചേച്ചി ആർട്ടിക്കിൾ 14 വായിക്കുന്നത് നന്നായിരിക്കും, നോക്കൂ തമ്പുരാട്ടിയാണ് ഞങ്ങൾക്ക് ജീവിതം ഉണ്ടാക്കിയിട്ടുള്ളത് എന്ന് മല്ലിക മാഡം പറഞ്ഞപ്പോഴും തമ്പുരാട്ടി പറഞ്ഞത് ശ്രദ്ധിക്കുക... ഞാനല്ല ശ്രീപത്മനാഭൻ ആണ് എന്നാണ് പറഞ്ഞത് എന്നിങ്ങനെ പല തരത്തിലുള്ള കമന്റുകൾ വരുന്നുണ്ട്.

Mallika Sukumaran

മല്ലിക സുകുമാരന് സ്ഥിരമായ അഭിപ്രായങ്ങളില്ലെന്ന് നേരത്തെ സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു. മല്ലിക ചേച്ചി എന്തെങ്കിലും കമന്റ് പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ ദൂരവ്യാപകമായ എന്തോ നടക്കാൻ പോകുന്നു. തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ സ്തനാർബുദ ബോധവൽക്കരണത്തിന്റെ പരിപാടിയിൽ പങ്കെടുത്തതാണ്. എന്നാൽ ആ പരിപാ‌ടിക്കിടെ നടി സംസാരിച്ചത് അമ്മ എന്ന സംഘടനയെക്കുറിച്ചാണ്. അതിന് പിന്നിൽ എന്തോ ലക്ഷ്യമുണ്ടെന്ന് ശാന്തിവിള ദിനേശ് വാദിക്കുന്നു.

ഡാൻസ് പ്രാക്ടീവ് വരെ കഴിഞ്ഞു, അവസാന നിമിഷം മാറ്റി, തകർന്ന് പോയ പ്രിയ, ഉറപ്പിക്കാതെ ഹൻസിക; ആശങ്കയിൽ ആരാധകർ
ഡാൻസ് പ്രാക്ടീവ് വരെ കഴിഞ്ഞു, അവസാന നിമിഷം മാറ്റി, തകർന്ന് പോയ പ്രിയ, ഉറപ്പിക്കാതെ ഹൻസിക; ആശങ്കയിൽ ആരാധകർ

അമ്മയുടെ പ്രസിഡന്റായി പൃഥിരാജ് വരണമെന്നുണ്ടെങ്കിൽ അത് തുറന്ന് പറഞ്ഞാൽ പോരെ. മോശമാകില്ല. കണിശക്കാരനായ പൃഥി അമ്മയുടെ പ്രസിഡന്റ് ആകുന്നതിൽ കുഴപ്പമില്ല. അത് തുറന്ന് പറയാതെ അമ്മ സംഘടനയെ കുറ്റപ്പെടുത്തുകയാണെന്ന് സംവിധായകൻ ആരോപിച്ചു. അമ്മയ്ക്കുള്ളിൽ പലരും അവരവരുടെ ഇഷ്ടങ്ങൾ നടത്താനാണ് ശ്രമിച്ചിട്ടുള്ളതെന്ന് മല്ലിക ചേച്ചി പറയുന്നു. അമ്മയിൽ മാത്രമല്ല അതുള്ളത്. സുകുമാരന് സ്വന്തമായി കല്യാണ മണ്ഡപം ഉണ്ടായിരുന്നു. അവിടെ പോകുന്നത് കെഎസ്ഡിഎഫ്സിയുടെ കാറിലായിരുന്നു. കെഎസ്ഡിഎഫ്സിയുടെ പൈസ ധൂർത്തടിക്കുന്നെന്ന് അന്ന് വാർത്ത വന്നെന്നും ശാന്തിവിള ദിനേശ് ഓർത്തു.

More from Filmibeat

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X