ഏട്ടനുമായി പിണങ്ങുന്നതിനെക്കുറിച്ച് പൊന്നൂസ്! കളികള്‍ കുറച്ച് കൂടുന്നുണ്ടെന്ന് സുജിനയും! പോസ്റ്റ് വൈറല്‍

മല്ലു ഫാമിലി കപ്പിള്‍സ് വീണ്ടും ഒന്നായിരിക്കുകയാണ് ഇപ്പോള്‍. ഞങ്ങള്‍ വേര്‍പിരിയുകയാണെന്ന് ഇരുവരും പറഞ്ഞപ്പോള്‍ പ്രിയപ്പെട്ടവരെല്ലാം ഞെട്ടിയിരുന്നു. പക്വതയില്ലാത്ത പ്രായത്തിലെ വിവാഹം വേണ്ടിയിരുന്നില്ലെന്ന് തോന്നിയോ എന്നായിരുന്നു വിമര്‍ശനങ്ങള്‍. മക്കളുടെ കാര്യങ്ങള്‍ ഓര്‍ത്തെങ്കിലും ഇവര്‍ക്ക് തീരുമാനം മാറ്റിക്കൂടേയെന്ന് ചോദിച്ചവരുമുണ്ടായിരുന്നു. അമ്മയ്‌ക്കൊപ്പമായാണ് സുജിനും സുജിനയും വളര്‍ന്നത്.

ആ കണ്ണ് കണ്ടപ്പോഴേ മനസില്‍ ഉറപ്പിച്ചിരുന്നു! ചിന്തകളിലും സമാനത! ലെന വന്ന ശേഷമുള്ള‌ ലൈഫിനെക്കുറിച്ച് പ്രശാന്ത്
ആ കണ്ണ് കണ്ടപ്പോഴേ മനസില്‍ ഉറപ്പിച്ചിരുന്നു! ചിന്തകളിലും സമാനത! ലെന വന്ന ശേഷമുള്ള‌ ലൈഫിനെക്കുറിച്ച് പ്രശാന്ത്

അതേ അവസ്ഥയിലേക്കാണോ മക്കളും പോവുന്നത്. സുജിന് അതെങ്കിലും ഓര്‍ത്തൂടേ, അച്ഛനും അമ്മയ്ക്കും ഒപ്പമായി വേണ്ടേ മക്കള്‍ വളരാന്‍ എന്നായിരുന്നു വിമര്‍ശനം. ഇടക്കാലത്ത് മക്കളോടൊപ്പമുള്ള വീഡിയോകളായിരുന്നു പൊന്നൂസ് പങ്കുവെച്ചത്. മകന്റെ പിറന്നാള്‍ ദിനത്തില്‍ അപ്രതീക്ഷിതമായി അവന്‍ കെട്ടിപ്പിടിച്ചപ്പോള്‍ ഇമോഷണലായിപ്പോയതിനെക്കുറിച്ചുള്ള കുറിപ്പ് വൈറലായിരുന്നു. ഇമോഷണലായുള്ള പോസ്റ്റുകള്‍ പങ്കിടുന്നുവെന്ന് കരുതി അവളുടെ ഭാഗത്താണ് ന്യായം എന്ന് കരുതരുതെന്ന് സുജിന്‍ പറഞ്ഞിരുന്നു.

ponnus new post goes viral
Photo Credit: Nidha Satheeshan / Instagram

ഓട്ടോഡ്രൈവറായിരുന്ന കാലത്തായിരുന്നു സുജിന്റെ ജീവിതത്തിലേക്ക് പൊന്നൂസ് എത്തുന്നത്. അമ്മയും ചേച്ചിയും ഇരുകൈയ്യും നീട്ടിയായിരുന്നു പൊന്നൂസിനെ സ്വീകരിച്ചത്. വീഡിയോകളില്‍ സന്തോഷത്തോടെയായിരുന്നു ഇവരെയെല്ലാം കണ്ടിരുന്നതും. അമ്മയും ചേച്ചിയുമായുള്ള ബന്ധം ഇപ്പോഴും അതുപോലെ തന്നെ തുടരുന്നുണ്ട്. അമ്മ കാരണമല്ല ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതെന്ന് പൊന്നൂസ് പറഞ്ഞിരുന്നു. തന്റെ പോസ്റ്റിന് താഴെയായി അമ്മയെക്കുറിച്ച് മോശം കമന്റുകള്‍ കണ്ടപ്പോള്‍ ശരിക്കും സങ്കടം തോന്നിയെന്നും പൊന്നൂസ് വ്യക്തമാക്കിയിരുന്നു. വേണമെന്ന് വിചാരിച്ചാല്‍ പൊന്നൂസിന് തന്നെ ആ കമന്റ് ഡിലീറ്റ് ചെയ്യാമായിരുന്നു. എന്നിട്ടും അവള്‍ അത് ചെയ്തില്ല എന്ന സുജിന്റെ വാക്കുകളും ചര്‍ച്ചയായിരുന്നു. ഇതോടെയായിരുന്നു അമ്മയാണോ ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ എന്ന ചോദ്യം വന്നത്.

പാവമായി നിന്നാല്‍ ആളുകള്‍ തലയില്‍ കയറും! എന്തിനായിരുന്നു ആ ഇന്റര്‍വ്യൂ! വിമര്‍ശനങ്ങളെക്കുറിച്ച് സിന്ധു കൃഷ്ണ
പാവമായി നിന്നാല്‍ ആളുകള്‍ തലയില്‍ കയറും! എന്തിനായിരുന്നു ആ ഇന്റര്‍വ്യൂ! വിമര്‍ശനങ്ങളെക്കുറിച്ച് സിന്ധു കൃഷ്ണ

വഴക്കിട്ട സമയത്ത് അധികം ആലോചിക്കാതെ എടുത്ത തീരുമാനമായിരുന്നു ഡിവോഴ്‌സ്. വേണ്ടപ്പെട്ടവരുടെ ഇടപെടലിന് ശേഷം, സമാധാനത്തോടെ ഞങ്ങള്‍ സംസാരിച്ചു. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു. ഇനി ഒന്നിച്ച് മുന്നോട്ട് പോവാനാണ് തീരുമാനം എന്ന് സുജിനും പൊന്നൂസും പറഞ്ഞിരുന്നു. അവരുടെ പ്രശ്‌നങ്ങളെല്ലാം തീര്‍ന്നുവെന്ന് പറഞ്ഞ് സുജിനയും എത്തിയിരുന്നു. ഇതാദ്യമായിട്ടായിരുന്നു സുജിന ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്. വ്‌ളോഗുകളും, വിശേഷങ്ങളുമെല്ലാം പങ്കിട്ടപ്പോഴും ഇതേക്കുറിച്ച് മാത്രം സുജിന പ്രതികരിച്ചിരുന്നില്ല. ചേച്ചിയുമായുള്ള ബന്ധം ശക്തമായി തുടരുന്നുണ്ടെന്ന് പൊന്നൂസ് പറഞ്ഞിരുന്നു. ഇപ്പോഴിതാ പൊന്നൂസിന്റെ പുതിയ പോസ്റ്റും, സുജിനയുടെ കമന്റുമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

നിന്റെ സ്വഭാവം എനിക്ക് തീരെ പിടിക്കുന്നില്ല കേട്ടോ. എന്നാല്‍ പിന്നെ നീ എന്നെയങ്ങ് ഡിവോഴ്‌സ് ചെയ്‌തേക്ക്. ഇടയ്ക്കിടെ ഞാനും എന്റെ കെട്ടിയോനും ഇങ്ങനെയാണെന്ന് പറഞ്ഞായിരുന്നു പൊന്നൂസ് എത്തിയത്. കളികള്‍ കുറച്ച് കൂടുന്നുണ്ടെന്നായിരുന്നു സുജിനയുടെ കമന്റ്. ഇനി ഇങ്ങനെ വഴക്കിട്ടാല്‍ രണ്ടിനിട്ടും ചൂരല്‍ കൊണ്ട് നല്ല രണ്ട് പെട കൊടുക്കണം. ചൂരല്‍ മേടിച്ച് വച്ചേരെ എന്നായിരുന്നു ഓരാള്‍ പറഞ്ഞത്. നിങ്ങളെ ഒന്നിച്ച് കാണാനാണ് ആഗ്രഹിച്ചത്. വഴക്കുകളും, ണണക്കങ്ങളും, പിണക്കങ്ങളുമൊക്കെ എല്ലായിടത്തും ഉണ്ടാവും. എല്ലാം ബാലന്‍സ് ചെയ്ത് കൊണ്ടുപോവണമെന്നായിരുന്നു കമന്റുകള്‍.

ജീവിതമാകുമ്പോൾ അങ്ങനെ ഒക്കെ ഉണ്ടാകും. വഴക്ക് ഇടുമ്പോൾ എടുക്കുന്ന തീരുമാനം ദിവസം കഴിയും തോറും വേണ്ടായിരുന്നു എന്ന് തോന്നും. ഇനിയും വഴക്കുകൾ ഉണ്ടാകും. തുറന്ന് സംസാരിച്ച് പരസ്പരം സ്നേഹിച്ച് ജീവിക്കൂ. ഒരാളുടെ കുറവ് മനസ്സിലാക്കി കൊണ്ട് അയാളെ സ്നേഹിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ പൊന്നു എന്നായിരുന്നു വേറൊരാൾ കമന്റ് ചെയ്തത്.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X