അവരുടെ പ്രശ്നങ്ങളെല്ലാം തീർന്നു! ഇനി പഴയത് പോലെ ഒന്നിച്ച് മുന്നോട്ട്! ഒടുവിൽ പ്രതികരിച്ച് സുജിന

യൂട്യൂബ് ചാനലിലൂടെയായി ജീവിത വിജയം സ്വന്തമാക്കിയതാണ് സുജിന്‍. മല്ലു ഫാമിലി വ്‌ളോഗിലൂടെയായി സുജിനും, സുജിനും അമ്മയും പൊന്നൂസും എല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരായവരാണ്. ഇവരുടെ വിശേഷങ്ങള്‍ അറിയാനായി ആരാധകര്‍ കാത്തിരുന്ന കാലമുണ്ടായിരുന്നു. ലോക്ഡൗണ്‍ സമയത്തായിരുന്നു ഇവര്‍ വ്‌ളോഗ് തുടങ്ങിയത്. വീട്ടിലെ വിശേഷങ്ങളും, ഇതുവരെ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ചുമൊക്കെയായിരുന്നു അന്ന് എല്ലാവരും സംസാരിച്ചിരുന്നത്. അച്ഛന്‍ ഉപേക്ഷിച്ച് പോയതിന് ശേഷം അമ്മ അനുഭവിച്ച കഷ്ടപ്പാടുകളും, താനും സഹോദരിയും വളര്‍ന്നുവന്ന സാഹചര്യത്തെക്കുറിച്ചുമൊക്കെ ഇവര്‍ തുറന്നുപറഞ്ഞിരുന്നു. ഓട്ടോ ഡ്രൈവറായിരുന്ന സമയത്തായിരുന്നു പൊന്നൂസുമായി പ്രണയത്തിലായത്. എതിര്‍പ്പുകള്‍ക്കൊടുവിലായിരുന്നു ഇവരൊന്നിച്ചത്. ആദ്യം അംഗീകരിച്ചില്ലെങ്കിലും പിന്നീട് പൊന്നൂസിന്റെ വീട്ടുകാരുമായും യോജിപ്പിലായിരുന്നു.

ഏട്ടന്‍ ഇവിടെ ഇടപെടുന്നത് പോലെ അത്ര ആക്ടീവല്ല വീട്ടില്‍. പഴയ കാര്യങ്ങളൊക്കെ മനസിലുള്ളത് കൊണ്ടാണെന്ന് തോന്നുന്നു. അത്ര കൂളായി ഇടപെടാന്‍ പറ്റിയിട്ടില്ല. അച്ഛനും അമ്മയും പറയുമ്പോഴെല്ലാം പൊന്നൂസ് വീട്ടിലേക്ക് പോവാറുണ്ട്. വിദേശത്ത് നിന്ന് അച്ഛനെത്തുമ്പോഴും, തിരികെ പോവുമ്പോഴുമെല്ലാം കൊച്ചുമക്കളും കൂടെയുണ്ടാവാറുണ്ട്. നിര്‍ത്തിപ്പോയ പഠനവും പൊന്നൂസ് വീണ്ടെടുത്തിരുന്നു. ചെറുപ്രായത്തില്‍ തന്നെ വിവാഹവും, മക്കളുമൊക്കെയായതിനാല്‍ പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ജീവിതം മാറിമറിഞ്ഞപ്പോഴും പഠിക്കണമെന്ന ആഗ്രഹം മനസിലുണ്ടായിരുന്നു. മക്കളൊക്കെ വലുതായതോടെയായിരുന്നു ആ ആഗ്രഹം സാക്ഷാത്ക്കരിച്ചത്. ഇടക്കാലത്ത് സ്വന്തം വീട്ടിലായിരുന്നു പൊന്നൂസ്. സുജിനുമായി പിണങ്ങിയെന്നും, ഇനിയുള്ള കാലം ഇവിടെയാണെന്നുമായിരുന്നു അന്ന് പറഞ്ഞത്.

Sujin and Nidha new post
Photo Credit: Nidha Satheeshan / Instagram

പൊന്നൂസുമായി പിരിഞ്ഞുവെന്നും, തികച്ചും വ്യക്തിപരമാണ് ഈ തീരുമാനം എന്ന് സുജിനും വ്യക്തമാക്കിയിരുന്നു. ഡിവോഴ്‌സിനെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റുകള്‍ വൈറലായിരുന്നു. ഞങ്ങളുടേത് മനോഹരമായ പ്രണയകഥയായിരുന്നു. എന്നാല്‍ അതെല്ലാം ഓര്‍മ്മകളായി മാറുന്നതില്‍ സങ്കടമുണ്ടെന്നായിരുന്നു പൊന്നൂസ് കുറിച്ചത്. മക്കളെ ഓര്‍ത്തെങ്കിലും തീരുമാനം പുന:പരിശോധിച്ചൂടേയെന്നായിരുന്നു ചോദ്യങ്ങള്‍. കണ്ടന്റിനും, വരുമാനത്തിനും വേണ്ടിയാണ് ഇതെന്ന വിമര്‍ശനങ്ങളുമുണ്ടായിരുന്നു. ഡിവോഴ്‌സിനെക്കുറിച്ച് അധികം സംസാരിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. ഇത് കണ്ടന്റാക്കാനായിരുന്നുവെങ്കില്‍ നേരത്തെ ചെയ്യാമായിരുന്നു. അതിന് താല്‍പര്യമില്ലെന്നായിരുന്നു സുജിന്‍ പറഞ്ഞത്. ഇപ്പോഴിതാ ഡിവോഴ്‌സ് തീരുമാനം മാറ്റിയെന്ന് അറിയിച്ചിരിക്കുകയാണ് ഇരുവരും.

കുറച്ച് പ്രശ്‌നങ്ങളൊക്കെയുണ്ടായിരുന്നു. ആ സമയത്തെ തെറ്റായ തീരുമാനങ്ങളായിരുന്നു ഇങ്ങനെയൊരു കാര്യത്തിലേക്ക് നയിച്ചത്. കുടുംബാംഗങ്ങളുടെ ഇടപെടലിലൂടെ സമാധാനത്തോടെ ഞങ്ങള്‍ ഇതേക്കുറിച്ച് സംസാരിച്ച് പ്രശ്‌നങ്ങളൊക്കെ പരിഹരിച്ചു. ഇനി മുന്നോട്ട് ഒന്നിച്ച് പോവാനാണ് തീരുമാനം. കണ്ടന്റിനോ, വരുമാനത്തിനോ വേണ്ടിയായിരുന്നോ ഇതെന്നുള്ള ചോദ്യത്തിനും ഇരുവരും മറുപടിയേകിയിരുന്നു. ഇതങ്ങനെയൊന്നുമല്ല, ആ സമയത്തെ മാനസികാവസ്ഥയില്‍ അതായിരുന്നു തീരുമാനം. കുറച്ചുകൂടെ പക്വതയോടെ ഇനി കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്നും കുറിപ്പിലുണ്ടായിരുന്നു. സുജിനയും ഈ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതൊരു നല്ല തുടക്കമാവട്ടെ എന്നായിരുന്നു ഇരുവരോടും സുജിന പറഞ്ഞത്.

അവസാനം പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു എന്ന ക്യാപ്ഷനോടെയായി പൊന്നൂസിനൊപ്പമുള്ള ചിത്രങ്ങളും സുജിന പങ്കുവെച്ചിരുന്നു. ചേച്ചിയോ, അമ്മയുമായോ യാതൊരുവിധ പിണക്കവുമില്ല. പഴയത് പോലെ എന്നും വിളിക്കുകയും, മിണ്ടുകയുമൊക്കെ ചെയ്യുന്നുണ്ട്. അമ്മയെക്കുറിച്ച് നെഗറ്റീവ് പറഞ്ഞവര്‍ക്ക് മറുപടിയുമായി ഇരുവരും എത്തിയിരുന്നു. അമ്മ കാരണമല്ല ഇങ്ങനെയൊരു തീരുമാനം എടുത്തത്. അമ്മ എന്നും മകളെപ്പോലെയാണ് എന്നെ കണ്ടിട്ടുള്ളത്. അതിപ്പോഴും അങ്ങനെ തന്നെയാണെന്നായിരുന്നു മറുപടി. അമ്മയെ പറഞ്ഞാല്‍ അടങ്ങിയിരിക്കില്ലെന്നും, കാര്യങ്ങള്‍ അറിയാതെയാണ് നിങ്ങള്‍ നെഗറ്റീവ് പറയുന്നതെന്നുമായിരുന്നു സുജിന്‍ പറഞ്ഞത്.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X