മാസങ്ങളായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു! ഇത് ആലോചിച്ചെടുത്ത തീരുമാനം! ഡിവോഴ്‌സിനെക്കുറിച്ച് സുജിന്‍

വ്‌ളോഗിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതരാണ് മല്ലു ഫാമിലി. സുജിനും, പൊന്നൂസും, അമ്മയും, മക്കളുമെല്ലാം ഇവരുടെ വീഡിയോകളില്‍ ഉണ്ടാവാറുണ്ട്. കടുത്ത പ്രതിസന്ധികള്‍ നേരിട്ടായിരുന്നു സുജിന്‍ മുന്നേറിയത്. ഓട്ടോ ഓടിക്കുന്നത് മുതല്‍ എല്ലാ പണികളും ചെയ്തിട്ടുണ്ട്. സോഷ്യല്‍മീഡിയയിലൂടെയായിരുന്നു ജീവിതം മാറിമറിഞ്ഞത്. യൂട്യൂബ് വരുമാനത്തിലൂടെയാണ് വീടും, ഇഷ്ടപ്പെട്ട വാഹനങ്ങളും, മറ്റ് ബിസിനസുകളുമെല്ലാം തുടങ്ങിയത്. കൊളാബും, പ്രമോഷനുമൊക്കെയായി സജീവമാണ് സുജിന്‍. പൊന്നൂസുമായി പ്രശ്‌നത്തിലാണോ, നിങ്ങള്‍ വേര്‍പിരിഞ്ഞോ എന്ന ചോദ്യം കുറേക്കാലമായി നേരിടുന്നുണ്ട് സുജിന്‍.

പോസ്റ്റുകളിലൊന്നും പൊന്നൂസിനെയും മക്കളെയും കാണാത്തതിനെക്കുറിച്ചായിരുന്നു ചോദ്യങ്ങള്‍. ഇതുവരെ പിരിഞ്ഞിട്ടില്ല, ഇനി നിങ്ങളായിട്ട് അത് ചെയ്യിക്കരുതെന്നായിരുന്നു ഇടയ്ക്ക് സുജിന്‍ നല്‍കിയ മറുപടി. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ഇരുവരും മുന്നേറുമെന്നായിരുന്നു എല്ലാവരും കരുതിയത്. പുതിയ പോസ്റ്റിലൂടെയായി ഇരുവരും വിവാഹമോചനം സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോള്‍.

Sujin Krishna about divorce
Photo Credit: Mallu family Fans / Instagram

സുഹൃത്തുക്കളെ, എനിക്ക് നിങ്ങളോട് വ്യക്തിപരമായ ഒരു കാര്യം പങ്കുവെയ്ക്കണം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാനും എന്റെ ഭാര്യയും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ഞങ്ങളുടെ വിവാഹജീവിതം അവസാനിപ്പിക്കുകയാണ്. തികച്ചും സ്വകാര്യവും, വൈകാരികവുമായ ഒരു സമയമായിരുന്നു ഞങ്ങള്‍ക്ക് ഇത്. ശ്രദ്ധാപൂര്‍വ്വം ചിന്തിച്ചും, പരസ്പര ബഹുമാനത്തോടെയുമാണ് ഞങ്ങള്‍ ഈ തീരുമാനം എടുത്തത്. ഇക്കാലയളവില്‍ ഞങ്ങളുടെ സ്വകാര്യത നിങ്ങള്‍ മാനിക്കുമെന്ന് കരുതുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇനി പോസ്റ്റുകളോ, വീഡിയോകളോ ഞാന്‍ പങ്കുവെക്കില്ല. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളും, അഭിപ്രായങ്ങളും നിങ്ങളും പങ്കുവെക്കരുത്. നിങ്ങളുടെ പിന്തുണയക്ക് നന്ദി എന്നായിരുന്നു സുജിന്‍ കുറിച്ചത്. ഇതിനകം തന്നെ സുജിന്റെ കുറിപ്പും ചര്‍ച്ചയായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ഇനി ഇതിന്റെ പേരില്‍ ആരും ഒരും പ്രശ്‌നങ്ങളുമായോ, നെഗറ്റീവ് കമന്റുകള്‍, ട്രോളുകള്‍ ഉണ്ടാക്കി വരരുത്. ഞങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനമാണ്. ഇനി ഇതേക്കുറിച്ച് പ്രതികരിക്കില്ലെന്നും സുജിന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നും ഇല്ലാത്ത കാലത്ത് നിന്നെ സ്‌നേഹിച്ച്, നിന്റെ കൂടെ ഇറങ്ങി വന്നതല്ലേ പൊന്നു. എല്ലാം ആയപ്പോള്‍ ഇങ്ങനെ രണ്ടാളും രണ്ട് വഴിക്ക് പോണോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഇതാണ് ലോകം, വന്ന വഴി മറന്നുപോകുന്ന കാലം, പണത്തിന് മീതെ പോകുന്ന കാലം എന്ത് ചെയ്യാം. അവരുടെ ലൈഫില്‍ എന്താണ് സംഭവിച്ചത് എന്നറിയാതെ എന്തിനാണ് അദ്ദേഹത്തെ മാത്രം കുറ്റപ്പെടുത്തുന്നത്. കുറേനാളായി നിധയുടെ സ്റ്റോറികള്‍ കണ്ടപ്പോള്‍ തന്നെ ഇങ്ങനെയെന്തോ സംഭവിക്കുമെന്ന് മനസിലായിരുന്നു. നിങ്ങളുടെ ലവ് സ്‌റ്റോറി കേട്ടാല്‍ ഇങ്ങനെയൊന്നും ഒരിക്കലും നടക്കുമെന്ന് കരുതില്ല, തുടങ്ങിയ പ്രതികരണങ്ങളായിരുന്നു പോസ്റ്റിന് താഴെ വന്നത്.

ഇനി ഇതും പ്രാങ്കാണെന്ന് പറഞ്ഞ് വരുമോയെന്നായിരുന്നു ചിലരുടെ വിമര്‍ശനം. പൊന്നൂസുമായി പ്രശ്‌നത്തിലാണെന്ന് നേരത്തെ സുജിന്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. പോലീസ് സ്‌റ്റേഷനില്‍ പോയതിനെക്കുറിച്ചൊക്കെ വരെ അന്ന് സുജിന്‍ പറഞ്ഞിരുന്നു. എന്നാല്‍ പൊന്നൂസ് വീട്ടില്‍ തന്നെയുണ്ടെന്നും, റീച്ചിന് വേണ്ടിയാണ് ഈ കാട്ടിക്കൂട്ടലുകള്‍ എന്നുമായിരുന്നു വിമര്‍ശനം. പിന്നീട് പൊന്നൂസ് തന്നെ ഇതേക്കുറിച്ച് വിശദീകരിച്ചതോടെയായിരുന്നു കാര്യങ്ങള്‍ക്ക് വ്യക്തത വന്നത്.വളരെ ആലോചിച്ചാണ് ഈ തീരുമാനം എന്ന് വ്യക്തമാക്കി പൊന്നൂസും ഇത്തവണ എത്തിയിരുന്നു. മനോഹരമായിരുന്ന ഞങ്ങളുടെ പ്രണയകഥ അവസാനിച്ചു. ആ ഓര്‍മകള്‍ എന്നും മനസിലുണ്ടാവും എന്നായിരുന്നു പൊന്നൂസ് പറഞ്ഞത്.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X