സൂചി വരെ പേടി! എന്നിട്ടും ടാറ്റു! സംശയങ്ങള്‍ക്ക് മറുപടിയായി വീഡിയോ പുറത്തുവിട്ട് സുജിന്‍

മല്ലു ഫാമിലിയിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതനായി മാറിയതാണ് സുജിന്‍. ഓട്ടോ ഡ്രൈവറായാണ് തുടങ്ങിയത്. ഇന്നിപ്പോള്‍ വിവിധ ബിസിനസുകളും, കണ്ടന്റ് ക്രിയേഷനുമൊക്കെയായി മുന്നേറുകയാണ് അദ്ദേഹം. ആഗ്രഹിച്ചത് പോലെ വീടും, കാറുകളുമൊക്കെ ഇതിനകം തന്നെ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഫാമിലി വ്‌ളോഗായിരുന്നു തുടക്കം മുതലേ പങ്കുവെച്ചിരുന്നത്. ലോക് ഡൗണ്‍ കാലത്ത് പണിയൊന്നുമില്ലാതെ ഇരുന്ന ടൈമില്‍ ചെയ്ത് തുടങ്ങിയതാണ്. അമ്മയും, സഹോദരിയും, ഭാര്യയും, കുട്ടികളുമെല്ലാം വ്‌ളോഗുകളില്‍ ഉണ്ടാവാറുണ്ട്. തുടക്കത്തില്‍ രൂക്ഷ വിമര്‍ശനങ്ങളായിരുന്നു വന്നിരുന്നത്. ആദ്യമൊക്കെ നെഗറ്റീവ് കാണുമ്പോള്‍ വിഷമം തോന്നുമായിരുന്നു. കമന്റ് വായിച്ച് സങ്കടപ്പെടുമായിരുന്നു. പോസിറ്റീവായാലും നെഗറ്റീവായാലും തളരാതെ മുന്നേറാന്‍ തീരുമാനിക്കുകയായിരുന്നു പിന്നീട്.

ചത്തു പോകട്ടേയെന്ന് പ്രാർത്ഥന, ആദരാഞ്ജലി പോസ്റ്റുകൾ, ആ പിരിവ് നടത്തുന്നത് ഞാനല്ല; തട്ടിപ്പിനെ കുറിച്ച് രേണു!
ചത്തു പോകട്ടേയെന്ന് പ്രാർത്ഥന, ആദരാഞ്ജലി പോസ്റ്റുകൾ, ആ പിരിവ് നടത്തുന്നത് ഞാനല്ല; തട്ടിപ്പിനെ കുറിച്ച് രേണു!

പൊന്നൂസുമായുള്ള പ്രണയവും, ഒളിച്ചോട്ടവും, വിവാഹവും, മക്കളുടെ ജനനവും, വിശേഷങ്ങളുമെല്ലാം വ്‌ളോഗിലൂടെയായി കാണിച്ചിരുന്നു. പ്ലസ് ടു കഴിഞ്ഞതിന് ശേഷമായിരുന്നു പൊന്നൂസ് ഇറങ്ങിപ്പോന്നത്. പഠനവും, ജോലിയുമൊക്കെ ആഗ്രഹിച്ചതാണെങ്കിലും ജീവിതം ഇങ്ങനെയായെന്നായിരുന്നു പൊന്നു പറഞ്ഞത്. സുജിനും കുടുംബത്തിനുമൊപ്പമായി സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നായിരുന്നു തുടക്കത്തില്‍ അവര്‍ പറഞ്ഞത്. ഇടക്കാലത്തായിരുന്നു വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നും, മക്കളോടൊപ്പമായി സ്വന്തം വീട്ടിലാണ് ഇപ്പോള്‍ എന്നും പൊന്നു പറഞ്ഞിരുന്നു. പഠനം പുനരാരംഭിച്ചതിന്റെ വിശേഷങ്ങളും പങ്കുവെച്ചിരുന്നു. ഞങ്ങള്‍ക്കിടയില്‍ കുറച്ച് വിഷയങ്ങളുണ്ടെന്നും, ഇപ്പോള്‍ അതേക്കുറിച്ചൊന്നും പറയാനാവാത്ത അവസ്ഥയാണെന്നുമായിരുന്നു സുജിന്റെ പ്രതികരണം.

Mallu Family fame Sujin about his tattoo
Photo Credit: Sujin Krishna / Instagram

വീഡിയോയുടെ റീച്ച് കൂട്ടാനും, പണമുണ്ടാക്കാനുമാണ് ഈ കണ്ടന്റ് എന്നായിരുന്നു വിമര്‍ശനം. പൊന്നൂസ് വീട്ടില്‍ തന്നെയുണ്ടെന്നും ചിലര്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ പിരിയാന്‍ പോവുകയാണെന്നായിരുന്നു ഇരുവരും ആദ്യം പറഞ്ഞത്. മക്കളുടെ കാര്യങ്ങള്‍ക്ക് വേണ്ടിയെങ്കിലും തീരുമാനം മാറ്റിക്കൂടേ. ചെറുപ്രായത്തിലെ എടുത്തുചാട്ടമായിപ്പോയോ വിവാഹം, ഇപ്പോള്‍ പശ്ചാത്താപം തോന്നുന്നുണ്ടോയെന്നായിരുന്നു വിമര്‍ശനങ്ങള്‍. അമ്മയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണണെന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍. മോശം ഭാഷയിലൂടെ അമ്മയെ വിമര്‍ശിച്ചവര്‍ക്ക് സുജിന്‍ മറുപടി നല്‍കിയിരുന്നു. അമ്മയെ പറഞ്ഞാല്‍ വെറുതെയിരിക്കില്ല. പൊന്നൂസിന്റെ പോസ്റ്റുകളോ, സ്റ്റിയോ കണ്ട് അതാണ് ശരിയെന്ന് കരുതരുത് എന്നായിരുന്നു സുജിന്റെ കമന്റ്.

എന്റെ വീട്ടിൽ വന്ന് കണ്ടതുപോലെ, നാളിതുവരെ കള്ളം പറഞ്ഞ് ജീവിച്ചിട്ടില്ല... ഒരാളെയും വഞ്ചിച്ചിട്ടുമില്ല!
എന്റെ വീട്ടിൽ വന്ന് കണ്ടതുപോലെ, നാളിതുവരെ കള്ളം പറഞ്ഞ് ജീവിച്ചിട്ടില്ല... ഒരാളെയും വഞ്ചിച്ചിട്ടുമില്ല!

അമ്മയോ, ചേച്ചിയോ അല്ല പ്രശ്‌നം. ഞങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങളാണെന്നായിരുന്നു പൊന്നു പറഞ്ഞത്. ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു വിവാഹമോചനം വേണ്ടെന്ന് വെച്ചതായി ഇരുവരും അറിയിച്ചത്. പക്വതക്കുറവ് കാരണമായാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. പ്രിയപ്പെട്ടവരുടെ ഇടപെടലിലൂടെയായി ഞങ്ങള്‍ തീരുമാനം മാറ്റിയെന്നായിരുന്നു പൊന്നൂസും, സുജിനും പറഞ്ഞത്. വീണ്ടും ഒന്നിച്ചതിന് ശേഷമായിരുന്നു ഇരുവരും ഗുരുവായൂരില്‍ വെച്ച് വീണ്ടും വിവാഹിതരായത്. അന്ന് ഒളിച്ചോട്ടമായിരുന്നതിനാല്‍ കല്യാണമായൊന്നും നടത്തിയിരുന്നില്ല. ഇന്നിപ്പോള്‍ മക്കളുടെ കൂടെയായി ഗുരുവായൂരിലെത്തി മാലയിട്ടു എന്നായിരുന്നു ഇരുവരും പറഞ്ഞത്.

വീണ്ടുമുള്ള കൂടിച്ചേരലിലെ വിശേഷങ്ങള്‍ വ്‌ളോഗിലൂടെയായി കാണിച്ചിരുന്നു. പിറന്നാളിന് പൊന്നൂസിന് സര്‍പ്രൈസിന് വേണ്ടിയായിരുന്നു നെഞ്ചില്‍ ആ പേര് കുത്തിയത്. ചെറിയൊരു സൂചി പോലും പേടിയുള്ള ഞാന്‍ ഇതെങ്ങനെ ചെയ്തു എന്നാണ് എല്ലാവരുടെയും സംശയം. ഇതാണ് ആ വീഡിയോ. വേദന കടിച്ചുപിടിച്ച് ടാറ്റു ചെയ്യാനിരുന്ന സുജിനെയാണ് വ്‌ളോഗില്‍ കാണുന്നത്. ആ ടാറ്റുപോലെ എന്നും നെഞ്ചോട് ചേര്‍ന്നിരിക്കട്ടെ പൊന്നൂസ്, ഭാര്യക്ക് വേണ്ടി എന്തും സഹിക്കുമല്ലേ, ഒരിക്കലും പിരിയാതെ എന്നും സന്തോഷത്തോടെ ഇരിക്കട്ടെ. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X