ഡിവോഴ്‌സ് വരെ എത്തിയതാണ്! ഇപ്പോള്‍ നെഞ്ചിലും ആ പേര് കുത്തി! പൊന്നൂസിന് സുജിന്റെ സര്‍പ്രൈസ്
മല്ലു ഫാമിലിയിലൂടെയായി ശ്രദ്ധ നേടിയവരാണ് സുജിനും പൊന്നൂസും. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ചെറുപ്രായത്തിലായിരുന്നു വിവാഹം. വീട്ടുകാര്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് സുജിനൊപ്പം ഇറങ്ങി വരികയായിരുന്നു പൊന്നു. അന്ന് ഓട്ടോ ഓടിച്ചായിരുന്നു സുജിന്‍ കുടുംബം നോക്കിയിരുന്നത്. വ്‌ളോഗിലൂടെയായി അന്നത്തെ വിശേഷങ്ങളും ഇവര്‍ കാണിക്കാറുണ്ടായിരുന്നു. സുജിന്റെ സഹോദരി കുഞ്ചുവും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. സ്ഥിരമായി വീഡിയോ ചെയ്തിരുന്നു ഇവര്‍. വിവാഹവും, കുഞ്ഞുങ്ങളുടെ വരവും, മറ്റ് വിശേഷങ്ങളുമൊക്കെയായി സോഷ്യല്‍മീഡിയയില്‍ ആക്ടീവായിരുന്നു. രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കിടയിലും കൃത്യമായി വ്‌ളോഗ് ചെയ്യുന്നുണ്ടായിരുന്നു ഇവര്‍. ആദ്യമൊക്കെ നെഗറ്റീവ് കാണുമ്പോള്‍ തളര്‍ച്ച തോന്നുമായിരുന്നു. പിന്നെപ്പിന്നെ അത് നോക്കാതെയായി.
ഒന്നുമില്ലായ്മയില്‍ നിന്നും ആഗ്രഹിച്ചതെല്ലാം നേടാന്‍ പറ്റിയതിലേക്ക് നയിച്ചത് സോഷ്യല്‍മീഡിയയാണ്. ഇതൊന്നും അധികകാലമുണ്ടാവില്ലെന്നും, വേറെ വരുമാന മാര്‍ഗം നോക്കണമെന്നും തുടക്കം മുതലേ പറഞ്ഞവരുണ്ടായിരുന്നു. അതേക്കുറിച്ച് ബോധ്യമുണ്ടായിരുന്നതിനാല്‍ അതും നോക്കിയിരുന്നു. ഓട്ടോ ഡ്രൈവറില്‍ നിന്നും ലക്ഷാധിപതിയായപ്പോള്‍ ആഗ്രഹിച്ച വാഹനങ്ങളെല്ലാം സ്വന്തമാക്കുകയായിരുന്നു സുജിന്‍. കുടുംബസമേതമായി വിദേശത്തേക്കും പോയിരുന്നു ഇവര്‍. കുടുംബ ജീവിതം സന്തോഷകരമായി പോവുകയാണെന്നായിരുന്നു സുജിന്‍ പറഞ്ഞത്. പൊന്നൂസായിരുന്നു വേര്‍പിരിയാന്‍ പോവുന്നതിനെക്കുറിച്ച് ആദ്യം പറഞ്ഞത്. ഒരാളുടെ പോസ്റ്റിന് മറുപടിയെന്നോണമായിരുന്നു അടുത്തയാളുടെ പോസ്റ്റ്.

പൊന്നു അവളുടെ വീട്ടിലേക്ക് പോയതാണെന്നും, വൈകാതെ തന്നെ തിരികെ വരുമെന്നും, പ്രശ്‌നങ്ങളൊന്നുമില്ലെന്നും ആദ്യം പറഞ്ഞ സുജിന്‍ പിന്നീട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടെന്നും, അതെന്താണെന്ന് ഇപ്പോള്‍ പറയാന്‍ പറ്റാത്ത അവസ്ഥയാണെന്നുമായിരുന്നു അന്ന് പറഞ്ഞത്. ഒത്തുപോവാന്‍ പറ്റാത്ത തരത്തിലുള്ള പ്രശ്‌നങ്ങളാണെന്നും, ഇനി എന്റെ വഴിയെ പോവാനാണ് തീരുമാനിച്ചിട്ടുള്ളതെന്നുമായിരുന്നു പൊന്നു പറഞ്ഞത്. ഇടയ്ക്ക് വെച്ച് നിര്‍ത്തിപ്പോയ പഠനം വീണ്ടും തുടങ്ങിയിരുന്നു. ആഗ്രഹിച്ചത് പോലെ ജോലി ചെയ്ത് ജീവിക്കാനാണ് പ്ലാന്‍ എന്നൊക്കെയായിരുന്നു പൊന്നു പറഞ്ഞത്.
അമ്മ കാരണമായാണോ ഇങ്ങനെയൊരു തീരുമാനം എന്നായിരുന്നു ചോദ്യങ്ങള്‍. അമ്മയും ചേച്ചിയുമായി യാതൊരുവിധ പ്രശ്‌നങ്ങളില്ലെന്നും, പഴയത് പോലെയാണ് ഞങ്ങളിപ്പോഴും കഴിയുന്നതെന്നുമായിരുന്നു പൊന്നൂസ് പറഞ്ഞത്. ഞങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം അവരല്ല. അവരെ അനാവശ്യമായി കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നുമായിരുന്നു മറുപടി. അമ്മയെ പറഞ്ഞാല്‍ കേട്ട് നില്‍ക്കില്ലെന്ന് വ്യക്തമാക്കി സുജിനും എത്തിയിരുന്നു. മക്കളെ ഓര്‍ത്തെങ്കിലും നിങ്ങള്‍ക്ക് ഒന്നിച്ചൂടേയെന്നായിരുന്നു ചോദ്യങ്ങളെല്ലാം. ദിവസങ്ങള്‍ക്ക് ശേഷമായാണ് ഞങ്ങള്‍ വീണ്ടും ഒന്നിക്കുകയാണെന്നും, തീരുമാനം മാറ്റിയെന്നും പറഞ്ഞ് പൊന്നുവും സുജിനും എത്തുന്നത്.
ഇനിയെന്നും ഒന്നിച്ച് തന്നെ. ഇതുവരെ കഴിഞ്ഞതെല്ലാം വിട്ട് പുതിയൊരു ജീവിതത്തിലേക്ക്. ഗുരുവായൂരില്‍ വെച്ച് താലികെട്ടും നടത്തിയിരുന്നു ഇവര്‍. ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസുമായി പൊന്നൂസിനെ ഞെട്ടിച്ചിരിക്കുകയാണ് സുജിന്‍. കേക്ക് മുറിച്ചതിന് ശേഷമായിരുന്നു ഫോണ്‍ നല്‍കിയത്. ഇതുവരെ കിട്ടാത്ത രീതിയിലുള്ള സര്‍പ്രൈസാണ് കൊടുക്കുന്നത്. ഐ ഫോണായിരുന്നു ആദ്യം കിട്ടിയത്. അമ്മയായിരുന്നു സുജിന്റെ നെഞ്ചിലെ ടാറ്റു പൊന്നൂസിന് കാണിച്ച് കൊടുത്തത്. കരച്ചിലോടെ ആ നെഞ്ചിലേക്ക് വീഴുകയായിരുന്നു പൊന്നൂസ്. പൊതുവെ ഇഞ്ചക്ഷന്‍ പോലും പേടിയുള്ള ആളാണ് സുജിന്‍, പിന്നെ ഇങ്ങനെയൊരു ടാറ്റു ചെയ്യണമെങ്കില്‍, ഇങ്ങനെയൊരു ഭര്‍ത്താവിനെയാണോ ഉപേക്ഷിച്ച് കളഞ്ഞത്, അമ്മയുടെ മുഖത്ത് എന്തൊരു സന്തോഷമാണ്, തുടങ്ങിയ കമന്റുകളായിരുന്നു വീഡിയോയുടെ താഴെ വന്നത്.


Click it and Unblock the Notifications