പ്രതീക്ഷ കൈവിടരുത്! എന്നും ഞാന്‍ നിനക്കൊപ്പമുണ്ട്! പൊന്നൂസിനോട് സുജിന്റെ അനിയത്തി! ശരിക്കും സംഭവിച്ചത്?

മല്ലു ഫാമിലിയിലെ വേര്‍പിരിയല്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. സുജിനും പൊന്നൂസും പങ്കിടുന്ന പോസ്റ്റുകളും വീഡിയോകളുമെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ആളുകളെ പറ്റിക്കുന്നതിന് വേണ്ടിയാണോ ഇതെന്നുള്ള ചോദ്യങ്ങളും തുടക്കത്തിലെ ഉയര്‍ന്നിരുന്നു. പൊന്നൂസ് വീട്ടില്‍ ഇല്ലെന്നും, ഞങ്ങള്‍ തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും സുജിന്‍ മുന്‍പ് പറഞ്ഞിരുന്നു.

റീച്ചിന് വേണ്ടിയാണോ ഈ കാട്ടിക്കൂട്ടലുകള്‍, പൊന്നൂസ് വീട്ടില്‍ തന്നെയുണ്ടല്ലോയെന്ന് പറഞ്ഞുള്ള വീഡിയോയും അന്ന് വൈറലായിരുന്നു. ഇപ്പോഴത്തെ ജീവിതത്തില്‍ കുറച്ച് പ്രശ്‌നങ്ങളുണ്ടെന്നും, പിന്നീട് പറയാമെന്നുമായിരുന്നു സുജിന്റെ മറുപടി. സോഷ്യല്‍മീഡിയയിലൂടെ ഡിവോഴ്‌സിനെക്കുറിച്ച് അധികം സംസാരിക്കില്ലെന്ന് തീരുമാനിച്ചതാണ്. പക്ഷേ, വീണ്ടും പറയേണ്ട സാഹചര്യം വന്നുവെന്നും പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം സുജിന്‍ സംസാരിച്ചത്.

Kunjoos support Ponnus
Photo Credit: Nidha Satheeshan / Instagram

ഇന്‍സ്റ്റഗ്രാമിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം പൊന്നൂസും പങ്കിടുന്നുണ്ട്. വ്യത്യസ്ത മേക്കോവറിലുള്ള വീഡിയോകളായിരുന്നു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ചത്. പുതിയ ഓര്‍ണമെന്‍സ് കലക്ഷനും കാണിച്ചിരുന്നു. ഓണ്‍ലൈന്‍ ഓര്‍ണമെന്‍സ് ബിസിനസുമായി സജീവമാണ് പൊന്നൂസ്. 18 വയസാവുന്ന സമയത്തായിരുന്നു സുജിനുമായുള്ള വിവാഹം. പ്രണയം അറിഞ്ഞ സമയത്ത് തന്നെ വീട്ടുകാര്‍ വിയോജിപ്പ് അറിയിച്ചിരുന്നു. എതിര്‍പ്പുകള്‍ മറികടന്നായിരുന്നു സുജിനൊപ്പം പോയത്. അമ്മയും, സഹോദരിയും പൊന്നൂസിനെ സ്വീകരിച്ചിരുന്നു. ഇവരെല്ലാം ഒന്നിച്ച് വീഡിയോകളും, റീല്‍സുമൊക്കെ ചെയ്യാറുണ്ടായിരുന്നു. ഇടയ്ക്ക് ചില പ്രശ്‌നങ്ങളൊക്കെയുണ്ടായിരുന്നുവെങ്കിലും, അതൊന്നും ഞങ്ങളെ ബാധിച്ചില്ലെന്ന് എല്ലാവരും പറഞ്ഞിരുന്നു.

തുടക്കത്തിലെ പിണക്കമൊക്കെ മാറ്റി പൊന്നൂസിനെയും മക്കളെയും കാണാനായി അമ്മ എത്തിയിരുന്നു. വിദേശത്ത് നിന്നും നാട്ടിലെത്തിയപ്പോള്‍ അച്ഛനും മകളെ കാണാനെത്തിയിരുന്നു. മക്കളോടൊപ്പമായി ഇടയ്ക്ക് പൊന്നൂസ് സ്വന്തം വീട്ടില്‍ താമസിക്കാനായി പോവാറുണ്ടായിരുന്നു. അവിടേക്ക് പോവാറുണ്ടെങ്കിലും, അവരുമായി അങ്ങനെ ഈസിയായി ഇടപെടാനാവുന്നില്ലെന്ന് സുജിന്‍ പറഞ്ഞിരുന്നു. പഴയ പ്രശ്‌നങ്ങളൊക്കെ മനസിലുള്ളത് കൊണ്ടാണോ എന്നറിയില്ല, ഏട്ടന്‍ ഇവിടെ അത്ര സെറ്റായിട്ടില്ല. അതിന് സമയമെടുക്കും, അതെനിക്ക് അറിയാവുന്നതാണെന്നായിരുന്നു പൊന്നൂസ് പ്രതികരിച്ചത്. ക്യുആന്‍ഡഎയിലൂടെയായി പൊന്നൂസ് വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്.

സുജിന്റെ സഹോദരിയായ കുഞ്ചൂസ് എന്ന സുജിനയുടെ പോസ്റ്റ് പൊന്നൂസും പങ്കുവെച്ചിരുന്നു. പ്രതീക്ഷ കൈവിടരുത്. എപ്പോഴും സന്തോഷത്തോടെ ഇരിക്കണം. ഞാന്‍ എന്നും നിനക്കൊപ്പമുണ്ടാവും എന്നുമായിരുന്നു കുഞ്ചൂസ് കുറിച്ചത്. പൊന്നൂസിനൊപ്പമുള്ള ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു. എനിക്കറിയാം, നീ എന്നും എനിക്കൊപ്പം ഉണ്ടാവുമെന്ന്. നീ എന്റെ ഭര്‍തൃ സഹോദരി മാത്രമല്ല, എന്നെ ശരിക്കും മനസിലാക്കിയ സവന്തം സഹോദരി കൂടിയാണെന്നായിരുന്നു പൊന്നൂസ് കുഞ്ചൂസിനോട് പറഞ്ഞത്. നിങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളാണോ എന്ന ചോദ്യമൊക്കെ വരാറുണ്ടെങ്കിലും ഞങ്ങള്‍ തമ്മില്‍ ഇന്നുവരെ യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.

നിന്നോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ വാക്കുകളില്ല. നമ്മള്‍ ഒരുപാട് അനുഭവിച്ചവരാണ്. ആ സമയത്തെല്ലാം പരസ്പരം താങ്ങും, തണലുമായിരുന്നു നമ്മള്‍. മറ്റൊന്നിനെയും കുറിച്ച് ചിന്തിക്കാതെ എന്നും ഞാന്‍ നിനക്കൊപ്പമുണ്ടായിരുന്നു. ജീവിതത്തില്‍ എന്നും സന്തോഷത്തോടെയും, ഐശ്വര്യത്തോടെയും ജീവിക്കാന്‍ നിനക്ക് കഴിയട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. സ്‌നേഹിക്കുന്നവരെല്ലാം എന്നും നിനക്കൊപ്പമുണ്ടാവും എന്നായിരുന്നു അടുത്തിടെ കുഞ്ചൂസിനെക്കുറിച്ച് പൊന്നു കുറിച്ചത്. ഒന്നിച്ചുള്ള ചിത്രവും പങ്കുവെച്ചിരുന്നു. ലവ് യൂ എന്നായിരുന്നു കുഞ്ചൂസിന്റെ മറുപടി. വിശേഷാവസരങ്ങളിലെല്ലാം ഇരുവരും ആശംസ അറിയിച്ച് എത്താറുണ്ട്. മക്കളെ സ്വന്തം മക്കളെപ്പോലെയാണ് കാണുന്നതെന്ന് കുഞ്ചൂസ് പറയാറുണ്ട്.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X