വിവാഹമോചന ഡ്രാമയിലൂടെ ബെൻസ് എടുത്തു, റീച്ചും ക്യാഷുമാണ് ലക്ഷ്യമെന്ന് അന്നേ മനസിലായി; സുജിനും നിദക്കും വിമർശനം!

കേരളത്തിലെ ഫാമിലി വ്ലോ​ഗർമാരിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലാണ് മല്ലു ഫാമിലി സുജിന്റേത്. യുട്യൂബിൽ സജീവമായ കാലം മുതൽ ഇതുവരേയും നിരവധി വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയ ഒരു ഫാമിലി വ്ലോ​ഗർ കൂടിയാണ് സുജിൻ. അതിന് കാരണം കുടുംബപ്രശ്നങ്ങൾ വീ‍ഡിയോയാക്കി കണ്ടന്റ് മിൽക്കിങ് നടത്തുന്നുവെന്നതാണ്. ഭാര്യയുമായി പിണങ്ങി എന്ന് കാണിച്ച് വീഡിയോ ചെയ്തതിനാണ് സുജിന് മിക്കപ്പോഴും വിമർശനം ലഭിച്ചിട്ടുള്ളത്.

ഇപ്പോഴിതാ വീണ്ടും സുജിനും ഭാര്യ നിദയും വലിയ രീതിയിൽ വിമർശനം ഏറ്റുവാങ്ങുകയാണ്. അതിന് കാരണം കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റാണ്. ഒരു മാസം മുമ്പാണ് താനും നിദയും വേർപിരിയുകയാണെന്നും ഒത്തുപോകാൻ കഴിയാത്തതിനാൽ വിവാഹമോചനത്തിന് തയ്യാറെടുക്കുകയാണെന്നും സുജിൻ സോഷ്യൽമീഡിയ ഫോളോവേഴ്സിനെ അറിയിച്ചത്.

Mallu Family Sujin

ആ പ്രഖ്യാപനശേഷം നി​ദയ്ക്കൊപ്പമുള്ള വീഡിയോകൾ സുജിൻ പങ്കുവെച്ചതുമില്ല. നിദയും സിം​ഗിൾ ലൈഫ് നയിക്കുകയാണെന്ന് സൂചന നൽകുന്ന ഇൻസ്റ്റ​ഗ്രാം സ്റ്റോറികളും പോസ്റ്റുകളും വീഡിയോകളും പങ്കുവെച്ചിരുന്നു. ഇടയ്ക്ക് നിദയെ വിമർശിച്ച് സുജിൻ പങ്കുവെച്ച ചില വീഡിയോകളും ചർച്ചയായി മാറിയിരുന്നു. വിവാഹമോചനം പ്രഖ്യാപിച്ച് ഒരു മാസം പിന്നിട്ട ഇന്നലെ ഇരുവരും വീണ്ടും ഒരുമിക്കുകയാണെന്നും വേർപിരിയാമെന്ന തീരുമാനം വേണ്ടെന്ന് വെച്ചുവെന്നും അറിയിച്ച് എത്തി.

പിന്നാലെ കടുത്ത വിമർശനമാണ് സോഷ്യൽമീഡിയ വഴി സുജിനും നിദയ്ക്കും ലഭിക്കുന്നത്. അതിന് കാരണം കുറച്ച് ദിവസം മുമ്പ് ലക്ഷങ്ങൾ മുടക്കി ബെൻസ് സി 220 2016 മോഡൽ സുജിൻ വാങ്ങി എന്നതാണ്. ബെൻസ് വാങ്ങാൻ പണം കണ്ടെത്താൻ വേണ്ടിയായിരുന്നോ സബ്സ്ക്രൈബേഴ്സിനെ മണ്ടന്മാരാക്കി വിവാഹമോചന ഡ്രാമ കളിച്ചത് എന്ന തരത്തിലാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന ചോദ്യങ്ങൾ.

ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞില്ലേ അതിപ്പോൾ കാണിച്ച് തരാം എന്ന് പറഞ്ഞ് തന്റെ ​ഗരേജിലേക്ക് എത്തിയ പുതിയ അതിഥിയുടെ വീഡിയോ സുജിൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. തീർത്തും പ്രെഡിക്റ്റബിൾ ആയിരുന്നു. മുമ്പൊരു ഫാമിലി വ്ലോ​ഗർ ഇതേ ഐഡിയ ഉപയോ​ഗിച്ച് ഫോർച്യൂണർ വാങ്ങി. പിന്നെ അങ്ങോട്ട് എല്ലാ ഫാമിലി വ്ലോഗേഴ്സും ഇതേ രീതി പയറ്റി തുടങ്ങി.

കാണുന്ന ജനങ്ങൾ പൊട്ടന്മാരല്ലല്ലോ. അപ്പോൾ പിന്നെ റീച്ച് കിട്ടാൻ പിന്നേം ഒന്നിച്ചു എന്നുള്ള വീഡിയോ ഇടണം. ആകെ ഈ ഫാമിലി ഡ്രാമ കാരണം ഉപകാരം ഉള്ളത് സീക്രട്ട് ഏജന്റിനാണ്. പുള്ളിക്ക് അരി വാങ്ങാൻ ഉള്ള അടുത്ത കോൺടെന്റായി, ഇവരെയൊക്കെ ഫോളോ ചെയ്യുന്നവരെ പറഞ്ഞാൽ മതി, അവർക്ക് കൃത്യമായിട്ട് അറിയാം... മലയാളിക്ക് എന്ത് കൊടുക്കണമെന്ന് എന്നിങ്ങനെയാണ് വിമർശിച്ച് വന്ന കമന്റുകൾ.

Mallu Family Sujin

അതേസമയം സുജിനും നിദയും ഒരുമിച്ചതിൽ സന്തോഷത്തിലാണ് മല്ലു ഫാമിലിയുടെ ഫോളോവേഴ്സ്. നല്ലൊരു തീരുമാനമാണ്. നിങ്ങൾ ഇനി എന്നും സന്തോഷത്തോടെ ജീവിക്കണം. ജീവിതത്തിൽ പ്രശ്നങ്ങൾ വരാം പക്ഷെ അത് രണ്ടുപേരും തമ്മിൽ മനസിലാക്കി പരിഹരിച്ച് മുന്നോട്ട് പോകണം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, ഇനിയെങ്കിലും സ്വന്തം സന്തോഷത്തിന്റെ ചാവി മറ്റൊരാളെ ഏൽപിക്കാതിരിക്കുക.

ഹാപ്പി ആയി ഇരിക്കുക എന്നിങ്ങനെയാണ് മല്ലു ഫാമിലിയെ സ്നേഹിക്കുന്നവർ കുറിച്ചത്. കുടുംബാംഗങ്ങളുടെ ഇടപെടലിലൂടെ ഞങ്ങള്‍ ഇരുവരും സമാധാനത്തോടെ സംസാരിക്കുകയും പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ഇപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്.

മുമ്പ് ഉണ്ടായിരുന്ന ചില സംഭവങ്ങളെ തുടര്‍ന്ന് ഇതും വെറും കണ്ടന്‍റ് അല്ലെങ്കില്‍ റവന്യു നേടാനുള്ള ശ്രമമാണോ എന്ന സംശയം പലര്‍ക്കും ഉണ്ടാകാമെന്ന് ഞങ്ങൾ മനസിലാക്കുന്നു. പക്ഷെ ഈ സംഭവം അങ്ങനെ ഒന്നുമല്ല. അന്നത്തെ മാനസിക അവസ്ഥയില്‍ എടുത്ത വ്യക്തിപരമായ തീരുമാനങ്ങളാണ് അത് എന്നാണ് ഒരുമിക്കുന്നുവെന്ന സന്തോഷം അറിയിച്ച് ഇരുവരും സോഷ്യൽമീഡിയയിൽ കുറിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X