വേർപിരിയുന്നില്ല, പ്രശ്നങ്ങൾ സംസാരിച്ച് പരിഹരിച്ചു; ഒന്നിക്കാൻ തീരുമാനിച്ച സന്തോഷം പങ്കുവെച്ച് സുജിനും നിദയും!

ഒരു മാസം മുമ്പാണ് മല്ലു ഫാമിലി എന്ന യുട്യൂബ് ചാനലിലൂടെ മലയാളികള്‍ക്ക് സുപരിചിതരായ ദമ്പതികള്‍ സുജിന്‍ കൃഷ്ണയും നിദ സതീശനും വേര്‍പിരിയുന്നുവെന്ന് പ്രഖ്യാപിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് രണ്ടുപേരും വിവാഹമോചനക്കാര്യം അറിയിച്ചത്. അന്ന് അത് വലിയ രീതിയിൽ ഇരുവരുടേയും ആരാധകർക്കിടയിൽ ചർച്ചയായ വിഷയമായിരുന്നു. ഏറെ പ്രിയപ്പെട്ട ദമ്പതികൾ വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന വാർത്ത ഫോളോവേഴ്സിനേയും വേദനിപ്പിച്ചിരുന്നു. ഇപ്പോഴിതാ എല്ലാവ​ർക്കും ആശ്വാസം പകരുന്ന ഒരു വാർത്ത പങ്കിട്ടിരിക്കുകയാണ് ഇരുവരും.

പ്രശ്നങ്ങൾ സംസാരിച്ച് പരിഹരിച്ചുവെന്നും അതിനാൽ വിവാഹബന്ധം വേർപ്പെടുത്തുന്നില്ലെന്നും ഇരുവരും സോഷ്യൽമീഡിയയിൽ പങ്കുവെച്ച പുതിയ കുറിപ്പിലൂടെ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങളുടെ വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

Mallu Family Youtuber Couple

ആ സമയത്ത് ഉണ്ടായ മാനസിക സമ്മർദ്ദവും തെറ്റിദ്ധാരണകളും കാരണം ഞങ്ങൾ എടുത്ത ചില തീരുമാനങ്ങളും പറഞ്ഞ കാര്യങ്ങളും നിങ്ങളിൽ പലർക്കും ആശങ്കയും നിരാശയും ഉണ്ടാക്കിയെന്ന് ഞങ്ങൾ മനസിലാക്കുന്നു. കുടുംബാംഗങ്ങളുടെ ഇടപെടലിലൂടെ ഞങ്ങൾ ഇരുവരും സമാധാനത്തോടെ സംസാരിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തിട്ടുണ്ട്.

അതിനാൽ ഇപ്പോൾ ഞങ്ങൾ ഒരുമിച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുകയാണ്. മുമ്പ് ഉണ്ടായ ചില സംഭവങ്ങളെ തുടർന്ന് ഇതും വെറും കോണ്ടന്റ് അല്ലെങ്കിൽ റെവന്യു നേടാനുള്ള ശ്രമമാണോ എന്ന സംശയം പലർക്കും ഉണ്ടാകാമെന്ന് ഞങ്ങൾ മനസിലാക്കുന്നു. പക്ഷെ ഈ സംഭവം അങ്ങനെ ഒന്നുമല്ല. അന്നത്തെ മാനസീക അവസ്ഥയിൽ എടുത്ത വ്യക്തിപരമായ തീരുമാനങ്ങളാണ് അത്.

സ്വകാര്യ പ്രശ്നങ്ങൾ പൊതുവേദിയിൽ പങ്കുവെച്ചത് പലർക്കും തെറ്റായ സന്ദേശം നൽകാൻ ഇടയായിരിക്കാം. അതിന് ഞങ്ങൾ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നു. ഇനി മുതൽ ഇത്തരം കാര്യങ്ങൾ കൂടുതൽ ഉത്തരവാദിത്തത്തോടെയും സൂക്ഷ്മതയോടെയും കൈകാര്യം ചെയ്യാൻ ഞങ്ങൾ ശ്രദ്ധിക്കുമെന്ന് ഉറപ്പ് നൽകുന്നു. ഇതുവരെ ഞങ്ങളെ പിന്തുണച്ചും വിശ്വസിച്ചും കൂടെയുണ്ടായ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.

മുന്നോട്ടും നിങ്ങളുടെ പിന്തുണയും സ്നേഹവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു കുറിപ്പ്. നിരവധി പേരാണ് ഇരുവരുടേയും തീരുമാനത്തെ പ്രശംസിച്ച് എത്തിയത്. ദമ്പതികൾക്ക് സ്കൂൾ വിദ്യാർത്ഥികളായ രണ്ട് മക്കളാണുള്ളത്. സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കാൻ സാധിക്കട്ടെ, നല്ല തീരുമാനം. സന്തോഷം തരുന്ന വാർത്തയാണ്.‌ പക്ഷെ എങ്ങനെ ഇടയ്ക്കിടക്ക് എങ്ങനെ പിരിയുന്നു.. ഒന്നിക്കുന്നു..

Mallu Family Youtuber Couple

സോഷ്യൽ മീഡിയയിൽ ഇടുന്നു... പരിഹാസം കേൾക്കേണ്ടി വരുന്നു... ഇതൊക്കെ അനാവശ്യമാണ്. ചിന്തിച്ച് പ്രവർത്തിക്കൂ, അവസാനം ഇങ്ങനെയൊക്കെയെ ഉണ്ടാവുകയുള്ളൂവെന്ന് അ‍ന്നേ ഞങ്ങൾക്ക് അറിയാമായിരുന്നു, വിശ്വസിക്കാൻ കഴിയാത്ത പോസ്റ്റ് ആയിരുന്നു അന്ന് കണ്ടത്. ഇത് കണ്ടപ്പോൾ സന്തോഷം തോന്നി, വളരെ നല്ല തീരുമാനമാണ് നിദയും സുജിനും എടുത്തത്.

തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുന്നതാണ് പക്വത. മക്കൾക്ക് നിങ്ങളുടെ സ്നേഹം കരുതൽ ആവശ്യമുള്ള സമയമാണിപ്പോൾ. ഇതൊക്കെ അറിഞ്ഞപ്പോൾ സങ്കടം ഫീൽ‌ ചെയ്തിരുന്നു. രണ്ടുപേരും ഒരുമിച്ചുള്ള വീഡിയോയ്ക്ക് വെയിറ്റിങ് എന്നിങ്ങനെ സമ്മിശ്ര പ്രതികരണവും ഇരുവരുടേയും പുതിയ പോസ്റ്റിന് ലഭിച്ചിരുന്നത്. മുമ്പും ഒരു തവണ ഇതുപോലെ ഒത്തുപോകാൻ സാധിക്കാത്തതിന്റെ പേരിൽ വേർപിരിഞ്ഞ് താമസിച്ചിരുന്നു.

പിന്നീട് കുറച്ച് മാസങ്ങൾക്കുശേഷം ഒന്നിച്ചു. യുട്യൂബ് ചാനൽ‌ ഡൗൺ ആകുമ്പോഴും റീച്ച് കുറയുമ്പോഴുമാണ് നിദയും സുജിനും വേർ‌പിരിയുന്നുവെന്നും ദാമ്പത്യത്തിൽ പ്രശ്നങ്ങളുണ്ടെന്നും പറഞ്ഞ് എത്തുന്നതെന്നും എല്ലാം കോണ്ടന്റ് മിൽക്കിങ് മാത്രമാണെന്ന ആക്ഷേപവും പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ഉയരുന്നുണ്ട്. കൊവിഡ് കാലത്ത് ഫാമിലി വ്ലോ​ഗിങിലൂടെ ശ്രദ്ധ നേടിയ ചാനലാണ് സുജിന്റെയും നിദയുടേയും മല്ലു ഫാമിലി യുട്യൂബ് ചാനൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X