കെട്ടുകണക്കിന് ബീഡിയും സിഗരറ്റും! പെട്ടെന്ന് എല്ലാം നിര്‍ത്തി! പുകവലി ഉപേക്ഷിച്ചതിനെക്കുറിച്ച് മമ്മൂട്ടി

മലയാളികളുടെ സ്വന്തമായി കാണുന്ന താരങ്ങളിലൊരാളാണ് മമ്മൂട്ടി. വക്കീല്‍ ജോലി ഉപേക്ഷിച്ചായിരുന്നു അദ്ദേഹം സിനിമയിലേക്ക് വന്നത്. വിവാഹം കഴിഞ്ഞതിന് പിന്നാലെയായിരുന്നു സിനിമയിലേക്ക് ക്ഷണം വരുന്നത്. തന്റെ പാഷന്‍ മനസിലാക്കി പിന്തുണയ്ക്കുകയായിരുന്നു ഭാര്യ. തിരക്കുകളിലൊക്കെയാവുമ്പോള്‍ അങ്ങനെ വീട്ടിലേക്ക് വരാന്‍ കഴിയാറില്ല. വീട്ടിലെ കാര്യങ്ങളും, മക്കളെയുമൊക്കെ നോക്കിയത് സുലുവാണ്. ഷൂട്ട് കഴിഞ്ഞ് വന്നാല്‍ പിന്നീടുള്ള സമയം മുഴുവനും കുടുംബത്തിനായി മാറ്റിവെക്കാറുണ്ട്. നമ്മളെ മാത്രം ഓര്‍ത്ത് നോക്കിയിരിക്കുന്നവരല്ലേ അവരൊക്കെ. അതുകൊണ്ട് യാത്രകളായാലും, മറ്റ് എന്‍ജോയ്‌മെന്റായാലും കുടുംബത്തിനൊപ്പമായിരിക്കും. യുവതാരങ്ങളോടും ഈ മാതൃക പിന്തുടരാന്‍ അദ്ദേഹം നിര്‍ദേശിക്കാറുണ്ട്. ജീവിതത്തില്‍ തനിക്ക് ഏറെ പ്രിയപ്പെട്ടതായിട്ടും, ഉപേക്ഷിക്കേണ്ടി വന്നൊരു ശീലത്തെക്കുറിച്ച് പറഞ്ഞുള്ള മമ്മൂട്ടിയുടെ അഭിമുഖം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

എന്റെ കടമ ഞാന്‍ ചെയ്‌തെന്ന് മോഹന്‍ലാല്‍! ക്യൂ നിര്‍ത്തിയത് ശരിയല്ല! ആ വിരലിലെ മഷി? വിടാതെ ചര്‍ച്ച
എന്റെ കടമ ഞാന്‍ ചെയ്‌തെന്ന് മോഹന്‍ലാല്‍! ക്യൂ നിര്‍ത്തിയത് ശരിയല്ല! ആ വിരലിലെ മഷി? വിടാതെ ചര്‍ച്ച

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം. അതിനൊരു ശക്തിയുണ്ട്. നേട്ടങ്ങളേക്കാളും, ഉപേക്ഷിക്കലാണ് വേണ്ടിവരിക. അങ്ങനെയൊരു ഫിലോസഫിയുണ്ട്. എനിക്കിഷ്ടപ്പെട്ട, തള്ളിക്കളഞ്ഞൊരു കാര്യം എന്റെ പുകവലി ശീലമാണ്. എനിക്കിഷ്ടമായിരുന്നു വലിക്കുന്നത്. അത് നിര്‍ത്തിയിട്ട് പതിനഞ്ച് വര്‍ഷത്തിന് മേലെയായി. എനിക്കിഷ്ടമുള്ള കാര്യമായിരുന്നു, പക്ഷേ, ശാരീരികമായി അത് നല്ലതല്ല, എനിക്ക് മാത്രമല്ല ആര്‍ക്കും. നമ്മുടെ ശരീരത്തിന് ഇഷ്ടമല്ലാത്തൊരു കാര്യത്തെയാണ് നമ്മള്‍ കയറ്റിവിടുന്നത്. നമുക്ക് ജീവിക്കാന്‍ പുക വേണ്ടല്ലോ, ആഹാര പദാര്‍ത്ഥങ്ങളും വായുവും മാത്രം മതിയല്ലോ.

Mammootty about his bad habit
Photo Credit: Mammootty/ Facebook

ശാരീരിക പ്രശ്‌നങ്ങളുണ്ടായിട്ടല്ല. അത് നല്ലതല്ലെന്ന് തോന്നി. അങ്ങനെ വേണ്ടെന്ന് വെച്ചതാണ്. ഗ്ലാമറിനെ ബാധിക്കുന്നത് മാത്രമല്ലല്ലോ. ഞാന്‍ സിഗരറ്റ് വലിക്കുന്നത് മറ്റുള്ളവരെയും സ്വാധീനിക്കുന്നുണ്ട്. അങ്ങനെയാണ് അത് ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് തോന്നിയത്. എല്ലാ കാലഘട്ടത്തിന്റെയും ധര്‍മ്മസങ്കടം തന്നെയാണ് ഇപ്പോഴും ഉള്ളത്. നമുക്ക് ധര്‍മ്മം നിഷേധിക്കുന്നത് താങ്ങാനാവുന്ന കാര്യമല്ല. ധര്‍മ്മസങ്കടമെന്താണെന്ന് വെച്ചാല്‍ എന്നെക്കൊണ്ട് കഴിയും. എന്നാല്‍ ഇപ്പോള്‍ ചെയ്യാന്‍ പറ്റില്ല. അങ്ങനെ പറയില്ലേ. ആ ഒരു അവസ്ഥയാണ് ധര്‍മ്മസങ്കടം. അഭിനയം എനിക്ക് ഇന്നുവരെ മടുപ്പ് തോന്നാത്ത കാര്യമാണ്. ഭക്ഷണം പോലെയാണ്. തൃപ്തിയോടെ കഴിച്ചാല്‍ ഏമ്പക്കംവിടും. അതുകഴിഞ്ഞാല്‍ പിന്നെയും വിശക്കില്ലേ, അതുപോലെയാണ്.

മക്കളെ പറഞ്ഞാല്‍ വിധംമാറും! ഷഫീനയോട് ദേഷ്യമില്ല! കാരണം പറഞ്ഞ് രേണു സുധി! എന്നെ വിറ്റ് അവര്‍ ജീവിക്കട്ടെ
മക്കളെ പറഞ്ഞാല്‍ വിധംമാറും! ഷഫീനയോട് ദേഷ്യമില്ല! കാരണം പറഞ്ഞ് രേണു സുധി! എന്നെ വിറ്റ് അവര്‍ ജീവിക്കട്ടെ

ചോറും കറിയും നിത്യവും കഴിക്കുന്ന ആളുകള്‍ക്ക് മടുപ്പില്ല. എന്നെ സംബന്ധിച്ച് പല പല കഥാപാത്രങ്ങളെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ചിലരൊക്കെ വിദേശത്ത് പോയാലും ചോറ് തപ്പി പോവുന്നത് കാണാം. അതുപോലെയാണ് എനിക്ക് അഭിനയം ഒരിക്കലും മടുക്കില്ല. ആളുകള്‍ക്ക് എന്നെ മടുക്കാതിരിക്കാന്‍ നോക്കുന്നുണ്ട്. എനിക്ക് മാത്രം മടുക്കാതിരുന്നിട്ട് കാര്യമില്ല. പ്രായം കൂടുന്തോറും ആളുകളുടെ ഇഷ്ടം കൂടുന്നത് ഞാനൊന്നും ചെയ്തിട്ടല്ല. ജനങ്ങളെ അങ്ങനെയൊന്നും പറ്റിക്കാനാവില്ല.

നമ്മളെ എന്നും കണ്ടുകൊണ്ടിരിക്കുന്നവരാണ് അവര്‍. ജനങ്ങളെ ഇഷ്ടപ്പെടുത്തുക എന്നത് ചില്ലറ കാര്യമല്ല. അതൊരു ഭാഗ്യമാണ്. അക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ്. ഞാനാരേയും തന്ത്രം കൊണ്ട് കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. എന്നെയാരെങ്കിലും കീഴ്‌പ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല. ആളുകളെയൊക്കെ നിരീക്ഷിക്കാറുണ്ട്. ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളിലൊക്കെ അത് പ്രകടമാവാറുണ്ട്. ചിലതൊക്കെ ബോധപൂര്‍വ്വമായി നിരീക്ഷിക്കാറുണ്ട്. ആളുകളെ മുന്‍വിധിയോടെ കാണാറില്ലെന്നുമായിരുന്നു അന്നത്തെ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.

More from Filmibeat

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X