അഭിനയമാണെന്ന ബോധ്യം! ഇന്റിമേറ്റ് രംഗങ്ങളില്‍ സുല്‍ഫത്തിന്റെ പ്രതികരണത്തെക്കുറിച്ച് മമ്മൂട്ടി

മലയാളികളുടെ സ്വന്തമാണ് മമമ്മൂട്ടി. വില്ലനായി തുടങ്ങി പിന്നീട് നായകനായി മാറുകയായിരുന്നു അദ്ദേഹം. തിരക്കുകളിലായിരിക്കുമ്പോഴും കുടുംബത്തെയും കൂടെ ചേര്‍ത്ത് പോവുന്ന ആളാണ് അദ്ദേഹം. ബ്രേക്കിനിടയിലെല്ലാം വാപ്പച്ചി ഉമ്മച്ചിയെ വിളിച്ച് സംസാരിക്കാറുണ്ട്. ഇവര്‍ക്കിതെന്താണ് ഇത്രയുമധികം സംസാരിക്കാന്‍ എന്നോര്‍ത്ത് അത്ഭുതം തോന്നിയിട്ടുണ്ടെന്ന് നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിരുന്നു. ഭാര്യയുടെ പിന്തുണയെക്കുറിച്ചും, പാചകത്തെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള മമ്മൂട്ടിയുടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ് വീണ്ടും.ആരാധികമാരുമായി സംവദിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം കുടുംബത്തെക്കുറിച്ച് കൂടുതലായി സംസാരിച്ചത്.

ഭാര്യ ക്രിട്ടിസൈസ് ചെയ്യാറുണ്ടോയെന്നായിരുന്നു ചോദ്യം. എന്നെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത് ഭാര്യയാണ്. വേറൊന്നും കൊണ്ടല്ല, ഞാന്‍ എപ്പോഴും ഒരു ലോസ്റ്റിലായിരിക്കും, ഇങ്ങനെ ശോകത്തോടെയായിരിക്കും ഭാവം. എന്തിനാ ഇങ്ങനെ, നിങ്ങള്‍ക്ക് ചിരിച്ച് നിന്നൂടേയെന്ന് ചോദിക്കാറുണ്ട്. ഒരുപാട് കാര്യങ്ങള്‍ ഒരേ സമയത്ത് ചെയ്യുന്ന ആളാണ് ഞാന്‍. ടിവി കണ്ട് കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ചെയ്യും, ഒരാളോട് ഫോണിലും സംസാരിക്കും. അങ്ങനെ നാല് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അഞ്ചാമതായി ഇവളെന്തെങ്കിലും ചോദിച്ചാല്‍ എനിക്ക് ദേഷ്യം വരും. പ്രണയ രംഗങ്ങളൊന്നും കണ്ട് കംപ്ലെയിന്റ് ചെയ്യാറില്ല. അങ്ങനെയുള്ള രംഗങ്ങളില്‍ നമ്മള്‍ അഭിനയിക്കാറില്ലല്ലോ. പിന്നെ ഏത് ഭാര്യയ്ക്കാണ് അത്ര വലിയ മഹാമനസ്‌കതയുള്ളത്. അവള്‍ക്ക് വിഷമമുണ്ടാവും. പക്ഷേ, ഞാന്‍ ഭിനയിക്കുകയാണെന്ന ബോധം ഉള്ളത് കൊണ്ട് കുഴപ്പമില്ല. ജീവിക്കുന്നത് അവളുടെ കൂടെയല്ലേ. അപ്പോള്‍ ആ ജീവിതം അവള്‍ക്ക് അനുഭവമായത് കൊണ്ട് കുഴപ്പമില്ല.

Mammootty open talk about Sulfath
Photo Credit: Mammootty / Facebook

കല്യാണം കഴിക്കുന്ന സമയത്ത് അവള്‍ക്ക് പാചകമൊന്നും അറിയില്ലായിരുന്നു. ഞാന്‍ പഠിപ്പിച്ച് കൊടുത്തതല്ല. എനിക്ക് വേണ്ടി അവള്‍ക്ക് പഠിക്കേണ്ടി വന്നതാണ്. ഞാനൊരു നാടനാണ് ഭക്ഷണത്തിന്റെ കാര്യത്തില്‍. ചോറും കറികളുമൊക്കെയാണ് ഇഷ്ടം. ഇപ്പോള്‍ അതൊന്നും കഴിക്കാറില്ല. പിന്നെ മീനാണ് ഇഷ്ടം. പിന്നെ എനിക്ക് കുറച്ച് ടേസ്റ്റുകളുണ്ട്. എനിക്കേറ്റവും നല്ല ഭക്ഷണമുണ്ടാക്കുന്നത് ഇപ്പോള്‍ അവളാണ്. വീട്ടിലെ മൂത്ത കുട്ടിയാണ് അവള്‍. ഭയങ്കരമായി താലോലിച്ച് വളര്‍ത്തിയതാണ് അവളെ. കല്യാണം കഴിഞ്ഞ് ഏഴാമത്തെ ദിവസം സിനിമയില്‍ വന്നതാണ്. ഭാര്യ വന്നതോടെയാണ് ഐശ്വര്യം കൂടിയത്. അത് അവളോട് പറഞ്ഞാല്‍ ചിലപ്പോള്‍ കൂടുതല്‍ ചോദിക്കും. സത്യമതാണെങ്കിലും അത് അവളോട് പറയാറില്ല. കല്യാണം കഴിച്ചില്ലായിരുന്നുവെങ്കില്‍ ജീവിതത്തില്‍ ലക്ഷ്യങ്ങളുണ്ടാവുമായിരുന്നില്ല.

ആര്‍ക്കെങ്കിലും വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ടാവില്ലേ. ഫാള്‍ ഓഫ് ചെയ്യാന്‍ ആള്‍ വേണം. എല്ലാം നമ്മുടെ സന്തോഷത്തിന് വേണ്ടിയാണ്. മക്കള്‍ നന്നായി വരുന്നതും, ഭാര്യ നന്നായിരിക്കുന്നതുമൊക്കെ നമ്മുടെ സന്തോഷത്തിനാണ്. കുടുംബം അല്ലെങ്കില്‍ ലൈഫ് പാര്‍ട്‌നര്‍ നമ്മളെ പ്രമോട്ട് ചെയ്യാന്‍ വേണം. അല്ലെങ്കില്‍ മടിയനായി ഇരുന്ന് പോവും. കുറേകാലം കഴിയുമ്പോള്‍ ആര്‍ജവം പോവും. കുടുംബസ്ഥനായിരുന്നില്ല എങ്കില്‍ ഞാന്‍ ഇങ്ങനെയൊന്നുമായിരിക്കില്ല. ഇടയ്ക്ക് വെച്ചൊക്കെ നിര്‍ത്തി എന്തിന് എന്ന് പറഞ്ഞങ്ങ് പോവും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

More from Filmibeat

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X