കല്യാണം കഴിഞ്ഞ് ഏഴാം ദിവസം സിനിമയില്‍! വക്കീല്‍ പണി ഉപേക്ഷിച്ചു! സുലു അന്ന് പറഞ്ഞതിനെക്കുറിച്ച് മമ്മൂട്ടി

യുവമിഥുനങ്ങളെപ്പോലെയാണ് വാപ്പച്ചിയും ഉമ്മച്ചിയും എന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിരുന്നു. ലൊക്കേഷനില്‍ ഫ്രീ ടൈം കിട്ടുമ്പോള്‍ വാപ്പച്ചി ഉമ്മച്ചിയെ വിളിക്കും. മണിക്കൂറുകളോളം സംസാരിക്കുന്നത് കാണാറുണ്ട്. ഇവരിതെന്താണ് ഇത്രയധികം പറയുന്നതെന്നൊക്കെ ചിന്തിക്കാറുണ്ട്. പല കാര്യങ്ങളിലും ഞങ്ങള്‍ക്ക് റോള്‍മോഡലാണ് അവരെന്നും മക്കള്‍ പറഞ്ഞിരുന്നു. കല്യാണം കഴിഞ്ഞ് ഏഴാമത്തെ ദിവസമായിരുന്നു മമ്മൂട്ടിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണം കിട്ടിയത്.

ഭാര്യ കൊണ്ടുവന്ന സൗഭാഗ്യം എന്ന് വേണമെങ്കില്‍ പറയാം. പക്ഷേ, ഞാനത് പറയാറില്ല. ഇനി അതുകേട്ട് അവള്‍ക്ക് അഹങ്കാരം വന്നാലോ. ആരാധികുമാരുമായി സംവദിക്കുന്നതിനിടയിലായിരുന്നു മെഗാസ്റ്റാര്‍ തന്റെ ഭാര്യയെക്കുറിച്ച് വാചാലയായത്. നിങ്ങളൊക്കെ കേട്ടിട്ടുള്ളത് പോലെയുള്ള സ്വഭാവക്കാരനാണ് ഞാന്‍ യഥാര്‍ത്ഥത്തില്‍. അത്യാവശ്യം ചൂടും, പരുക്കത്തരവുമൊക്കെ വീട്ടിലുമുണ്ട്. സിനിമയുള്ളത് കൊണ്ട് കുറച്ചൊക്കെ വീട്ടില്‍നിന്നും മാറി നില്‍ക്കേണ്ടി വരാറുണ്ട്. ആദ്യമൊക്കെ ഒരുപാട് അകന്ന് നിന്നിട്ടുണ്ട്.

Mammootty about his wife
Photo Credit: Mammootty/ Facebook

നല്ല സിനിമ ഇഷ്ടപ്പെടുന്ന ആളാണ്. അത്യാവശ്യം വായിക്കും. രഹസ്യമായി കുറിപ്പുകളൊക്കെ എഴുതും. നല്ല ഫ്രണ്ടാണ്. കാര്യങ്ങള്‍ നമ്മള്‍ കാണുന്നത് പോലെയോ, അതിനെക്കാള്‍ മുകളിലായോ കാണുന്ന ആളാണ്. അതൊരു ഭാഗ്യമാണ്. ഫുഡ് ക്രമീകരണമൊക്കെയുണ്ട് നേരത്തെ മുതല്‍. അധികം ഞാന്‍ ചോറ് കഴിക്കില്ല. ഫാറ്റി ഫുഡ് അങ്ങനെയധികം കഴിക്കാറില്ല. ഇറച്ചിയൊക്കെ ഇഷ്ടമാണ്, വല്ലപ്പോഴുമേ കഴിക്കാറുള്ളൂ. ചെറിയൊരു ജിമ്മൊക്കെയുണ്ട്. എക്‌സര്‍സൈസൊക്കെ ചെയ്യും.

സിനിമയിലെത്തിയ ശേഷം എനിക്കൊരിക്കലും വക്കീല്‍ പണിയിലേക്ക് തിരിച്ചുപോവാന്‍ തോന്നിയിട്ടില്ല. ആ പണി ചെയ്യുമ്പോള്‍ പോലും അത് വേണമെന്ന് തോന്നിയിട്ടില്ല. എട്ടൊന്‍പത് വയസ് മുതല്‍ സിനിമയില്‍ അഭിനയിക്കണം എന്ന് തീരുമാനിച്ച ആളാണ് ഞാന്‍. അന്നേ ഇതിന് വേണ്ടി ഇറങ്ങിത്തിരിച്ചതാണ്. ഒരു സേഫ്റ്റിക്ക് വേണ്ടിയാണ് വക്കീല്‍ പണിക്ക് ഇറങ്ങിയത്. സിനിമയില്‍ ഇറങ്ങിയാല്‍ വിജയിക്കുമോ, രക്ഷപ്പെടുമോ എന്നൊന്നും അറിയില്ലല്ലോ.

അതിനുവേണ്ടിയൊരു പണി എടുത്തതാണ്. എപ്പോള്‍ വേണമെങ്കിലും ഇട്ടിട്ട് പോരാവുന്നതോ, ഇന്‍ഡിപ്പെന്‍ഡന്റായതോ ജോലിയെന്ന നിലയിലാണ് വക്കീല്‍ പണി എടുത്തത്. കുക്കിംഗില്‍ ഞാന്‍ അതിവിദഗദ്ധനാണ്. അംബേദ്കര്‍ ഷൂട്ടിംഗിന്റെ സമയത്ത് 20 പേര്‍ക്ക് ഭക്ഷണം ഉണ്ടാക്കുമായിരുന്നു ഡെയ്‌ലി. മലയാളികളൊന്നുമില്ലാത്തൊരു സ്ഥലത്തായിരുന്നു ഷൂട്ടിംഗ്. ഞാന്‍ മാര്‍ക്കറ്റിലൊക്കെ പോയി സാധനങ്ങളൊക്കെ പോയി വാങ്ങിക്കുമായിരുന്നു. എല്ലാ മക്കളുടെയും ഹീറോ അവരുടെ അച്ഛനാണ്, എന്റെ മകന്റെ ഹീറോ ഞാനാണ്. എനിക്ക് എന്റെ വാപ്പയും.

നമ്മുടെ നാട്ടില്‍ തന്നെ പോവാത്ത കുറേ സ്ഥലങ്ങളുണ്ട്. അഭിനയിച്ചതില്‍ ഏറ്റവും സുന്ദരിയായ നടി ഏതാണെന്ന് ചോദിച്ചപ്പോള്‍ അവരുടെ അഭിനയമാണ് സൗന്ദര്യം എന്നാണ് കരുതുന്നത്. ഭാര്യ ഏറ്റവും സുന്ദരിയായത് കൊണ്ടാണ് അവരെ കല്യാണം കഴിച്ചത്. അത് ഇങ്ങനെ ഇടയ്ക്ക് പറയേണ്ട കാര്യമില്ലല്ലോ. കോളേജ് കാലത്ത് പ്രണയിക്കാതിരിക്കാനായിരുന്നു ശ്രമം. അന്നൊന്നും ഇത്രയും ഗ്ലാമറൊന്നും ഇല്ലായിരുന്നു. ഒരു നരുന്ത് പോലെ, മെലിഞ്ഞുണങ്ങി, താടിയൊക്കെ വെച്ച ലുക്കായിരുന്നു. നേരിട്ട് കാണാന്‍ അതിലും ഭേദമായിരുന്നു. എന്നെ എന്നും നോക്കാനും, പ്രണയിക്കാനും കഴിയുന്നൊരാള്‍ കൂടെയുണ്ട്. സിനിമയില്‍ വന്നെങ്കിലും ഇപ്പോഴും തനി ഗ്രാമീണതയാണ് മനസില്‍. അങ്ങനെ ജീവിക്കാനാണ് ഇഷ്ടമെന്ന് മമ്മൂട്ടി തുറന്നുപറഞ്ഞിരുന്നു.

More from Filmibeat

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X