ഡിവോഴ്സിന് പിന്നാലെ മറ്റൊരു ബന്ധത്തിലേക്ക് പോയി, പിന്നീടുണ്ടായ തിരിച്ചറിവ്: മംമ്ത മോഹൻദാസ്
ജീവിതത്തിൽ താൻ നേരിട്ട പ്രതിസന്ധി ഘട്ടങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുന്നയാളാണ് നടി മംമ്ത മോഹൻദാസ്. ഇത് നിരവധി പേർക്ക് പ്രചോദനമാകാറുണ്ട്. രണ്ട് തവണയാണ് മംമ്തയെ കാൻസർ ബാധിച്ചത്. തിരികെ ലഭിച്ച ജീവിതം മംമ്തയ്ക്ക് അമൂല്യമാണ്. വിവാഹമോചിതയാണ് മംമ്ത. പ്രജിത്ത് പത്മനാഭൻ എന്നായിരുന്നു ഭർത്താവിന്റെ പേര്. 2011 ൽ വിവാഹിതരായ ഇവർ 2012 ൽ വേർപിരിഞ്ഞു. വിവാഹമോചനത്തെക്കുറിച്ച് മംമ്ത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
യാഥാർഥ്യത്തിലേക്ക് കണ്ണ് തുറക്കണം. വിവാഹബന്ധമെന്നാൽ നമ്മളതിൽ വർക്ക് ചെയ്യണം. ആരെയാണ് നിങ്ങൾ വിവാഹം ചെയ്യുന്നതെങ്കിലും ആ ബന്ധത്തിൽ നമ്മൾ വർക്ക് ചെയ്യണം. എന്റെ ഡിവോഴ്സ് കഴിഞ്ഞയുടനെ ഞാൻ മറ്റൊരു ബന്ധത്തിലേക്ക് കടന്നു. പിന്നീടാണ് അത് റീബൗണ്ട്സ് ആണെന്ന് ഞാൻ മനസിലാക്കിയത്. അത് നമ്മൾക്ക് വലിയ ദോഷം ചെയ്യുമെന്നും മംമ്ത പറഞ്ഞു. മുൻ ബന്ധം തകർന്നതിലെ നിരാശയും വിഷമവും മറക്കാൻ ഉടനെ മറ്റൊരു ബന്ധത്തിലേക്ക് കടക്കുന്നതിന് പറയുന്ന വാക്കാണ് റീബൗണ്ടിംഗ്.

മുമ്പൊരിക്കൽ താൻ വിവാഹ മോചിതയായതിനെക്കുറിത്ത് മംമ്ത സംസാരിച്ചിരുന്നു. 24ാം വയസിലാണ് ഞാൻ വിവാഹിതയായത്. ഇതേ വർഷമാണ് കാൻസർ ബാധിച്ചത്. അസുഖം മാറിയപ്പോൾ പെട്ടെന്ന് വിവാഹം ചെയ്തു. അതൊരു രക്ഷപ്പെടലായിരുന്നു. എന്താണ് വിവാഹമെന്ന് പോലും അറിയില്ല. വളരെ ചെറുപ്പമാണ്. എനിക്കൊരു ബെസ്റ്റ് ഫ്രണ്ടിനെ മതിയായിരുന്നു. ഭാര്യാ ഭർതൃ ബന്ധത്തിലുണ്ടാകുന്ന എക്സ്പെക്ടേഷനൊന്നും അന്നെനിക്ക് അറിയില്ല. അത്രയൊന്നും അന്ന് ആലോചിച്ചില്ലെന്നും മംമ്ത പറഞ്ഞു.
ലോക കാൻസർ ദിനത്തിൽ കാൻസർ രോഗികൾക്ക് പ്രചോദനം നൽകുന്ന സന്ദേശവും മംമ്ത കഴിഞ്ഞ ദിവസം പങ്കുവെക്കുകയുണ്ടായി. പ്രത്യാശയോടെ മുന്നോട്ട് പോകുക. അതിന് ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് ഞാനെന്ന് വേണമെങ്കിൽ പറയാം. വളരെ ബുദ്ധിമുട്ടുള്ള രാവിലെയാണെങ്കിലും അന്ന് വെെകുന്നേരം എനിക്കൊരു പരിപാടിയുണ്ടെങ്കിൽ ഞാൻ ചിരിച്ചായിരിക്കും അവിടെ ഉണ്ടാകുക. അങ്ങനെ ഒരുപാട് ദിവസങ്ങൾ നേരിട്ട വ്യക്തിയാണ് ഞാൻ. പലപ്പോഴും എഴുന്നേൽക്കാൻ പോലും വയ്യാതെ ഞാൻ ഷൂട്ടിംഗിന് പോയിട്ടുണ്ട്. എന്റെ വർക്കിൽ ഞാൻ ബുദ്ധിമുട്ട് കാണിക്കാറില്ല. മനസിനെ ശക്തിപ്പെടുത്തുക എന്നത് നമുക്ക് തന്നെയേ ചെയ്യാൻ പറ്റൂയെന്നും മംമ്ത മോഹൻദാസ് ചൂണ്ടിക്കാട്ടി.
മനശക്തി ആരും എവിടെ നിന്നും എടുത്ത് തരില്ല. അങ്ങനെയുള്ള സപ്പോർട്ട് സിസ്റ്റം ക്രിയേറ്റ് ചെയ്യാനും ബിൽഡ് ചെയ്യാനും കഴിയണം. പലപ്പോഴും കാൻസർ രോഗികളെ ആശ്വസിപ്പിക്കാൻ വരുന്നവർ അവരുടെ മനശക്തി ഇല്ലാതാക്കുന്ന കാര്യങ്ങളാണ് ചെയ്യുന്നതെന്നും മംമ്ത പറഞ്ഞു. സ്വന്തം കുടുംബാംഗങ്ങൾ സപ്പോർട്ട് ചെയ്യുകയാണെന്ന് പറഞ്ഞ് വരും. അവർ നമുക്ക് ചുറ്റുമിരുന്ന് എപ്പോഴും സങ്കടപ്പെടുന്നത് കാെണ്ടും കരയുന്നത് കൊണ്ടും ഫെെറ്റ് ചെയ്യുന്ന പേഷ്യന്റിന് ഒരു ശക്തിയും ലഭിക്കില്ല. ആ സമയത്ത് ശരിക്കും വേണ്ടത് കുറച്ച് സെൻസ് ഓഫ് ഹ്യൂമറുള്ള ആൾക്കാരാണ്. ഒന്ന് ചിരിച്ച് ലെെറ്റ് ആക്കുക.
ബുദ്ധിമുട്ട് ലെെറ്റ് ചെയ്യുന്ന സമീപനം നിങ്ങളെടുത്താൽ കാൻസറിനോട് പൊരുതുന്ന ചെയ്യുന്ന ആൾക്കാർക്ക് അസുഖം ഭേദമാകുകയും വീണ്ടും വരാതിരിക്കുകയും ചെയ്യും. സാമാന്യം ബുദ്ധിയുള്ള പ്രായത്തിലാണ് കാൻസർ വരുന്നതെങ്കിൽ നിങ്ങളുടെ കാൻസറിനെക്കുറിച്ച് അറിയാനും സമ്മർദ്ദമില്ലാത്ത ജീവിതം ജീവിക്കുകയെങ്ങനെയെന്ന് അറിയാനും നിങ്ങളുടെ ഫോൺ ഉപയോഗിക്കുക. രോഗത്തെക്കുറിച്ച് കൂടുതൽ അറിയുന്നതാണ് ആശങ്കപ്പെടുന്നതിനേക്കാൾ ഗുണകരമെന്നും മംമ്ത മോഹൻദാസ് പറഞ്ഞു.


Click it and Unblock the Notifications











