വളരെ മോശമായ കാര്യം! മാറ്റാന്‍ ശ്രമിക്കുകയാണ്! തന്റെ സ്വഭാവത്തില്‍ ഇഷ്ടമല്ലാത്ത കാര്യത്തെക്കുറിച്ച് മഞ്ജു
റിയാലിറ്റി ഷോയിലൂടെയായാണ് മഞ്ജു പത്രോസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീടായിരുന്നു അഭിനയിക്കാനും അവസരങ്ങള്‍ ലഭിച്ച് തുടങ്ങിയത്. മിനിസ്‌ക്രീനിലും, ബിഗ് സ്‌ക്രീനിലുമായി നിരവധി അവസരങ്ങളായിരുന്നു ലഭിച്ചത്. യൂട്യൂബ് ചാനലിലൂടെയും മഞ്ജു വിശേഷങ്ങള്‍ പങ്കിടാറുണ്ട്. അളിയന്‍സ് ഹാസ്യപരമ്പരയിലെ പ്രധാന താരങ്ങളിലൊരാള്‍ കൂടിയാണ് അവര്‍. തങ്കം എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അക്ഷയയാണ് തങ്കത്തിന്റെ മകളായ മുത്തായി വേഷമിടുന്നത്. ജീവിതത്തിലും അവളെനിക്ക് മകള്‍ തന്നെയാണ്. എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മഞ്ജുവും അക്ഷയയും ഒന്നിച്ചുള്ളൊരു വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.
പൊതുവെ അഭിമുഖങ്ങളില്‍ ചോദിക്കാത്ത തരത്തിലുള്ള ചോദ്യങ്ങളായിരുന്നു മുത്ത് ചോദിച്ചത്. ചേച്ചിയോട് സംസാരിക്കാന്‍ പേടിയായിരുന്നു. എന്റെ മുഖം കാണുമ്പോള്‍ ഭയങ്കര അഹങ്കാരമാണ്, ജാഡയാണ് എന്നൊക്കെ തോന്നാറുണ്ട്. അങ്ങനെ വന്ന് സംസാരിക്കാന്‍ തോന്നാറില്ല എന്നൊക്കെ ആളുകള്‍ എന്നോട് പറയാറുണ്ട്. ആക്ച്വലി ഞാന്‍ ഭയങ്കര പാവമാണ്. അതറിയാതെയാണ് ഇങ്ങനെയുള്ള തെറ്റിദ്ധാരണകള്‍. ഇപ്പോഴത്തെ ജീവിതത്തിനൊരു ടൈറ്റില്‍ കൊടുക്കാന്‍ പറഞ്ഞാല്‍ സധൈര്യം എന്ന് പറയാനാണ് ഇഷ്ടം. സ്ട്രസ് വരുമ്പോള്‍ ലൈറ്റൊക്കെ ഓഫ് ചെയ്ത് ഒരു മുറിയില്‍ ഒറ്റയ്ക്ക് ഇരിക്കാനാണ് ഇഷ്ടം. എന്നോട് തന്നെ പറഞ്ഞുപറഞ്ഞ് ഞാന്‍ അതില്‍ നിന്നും റിക്കവറാകും. ഓപ്പോസിറ്റുള്ള ആള്‍ ഞാന്‍ തന്നെയായി സംസാരിച്ച് ആശ്വാസം കണ്ടെത്തും.

അഭിനയവും, പാട്ടും, ഡാന്‍സുമൊക്കെ പെട്ടെന്ന് പറഞ്ഞാലും ചെയ്യും. എന്നെ പെട്ടെന്ന് മാനിപ്പുലേറ്റ് ചെയ്യാനും, ഇന്‍ഫ്‌ളുവന്‍സ് ചെയ്യാന്‍ പറ്റും. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍, ഞാന്‍ അങ്ങനെയാണോ എന്നൊക്കെ ചിന്തിച്ച് മാറാന്‍ നോക്കും. ഞാന്‍ അങ്ങനെയായിരിക്കുമെന്ന് കരുതി മാറാന്‍ നോക്കും. ഒട്ടും കൊള്ളാത്തൊരു കാര്യമാണത്. നമ്മളെപ്പോഴും നമ്മളായി തന്നെ ഇരിക്കുക. ഞാനത് മാറ്റാന്‍ ശ്രമിക്കുന്നുണ്ടെന്നും മഞ്ജു വ്യക്തമാക്കിയിരുന്നു. കുറച്ച് ക്വാളിറ്റിയില്‍ എന്റെ ലൈഫ് കൊണ്ടുപോവുന്നൊരാളാണ് ഞാന്‍ എന്നാണ് എന്റെ വിശ്വാസം. അതിനകത്ത് ഒത്തിരി കാര്യങ്ങളുണ്ട്. അത്ര അത്യാവശ്യമുള്ള അവസരമാണെങ്കില്‍ മാത്രമേ ഞാന്‍ നുണ പറയാറുള്ളൂ. ഒരാളുടെ നല്ലത് കണ്ടാല്‍ ഞാന്‍ അപ്രഷ്യേറ്റ് ചെയ്യും. രാത്രി ഉറങ്ങുന്നതിന് മുന്‍പ് കൃത്യമായി എല്ലാം അനലൈസ് ചെയ്യും. അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല, അത് മോശമായിപ്പോയോ എന്നൊക്കെ ചിന്തിക്കും.
ഞാന്‍ ചെയ്്തുകൊണ്ടിരിക്കുന്ന കാര്യങ്ങളിലെല്ലാം നല്ല കോണ്‍ഫിഡന്റാണ്. അത്യാവശ്യം നന്നായി അഭിനയിക്കാന്‍ കഴിയുന്നുണ്ടെന്നാണ് വിശ്വാസം. ഒരു സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ അതിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ ശ്രമിക്കാറുണ്ട്. വായിക്കുമ്പോള്‍ തന്നെ എനിക്ക് ക്ലിക്കാവും. അങ്ങനെയുള്ള കാര്യങ്ങളില്‍ അധികം തെറ്റ് വരില്ല എന്നാണ് ഞാന്‍ കരുതുന്നത്. 15 വര്‍ഷം മുന്‍പ് ഞാന്‍ വിചാരിച്ചിരുന്നത് സന്തോഷത്തോടെ, വിട്ടുവീഴ്ചയോടെയുള്ള കുടുംബ ജീവിതമാണ് ലൈഫിലെ സക്‌സസ് എന്നായിരുന്നു കരുതിയത്. നമ്മള്‍ സ്വന്തം കാലില്‍ നിന്ന്, നമുക്ക് വേണ്ടത് അധ്വാനിച്ച് കണ്ടെത്തി, കാര്യങ്ങളെല്ലാം ചെയ്യാന്‍ പ്രാപ്തയാവുന്നതാണ് ജീവിത വിജയം എന്നാണ് ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നത്.
ഉത്തരവാദിത്തങ്ങള്‍ സ്വന്തമായി ചെയ്യാന്‍ നമ്മളെപ്പോഴാണോ കാപ്പബിളാവുന്നത്, അപ്പോഴാണ് ജീവിതത്തില്‍ വിജയിക്കുന്നത് എന്നാണ് ഞാന്‍ കരുതുന്നതെന്നും മഞ്ജു വ്യക്തമാക്കിയിരുന്നു. അഭിപ്രായങ്ങളിലൊക്കെ മാറ്റങ്ങള്‍ വരാറുണ്ട്. പക്വതയ്ക്ക് അനുസരിച്ച് കാര്യങ്ങളും മനസിലാക്കുന്നതിലും മാറ്റം വരും. എന്റെ മകനെ മാത്രമേ മകനായി കാണാന്‍ പറ്റൂ എന്നായിരുന്നു ഞാന്‍ നേരത്തെ പറഞ്ഞത്. ബിഗ് ബോസില്‍ പോയപ്പോഴാണ് അതിലൊരു മാറ്റം വരുന്നത്. ഫുക്രുവിനെ എനിക്ക് മകനെപ്പോലെയാണ് തോന്നിയത്. അത് എനിക്കൊരു തിരിച്ചറിവായിരുന്നു. മകനായിട്ടല്ലെങ്കിലും, ആ സ്ഥാനത്തേക്ക്, അല്ലെങ്കില്‍ അതുപോലെ എനിക്കൊരാളെ കിട്ടിയെന്നുമായിരുന്നു മഞ്ജു പറഞ്ഞത്.


Click it and Unblock the Notifications