സബ്സ്ക്രിപ്ഷൻ ആരംഭിച്ചു, പറയാൻ തന്നെ ചമ്മൽ, കാശ് ഉള്ളതുപോലെ തന്നാൽ മതി; ത്രസിപ്പിക്കുന്ന വീഡിയോകളുണ്ടോ?

ഇൻസ്റ്റ​ഗ്രാം സബ്സ്ക്രിപ്ഷൻ കേരളത്തിൽ ഒരു വലിയ ചർച്ച വിഷയമാണ്. എക്സ്ക്ലൂസീവ് കണ്ടന്റുകൾ ഫോളോവേഴ്സുമായി പങ്കിടാനുള്ള ഓപ്ഷൻ എന്ന രീതിയിലാണ് ഇൻസ്റ്റ​ഗ്രാം ഈ സംവിധാനം കൊണ്ടുവന്നതെങ്കിലും സെലിബ്രിറ്റികളിൽ ചിലരും കണ്ടന്റ് ക്രിയേറ്റേഴ്സിൽ ചിലരും അത് മോശമായ രീതിയിൽ ഉപയോ​ഗിച്ച് തുടങ്ങിയതോടെ സബ്സ്ക്രിപ്ഷൻ എന്നതിന് വേറൊരു അർത്ഥവും മാനവും വന്നു.

ഇപ്പോഴിതാ രേണു സുധിക്കും അന്ന രാജനും ഹൻസികയ്ക്കും അഹാന കൃഷ്ണയ്ക്കും എല്ലാം പിന്നാലെ നടി മഞ്ജു പത്രോസും സബ്സ്ക്രിപ്ഷൻ ആരംഭിക്കുന്നു. താരം തന്നെയാണ് ഇക്കാര്യം ഇൻസ്റ്റ​ഗ്രാം ലൈവിലൂടെ വെളിപ്പെടുത്തിയത്. അളിയൻസിന്റെ സെറ്റിലാണ് ഞാൻ. ഷൂട്ട് നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ലൈവ് വന്ന കാര്യം അങ്ങ് പറഞ്ഞേക്കാം.

Manju Pathrose

സത്യത്തിൽ ഇത് പറയാൻ തന്നെ എനിക്ക് ചമ്മലാണ്. ഞാൻ പറയാൻ പോകുന്ന സം​ഗതിയെ ആളുകൾ ഭയങ്കരമായി ദുരുപയോ​ഗം ചെയ്ത് ചെയ്ത് അതിപ്പോൾ പുറത്ത് പറയാൻ പറ്റാത്ത ഒരു സാധനമായി മാറിയിട്ടുണ്ട്. എന്നിരുന്നാലും ഞാൻ പറയുകയാണ്. എനിപ്പോൾ ഇൻസ്റ്റ​ഗ്രാമിൽ സബ്സ്ക്രിബ്ഷന്റെ ഓപ്ഷൻ വന്നിട്ടുണ്ട്. അതുകൊണ്ട് ഞാനും ഓർത്തും എന്നാൽ ഒരു സബ്സ്ക്രിബ്ഷൻ തുടങ്ങാമെന്ന്.

സബ്സ്ക്രിബ്ഷൻ ആരംഭിച്ചുവെന്ന് പറയുമ്പോൾ എന്തോ ഒരു മോശം കാര്യത്തിലേക്ക് ഇറങ്ങിയതുപോലെ എനിക്ക് തന്നെ ഫീൽ ചെയ്യുന്നു. കാരണം കുറച്ച് പേർ സബ്സ്ക്രിബ്ഷന്റെ പേരിൽ ചെയ്യുന്ന തോന്നിവാസങ്ങൾ കാരണം നന്നായിട്ട് യൂസ് ചെയ്യാൻ പറ്റുന്ന പ്ലാറ്റ്ഫോമിന് മോശം ഇമേജായി ഇപ്പോൾ. അങ്ങനൊരു നിലയിലേക്ക് അത് വന്നുപോയി. ഞാനും ഒരു സബ്സ്ക്രിബ്ഷൻ തുടങ്ങുവാണ്.

പറ്റുന്നവർ സബ്സ്ക്രൈബ് ചെയ്യണം. പക്ഷെ സബ്സ്ക്രൈബ് ചെയ്താൽ ത്രസിപ്പിക്കുന്ന രം​ഗങ്ങൾ ഒന്നും അതിൽ ഉണ്ടാവില്ല. അത്തരം കാര്യങ്ങളോട് താൽപര്യമുള്ള ആരും സബ്സ്ക്രൈബ് ചെയ്യേണ്ട. അല്ലാത്തവർ പറ്റുമെങ്കിൽ സബ്സ്ക്രിബ്ഷൻ എടുക്കണം. ഞാൻ അതിലൂടെ പറയാൻ പോകുന്നത് അഭിനയത്തിലേക്ക് വന്നശേഷമുള്ള അനുഭവങ്ങളും ജീവിത യാത്രകളെ കുറിച്ചും ‌ചെറിയ യാത്രകൾ പോവുകയാണെങ്കിൽ അതിന്റെ വിശേഷങ്ങളും വിഷമങ്ങളും സന്തോഷങ്ങളും എല്ലാം അവിടെ ഷെയർ ചെയ്യും.

അതിനുള്ള സ്ഥലമായാണ് സബ്സ്ക്രിബ്ഷനെ കാണുന്നത്. പറ്റുന്നവർ സബ്സ്ക്രിബ്ഷൻ എടുക്കണം. പിന്നെ മറ്റേ കണ്ടന്റുകൾ ഉണ്ടാവില്ല. അത് ആദ്യമെ പറയുന്നു. രണ്ട് പേർ എടുത്ത് കഴിഞ്ഞു. അ‍ഞ്ച് പേർ മാത്രമെയുള്ളുവെങ്കിലും അവർക്കുള്ള കണ്ടന്റ് ഞാൻ കൊടുക്കും.

Manju Pathrose

കാശിന്റെ കാര്യം പറയുന്നില്ല. ഉള്ളതുപോലെ തന്നാൽ മതി. ആണുങ്ങൾ മാത്രം പോരാ പെണ്ണുങ്ങളും എന്റെ സബ്സ്ക്രിബ്ഷൻ എടുക്കണം. ഫ്രീ പരിപാടികൾ ഒന്നുമില്ല. ജൂൺ ഒന്ന് മുതൽ വീഡിയോ ചെയ്ത് തുടങ്ങും എന്നാണ് മഞ്ജു പത്രോസ് പറഞ്ഞത്. 390 രൂപയാണ് മഞ്ജുവിന്റെ സബ്സ്ക്രിബ്ഷൻ ഫീസ്. നാല് പേർ ഇതിനോടകം താരത്തിന്റെ സബ്സ്ക്രിബ്ഷൻ എടുത്ത് കഴിഞ്ഞു.

മഞ്ജു യുട്യൂബ് ചാനലിൽ പങ്കുവെക്കുന്ന വ്ലോ​ഗുകൾക്കും ഇൻസ്റ്റ​ഗ്രാമിൽ പങ്കിടുന്ന റീൽ വീഡിയോകൾക്കും ഏറെ ആരാധകരുണ്ട്. അതിനാൽ ‌തന്നെ സബ്സ്ക്രിബ്ഷൻ വഴി കണ്ടന്റ് പ്രേക്ഷകരിലേക്ക് എത്തിച്ചാൽ ക്ലിക്കാകും. നല്ല വരുമാനവും താരത്തിന് സമ്പാദിക്കാനാകും. എല്ലാവരും മഞ്ജു അമ്മയുടെ സബ്സ്ക്രിബ്ഷൻ എടുക്കണം. തീർച്ചയായും ഇന്ററസ്റ്റിങ് കണ്ടന്റുകൾ ആയിരിക്കും.

ഞാനും എടുക്കുന്നുണ്ട് എന്നാണ് അളിയൻസിൽ മഞ്ജുവിന്റെ മകളായി അഭിനയിക്കുന്ന മുത്ത് പറഞ്ഞത്. സബ്സ്ക്രിബ്ഷൻ ആരംഭിച്ച് അതുവഴി ശരീര പ്രദർശനം നടത്തുന്ന സോ കോൾഡ് സെലിബ്രിറ്റികൾക്ക് എതിരെ പ്രതികരിച്ചവരിൽ ഒരാൾ മഞ്ജു പത്രോസ് ആയിരുന്നു. അതിനാൽ തന്നെ നടിയുടെ വാക്കുകളെ ഫോളോവേഴ്സിനും വിശ്വാസമാണ്.

Read more about: manju malayalam actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X