മെയിൽ ഈഗോ അവർ കാണിക്കട്ടെ, നമുക്ക് മൈന്റ് ചെയ്യാതിരുന്നാൽ പോരേ?, ആരും അൺസബ്സ്ക്രൈബ് ചെയ്യരുതെന്ന് ദയ!
സോഷ്യൽമീഡിയയിൽ വളരെ ആക്ടീവായി നിൽക്കുന്ന രണ്ടുപേരാണ് മഞ്ജു പിള്ളയും മകൾ ദയ സുജിത്തും. വിദേശത്ത് നിന്നും ഉപരി പഠനം പൂർത്തിയാക്കിയ ദയ കഴിഞ്ഞ കുറച്ച് നാളുകളായി ആക്ടിങ് ക്ലാസും മറ്റുമായി മുംബൈയിലാണ്. ഇടയ്ക്കൊക്കെ അവധി ആഘോഷിക്കാൻ നാട്ടിലെത്തും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദയ നാട്ടിലുണ്ട്. തിരികെ മുംബൈയ്ക്ക് പോകും മുമ്പ് അമ്മയ്ക്കൊപ്പം ഷോപ്പിങിന് പോയതിന്റെ വിശേഷം വ്ലോഗായി പങ്കിട്ടിരുന്നു.
മുംബൈയിലേക്ക് തിരിച്ച് പോകും മുമ്പ് അമ്മയെ മുടിപ്പിക്കാൻ അൽപ്പം ഷോപ്പിങ് നടത്താൻ പോവുകയാണ്. അതൊരു വ്ലോഗാക്കുന്നു ദയ പറഞ്ഞു. മഞ്ജു പിള്ളയായിരുന്നു കാറോടിച്ചിരുന്നത്. ഞാൻ മുപ്പതിന് മുകളിൽ സ്പീഡിൽ വാഹനം ഓടിച്ചാൽ അമ്മ അപ്പോൾ തുടങ്ങും ബഹളം വെക്കാൻ.

പക്ഷെ അമ്മയ്ക്ക് കണ്ട കുഴിയിൽ വണ്ടി ചാടിക്കുന്നതിനോ സസ്പെന്റർ നശിപ്പിക്കുന്നതിനോ അമ്മച്ചിക്ക് പ്രശ്നമില്ല. അമ്മയുടെ കാശല്ലേ അതുകൊണ്ട് എനിക്കൊന്നും പറയാൻ പറ്റില്ല. കുറച്ച് മേക്കപ്പ് ഐറ്റംസ് വാങ്ങാനാണ് പോകുന്നത്. എന്റെ കയ്യിൽ കാശുണ്ട്. പക്ഷെ അമ്മയുടെ കയ്യിലെ കാശുകൊണ്ട് വാങ്ങുന്ന സുഖം കിട്ടില്ല ദയ പറഞ്ഞു.
ലുലു മാളിലേക്കാണ് രണ്ടുപേരും പോയത്. ഒപ്പം ദയയുടെ കൂട്ടുകാരിയും ഉണ്ടായിരുന്നു. മാസ്ക്ക് വെച്ചിരിക്കുന്നത് ജാഡ കൊണ്ടല്ല. ലുലുവിൽ വന്നപ്പോൾ വെറുതെ ഭൂത് ബംഗ്ലാ കാണാൻ കയറി. ആരെങ്കിലും കണ്ട് ഫോട്ടോയെടുക്കാൻ വന്നാൽ ഫോട്ടോയെടുത്ത് ഫോട്ടോയെടുത്ത് സമയം പോകും. സിനിമ തുടങ്ങുകയും ചെയ്യും. അതുകൊണ്ടാണ് മാസ്ക്ക് വെച്ചതെന്നും മഞ്ജു പിള്ള പറഞ്ഞു.
ഷോപ്പിങ് ചെയ്ത് അമ്മയുടെ നല്ലൊരു ശതമാനം കാശ് ഞാൻ പൊട്ടിച്ചു എന്നാണ് ദയ പറഞ്ഞത്. ശേഷം മെയിൽ ഈഗോയെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് മഞ്ജുവിനോട് ദയ ചോദിക്കുന്നതും വ്ലോഗിൽ കാണാം. മെയിൽ ഈഗോ... അവർക്ക് അതല്ലെ ചെയ്യാൻ പറ്റൂ. അവർ കാണിക്കട്ടെ. നമുക്ക് മൈന്റ് ചെയ്യാതിരുന്നാൽ പോരേ?. കാണിക്കുന്നവർ കാണിക്ക്.
ഞങ്ങൾ ആരും മൈന്റ് ചെയ്യില്ല എന്നാണ് മഞ്ജു പിള്ള പറഞ്ഞത്. ഇതുകേട്ട് എന്നെ ആരും അൺസബ്സ്ക്രൈബ് ചെയ്ത് പോകരുത്. അപേക്ഷയാണ്. ഞാൻ ഒരു കാര്യം പറയട്ടേ. ആണില്ലാതെ പെണ്ണില്ലാതെ ഈ ലോകം നന്നാവില്ല. രണ്ടും വേണം. ഈഗോയാണ് എല്ലാ റിലേഷൻഷിപ്പുകളും എന്തിന് ഫ്രണ്ട്ഷിപ്പ് അടക്കം നശിപ്പിക്കുന്നത്. എനിക്കും കുറച്ച് ബെസ്റ്റീസ് ഉണ്ടായിരുന്നു. പക്ഷെ അവർക്കും ഈഗോയായിരുന്നു.

എനിക്കും ഈഗോ ക്ലാഷ് ഉണ്ടായിട്ടുണ്ട്. പക്ഷെ ഞാൻ അതിൽ നിന്നും പലതും പഠിച്ചു എന്ന് ദയയും പറഞ്ഞു. മെയിൽ ഈഗോ എന്നൊരു ഈഗോയില്ല. ഈഗോ എന്നത് മാത്രമേയുള്ളു. അത് സ്ത്രീകൾക്കും പുരുഷന്മാർക്കുമുണ്ട്. ആവശ്യമില്ലാത്ത ഈഗോ വരുമ്പോൾ പരസ്പരം മൈന്റ് ചെയ്യാതെ അവനവന്റെ കാര്യം നോക്കുക. അല്ലാതെ ഈഗോ അടിച്ചിരുന്നാൽ അവിടെ ഇരിക്കുകയേ ഉള്ളു.
അവനവന്റെ ആരോഗ്യം കളയാം എന്നല്ലാതെ ഈഗോ കൊണ്ട് മറ്റൊന്നും സംഭവിക്കാൻ പോകുന്നില്ല. ആണായാലും പെണ്ണായാലും അങ്ങനെ തന്നെ. ഈഗോ അടിക്കുന്നവർ അവിടെ ഇരുന്ന് അടിക്കൂ. ഈഗോയില്ലാത്ത നമുക്ക് എഞ്ചോയ് ചെയ്യാം എന്നാണ് താൻ ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമാക്കി മഞ്ജു പിള്ള പറഞ്ഞത്. കഴിഞ്ഞ ദിവസമായിരുന്നു മഞ്ജുവിന്റെ പിറന്നാൾ.
മുംബൈയ്ക്ക് തിരിച്ച് പോകും മുമ്പ് തന്നെ ദയ അമ്മയുടെ പിറന്നാൾ അഡ്വാൻസ്ഡായി ആഘോഷിച്ചിരുന്നു. അമ്പതുകളിൽ എത്തിയെങ്കിലും മഞ്ജുവിന് ചെറുപ്പം നിലനിർത്താൻ കഴിയുന്നുണ്ടെന്നായിരുന്നു പിറന്നാൾ ആഘോഷ വ്ലോഗുകൾ കണ്ട് ആളുകൾ കുറിച്ചത്.


Click it and Unblock the Notifications


