ജാനിയെ ആദ്യമായി കയ്യിൽ വാങ്ങിയപ്പോഴുള്ള അതേ ഫീൽ; മകളുടെ സർപ്രൈസിൽ കണ്ണ് നിറഞ്ഞ് മഞ്ജു; പ്രായം അറുപത്തിമൂന്നോ?

ഈ വരുന്ന മെയ് പത്തിന് മഞ്ജു പിള്ളയുടെ പിറന്നാളാണ്. ഇത്തവണ പിറന്നാൾ ​ദിവസം അമ്മയ്ക്കൊപ്പം ചിലവഴിക്കാൻ പ്രത്യേക സാഹചര്യങ്ങൾ മൂലം ഏക മകൾ ദയ സുജിത്തിന് കഴിയില്ല. അതിനാൽ കഴിഞ്ഞ ദിവസം അഡ്വാൻസ്ഡായി ഒരു ബെർത്ത് ഡെ സെലിബ്രേഷൻ നടത്തി. മഞ്ജു പിള്ളയുടെ സുഹൃത്ത് ലക്ഷ്മിയും ഭർത്താവ് മനീഷുമാണ് ദയയ്ക്കൊപ്പം നടിയുടെ പിറന്നാൾ ആഘോഷിക്കാൻ ഉണ്ടായിരുന്നത്.

റെസ്റ്റോറന്റിൽ വെച്ച് ഒരു പിസ്താഷ്യു കേക്ക് കട്ട് ചെയ്തുകൊണ്ടായിരുന്നു ആഘോഷങ്ങളുടെ തുടക്കം. ഞാൻ തിരുവനന്തപുരത്താണുള്ളത്. അടുത്ത മാസം അമ്മയുടെ പിറന്നാളാണ്. പക്ഷെ ഞാൻ നാട്ടിലില്ല. അതുകൊണ്ട് ഇന്ന് എന്റെ ലൈഫിലെ ഏറ്റവും ഇംപോർട്ടന്റായ രണ്ട് വ്യക്തികളുടെ സാന്നിധ്യത്തിൽ അമ്മയുടെ പിറന്നാൾ ആഘോഷിക്കാം, കേക്ക് കട്ട് ചെയ്യാമെന്ന് കരുതി.

Manju Pillai daughter daya

എന്റെ അമ്മയ്ക്ക് അറുപത്തിമൂന്ന് വയസായി. ഷഷ്ടിപൂർത്തി ആഘോഷിക്കാൻ പറ്റിയില്ല. എന്റെ സ്വന്തം കാശ് കൂട്ടിവെച്ച് അമ്മയ്ക്കൊരു ബ്രാന്റഡ് ലിപ്സ്റ്റി‌ക്കാണ് ഞാൻ വാങ്ങിയത്. അമ്മയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ലിപ്സ്റ്റിക്കാണ്. യുട്യൂബ് ചാനൽ തുടങ്ങിയപ്പോൾ മുതൽ കാശ് സേവ് ചെയ്ത് വെച്ചാണ് ലിപ്സ്റ്റിക്ക് വാങ്ങിയത് അമ്മ മഞ്ജുവിന് ലിപ്സ്റ്റിക്ക് കൈമാറികൊണ്ട് ദയ പറഞ്ഞു.

മകൾ സെറ്റ് ചെയ്ത പിറന്നാൾ ആഘോഷവും ​ഗിഫ്റ്റും കണ്ടതോടെ മഞ്ജുവിന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി. ഇന്ന് അല്ലെങ്കിൽ നാളെ എന്റെ മകൾ മിടുക്കിയാകുമെന്ന് എനിക്ക് അറിയാമായിരുന്നു. അടുത്ത മാസമാണ് എന്റെ പിറന്നാൾ. പക്ഷെ പെട്ടന്ന് പ്രതീക്ഷിക്കാതെ ഒരു ആഘോഷം നടന്നപ്പോൾ സന്തോഷം തോന്നി.

ഒക്ടോബർ 23ന് ജാനിക്ക് ജന്മം നൽകിയശേഷം അവളെ എന്റെ കയ്യിൽ കിട്ടിയപ്പോൾ എനിക്കൊരു ഫീലുണ്ടായിരുന്നു. അതിപ്പോൾ‌ വീണ്ടും കിട്ടിയെന്ന് മഞ്ജു പറഞ്ഞു. വൈഎസ്എല്ലിന്റെ ലിപ്സ്റ്റിക്കായതുകൊണ്ടാണ് അമ്മയ്ക്ക് ആ ഫീൽ വന്നത്. ലാക്മെയുടെ വല്ല ലിപ്സ്റ്റിക്കും ആയിരുന്നുവെങ്കിൽ അമ്മയ്ക്ക് ഈ ഫീൽ വരില്ലായിരുന്നു എന്നായിരുന്നു ദയയുടെ കൗണ്ടർ.

നീ ഒരു തുവാലയാണ് ​ഗിഫ്റ്റ് ചെയ്യുന്നതെങ്കിൽ പോലും എനിക്ക് ഈ ഫീൽ‌‍ വരും എന്ന് മഞ്ജു പിള്ള സ്നേഹത്തിൽ പൊതിഞ്ഞ മറുപടി നൽകി. വ്ലോ​ഗ് എടുക്കണം എന്നതുകൊണ്ടാണമ്മേ ഞാൻ വൈഎസ്എല്ലിന്റെ ലിപ്സ്റ്റിക്ക് തന്നെ വാങ്ങിയത്. അമ്മ അത് മനസിലാക്കൂ എന്നും ദയ പറയുന്നത് കേൾക്കാം. എന്നിരുന്നാലും ഞാൻ ഇമോഷണലാണ്.

Manju Pillai daughter daya

അതിനാൽ വ്ലോ​ഗ് അവസാനിപ്പിക്കാൻ ബൈ ഒന്നും പറയാൻ കഴിയുന്നില്ല ഈ നിമിഷത്തിൽ. ലവ് യൂ ജാനി എന്നും മഞ്ജു പറഞ്ഞു. അങ്ങനെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു. അമ്മ എനിക്ക് ഈ വർഷം പിറന്നാളിന് നല്ല ​ഗിഫ്റ്റ് തരുമോ? എന്നും ദയ ചോദിക്കുന്നുണ്ടായിരുന്നു. നിനക്ക് ഏത് പിറന്നാളിനാണ് ഞാൻ നല്ല ​ഗിഫ്റ്റ് തരാത്തത്? എന്നാണ് അതുകേട്ട് മഞ്ജു പിള്ള തിരിച്ച് ചോദിച്ചത്.

അമ്മയിൽ നിന്നും വലിയ വലിയ ‌പിറന്നാൾ സമ്മാനങ്ങൾ ഈ വർഷവും ഞാൻ പ്രതീക്ഷിക്കുന്നു എന്ന് ദയ മറുപടിയും നൽകി. വ്ലോ​ഗിന് ഇടയിൽ അമ്മയ്ക്ക് അറുപത്തിമൂന്ന് വയസാകാൻ പോകുന്നുവെന്ന് ദയ പറയുന്നത് കേൾക്കാം. അതുകേട്ടതോടെ മഞ്ജു പിള്ളയ്ക്ക് അറുപത്തിമൂന്ന് വയസുണ്ടോയെന്ന സംശയമായി പ്രേക്ഷകർക്ക്.

വിക്കിപീഡിയ പ്രകാരം കണക്ക് കൂട്ടിയാൽ മഞ്ജുവിന് അമ്പത്തിരണ്ട് വയസായിരിക്കും പ്രായം. മകൾ അറുപത്തിമൂന്ന് എന്ന് പറഞ്ഞപ്പോൾ‌ മഞ്ജു തിരുത്താൻ ശ്രമിച്ചില്ലെന്നതാണ് പ്രേക്ഷകർക്ക് പ്രായത്തിന്റെ കാര്യത്തിൽ സംശയം വരാൻ മറ്റൊരു കാരണം.

Read more about: manju pillai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X