നീ തല്ലിയിട്ട് വാ, ബാക്കി ഞാൻ നോക്കിക്കോളാം, മകളോട് മഞ്ജു പിള്ള; സെലിബ്രിറ്റി സ്റ്റാറ്റസ് ഇതിൽ നോക്കേണ്ട
സോഷ്യൽ മീഡിയയിൽ സജീവമാണ് നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്ത്. തന്നെ അപമാനിക്കുന്നവർക്ക് തക്കതായ മറുപടി നൽകിക്കൊണ്ടും രസകരമായ റീലുകൾ പങ്കുവെച്ച് കൊണ്ടും ദയ സുജിത്ത് പെട്ടെന്ന് തന്നെ ശ്രദ്ധ നേടി. ദയയുടെ പുതിയ പോസ്റ്റ് ആണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്നെ അലോസരപ്പെടുത്തിയ ഒരാളെക്കുറിച്ചാണ് ദയയുടെ റീൽ.
ഒരാളുടെ പെരുമാറ്റം കാരണം അവരുടെ മുഖത്തടിക്കണമെന്നുണ്ട്. പക്ഷെ മാതാപിതാക്കൾ പ്രശസ്തരാണ്. അതിനാൽ മാധ്യമങ്ങൾ എന്നെ
കുറ്റപ്പെടുത്തും എന്നാണ് ദയ സുജിത്തിന്റെ റീലിൽ എഴുതിയത്. പോസ്റ്റിന് കമന്റുമായി അമ്മ മഞ്ജു പിള്ള എത്തി. നീ തല്ലിയിട്ട് വാ, ബാക്കി ഞാൻ നോക്കിക്കോളാം. സ്വഭാവം മോശമാണെങ്കിൽ സെലിബ്രിറ്റി സ്റ്റാറ്റ്സ് നോക്കേണ്ട എന്നാണ് മഞ്ജു പിള്ളയുടെ കമന്റ്. നിരവധി പേർ ഈ കമന്റിനോട് അനുകൂലിച്ചു.

സോഷ്യൽ മീഡിയയിൽ ഹേറ്റ് കമന്റുകളും ബോഡി ഷെയ്മിംഗും ദയ സുജിത്തിന് നേരിടേണ്ടി വരാറുണ്ട്. ഒരിക്കൽ ഇതേക്കുറിച്ച് മഞ്ജു പിള്ള സംസാരിച്ചിട്ടുണ്ട്. മകൾ ഒരുങ്ങി ഫോട്ടോയിട്ടപ്പോൾ വന്ന കമന്റ് മഞ്ജു പിള്ളയുടെ അത്ര സൗന്ദര്യമൊന്നും നിനക്കില്ല എന്നാണ്. എന്തൊരു വിവരമില്ലായ്മയാണ്. ആ പറയുന്നത് അവളേക്കാൾ വേദനിപ്പിക എന്നെയല്ലേ. എന്നെയോ എന്റെ പ്രൊഫഷനെയോ പറഞ്ഞോ. എനിക്കൊരു പുല്ലുമില്ല. പക്ഷെ കുടുംബത്ത് കയറി കളിച്ചാൽ, എന്റെ കൊച്ചിനെ എന്തെങ്കിലും പറഞ്ഞാൽ ഞാൻ എല്ലാത്തിനെയും പൂട്ടും എന്ന് ഒരിക്കൽ ഞാൻ പറഞ്ഞു.
2024 ലാണ് മഞ്ജു പിള്ളയും സിനിമാട്ടോഗ്രാഫർ സുജിത്ത് വാസുദേവും വിവാഹബന്ധം വേർപിരിഞ്ഞത്. കുറച്ച് വർഷങ്ങളായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നെന്ന് സുജിത്ത് വാസുദേവാണ് ഒരു അഭിമുഖത്തിൽ ആദ്യം തുറന്ന് പറഞ്ഞത്. 24 വർഷം നീണ്ട വിവാഹ ബന്ധമാണ് ഇരുവരും അവസാനിപ്പിച്ചത്. മകൾ ദയ സുജിത്ത് മാതാപിതാക്കളുടെ തീരുമാനത്തെ ഉൾക്കൊണ്ട് ഒപ്പം നിന്നു. ഒരുമിച്ച് പോകാൻ പറ്റുന്നില്ലെങ്കിൽ പിരിയുന്നതാണ് നല്ലതെന്ന് മകളാണ് ഇവരെ ഉപദേശിച്ചത്. ബന്ധം പിരിഞ്ഞെങ്കിലും തന്റെ മകളുടെ അച്ഛനായ സുജിത്തിനോട് ഇപ്പോഴും മഞ്ജു പിള്ളയ്ക്ക് സൗഹൃദമുണ്ട്.
മകളുടെ കാര്യത്തിൽ താൻ വളരെ ഇമോഷണലാണെന്ന് മഞ്ജു പിള്ള എപ്പോഴും പറയാറുണ്ട്. മകൾ എനിക്ക് വളരെ സപ്പോർട്ടാണ്. എന്റെ ശക്തിയാണ്. എല്ലാ കാര്യങ്ങളും സംസാരിക്കാറുണ്ട്. അവളും തിരിച്ച് അങ്ങനെയാണ്. ഒരുപക്ഷെ അവളുടെ വയസിനേക്കാളും പക്വതയുള്ളവളാണ് മകൾ. കുറേ നല്ല കുഞ്ഞുങ്ങളിൽ ഒരു കുഞ്ഞാണ് എന്റെ മകൾ. എന്തും സുലഭമായി വിരൽത്തുമ്പിൽ കിട്ടുന്ന കാലമാണ് ഇപ്പോൾ. എന്നാൽ തന്റെ മകൾ മനസിലാക്കി പെരുമാറുന്ന ആളാണെന്ന് മഞ്ജു പിള്ള പറഞ്ഞു. മകൾ ജനിച്ച ശേഷം സിനിമാ രംഗത്ത് നിന്നും മാറി നിന്ന മഞ്ജു പിള്ള ഇന്ന് തുടരെ സിനിമകൾ ചെയ്യുന്നുണ്ട്. ശ്രദ്ധേയ റോളുകൾ ഇന്ന് മഞ്ജു പിള്ളയെ തേടി വരുന്നു.


Click it and Unblock the Notifications
















