എന്റെ കൊച്ചിനെ പറഞ്ഞാല്‍ എല്ലാത്തിനേയും പൂട്ടും! വല്ലവരുടെയും ജീവിതം വിറ്റ് കാശാക്കുന്നവര്‍: മഞ്ജു പിള്ള
മഞ്ജു പിള്ളയുടെ മകളായ ദയ സുജിത് സോഷ്യല്‍മീഡിയയില്‍ സജീവമാണ്. വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകളുമായും താരപുത്രി എത്താറുണ്ട്. അടുത്തിടെ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായിരുന്നു. വസ്ത്രധാരണത്തെക്കുറിച്ച് രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു യൂട്യൂബറായ ഷഫീന ബീവി ഉന്നയിച്ചത്. ക്ഷണനേരം കൊണ്ടായിരുന്നു അവരുടെ വീഡിയോ ചര്‍ച്ചയായത്. നെപ്പോ കിഡ്‌സായിട്ടുള്ള കുറേപേര്‍ കാണിക്കുന്ന പോക്രിത്തരം കണ്ട് മിണ്ടാതെയിരിക്കുന്ന പേരന്‍സ്. ആകെയൊരു മകളേയുള്ളൂ. നിങ്ങള്‍ക്ക് അതിന് ഇത്തിരി മര്യാദ പറഞ്ഞ് കൊടുത്തൂടേയെന്നായിരുന്നു ഷഫീന ബീവി ചോദിച്ചത്. മകളെ കയറൂരി വിട്ടിരിക്കുകയാണോ ഇവര്‍. തുണി പറിച്ചെറിയലാണ് സ്വാതന്ത്ര്യം എന്നാണ് ഇപ്പോഴത്തെ കുട്ടികളുടെ വിചാരം. നിങ്ങള്‍ ഫെമിനിസം എന്താണെന്ന് കൃത്യമായി മനസിലാക്കിയിട്ടുണ്ടോ എന്നുമായിരുന്നു ഷെഫീന ചോദിച്ചത്.
ഈ കുട്ടി ഒരു ഓട്ടോറിക്ഷയില്‍ നൈറ്റി ഇട്ട് വരുന്നത് കണ്ട് ഞാന്‍ ചിരിച്ചിരുന്നു. ഇന്ന ഡ്രസ് ഇട്ടേ പോകാവൂ എന്ന തരത്തിലുള്ള നിബന്ധനകളൊന്നുമില്ലല്ലോ. മോഡേണിസം തലയില്‍ കയറിയിട്ട് വന്നൊരു സൂക്കേടാണിത്. നല്ല അടി കൊടുക്കാത്തതിന്റെ കുറവാണ്. വളരെ രൂക്ഷമായ ഭാഷയിലായിരുന്നു ഷഫീന പ്രതികരിച്ചത്. എന്ത് വൃത്തികെട്ട പരിപാടിയാണ് ഈ കാണിക്കുന്നത്. ഇങ്ങനെ തുറന്ന് കാണിച്ച് വെക്കുന്നതാണോ മോഡേണ്‍. ഇതൊക്കെ മാതൃകയാക്കുന്നവരുണ്ടാവും, അവള്‍ അങ്ങനെ കാണിച്ചല്ലോ എന്ന് പറയും. എന്തിനാണ് ഇത്തരത്തില്‍ വസ്ത്രം ധരിക്കുന്നത്. വസ്ത്ര സ്വാതന്ത്ര്യമുണ്ട്. അച്ഛനും അമ്മയും തെറ്റിപ്പിരിഞ്ഞാല്‍ മകള്‍ അങ്ങ് ഇറങ്ങുകയായി. മഞ്ജു പിള്ളയ്ക്ക് അല്‍പമെങ്കിലും ബോധമുണ്ടെങ്കില്‍ മകളെ അടക്കിനിര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ഷെഫീനയുടെ നിലപാട് ശരിയല്ലെന്ന് പറഞ്ഞ്, രൂക്ഷമായി വിമര്‍ശിച്ചും ഒരുവിഭാഗം എത്തിയിരുന്നു.

നിങ്ങള്‍ എന്നെ പറഞ്ഞോ, എന്റെ കൊച്ചിനെ എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ എല്ലാത്തിനെയും പൂട്ടും. മഞ്ജു പിള്ളയുടെ അത്ര സൗന്ദര്യമൊന്നും നിനക്കില്ല. അതുകൊണ്ട് നെഗളിക്കേണ്ട എന്നുള്ളത്. ആ പറയുന്നത് കേട്ട് വേദന തോന്നുന്നത് എനിക്കല്ലേ. പറഞ്ഞവരെ കൈയ്യില്‍ കിട്ടിയാല്‍ തല്ലി കാലൊടിക്കും. വിവരമില്ലാത്ത കുറേ മഞ്ഞക്കാര്‍ ഇരിപ്പുണ്ട്. വല്ലവന്റേയും ലൈഫ് വിറ്റ് ജീവിക്കുന്ന ആള്‍ക്കാരാണ്. നാളെ അവര്‍ പറയുന്നൊരു കമന്റിന് വേണ്ടി എന്റെ ജീവിതം തുലയ്ക്കാന്‍ ഞാന്‍ തയ്യാറല്ല. ഞാന്‍ വെല്ലുവിളിക്കുന്നു കഷ്ടപ്പെട്ട് ജീവിക്കാന്‍ അവര്‍ തയ്യാറാണോ എന്നുമായിരുന്നു മഞ്ജു പിള്ള മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞത്. ഈ അഭിമുഖം വീണ്ടും ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
ആരെങ്കിലും എങ്ങനെയെങ്കിലും നടക്കട്ടെ. നമ്മുടെ വീട്ടിലുള്ളവരെ നമ്മൾ ശ്രദ്ധിക്കുക. കുടുംബത്തിൽ ഉള്ളവരെ പറഞ്ഞാൽ ആരും ക്ഷമിക്കില്ല. ഓരോത്തരുടെ ഇഷ്ടമാണ് ഏതു ഡ്രസ്സ് ഇടുന്നത് എന്ന് അവർക്കത് പ്രശ്നമില്ലെങ്കിൽ മറ്റുള്ളവർക്കു എന്താ. മറ്റുള്ളവർക്ക് കാണുമ്പോൾ അരോചകമായി തോന്നിയാൽ അവർ അത് വിമർശിക്കും. അത് സഹിച്ചോണം. പക്ഷെ നല്ല വൃത്തിയിൽ ഡ്രസ് ഇടാൻ പറയു ചേച്ചി. അതൊക്കെ കണ്ടാൽ പറഞ്ഞു പോവില്ലേ. നിങ്ങളെ ഒരുപാടൊരുപാട് ഇഷ്ടമാണ്. ഈ ഷെഫീന കുറെ ആൾക്കാരെ വൃത്തികെട്ട രീതിയിൽ പറയുന്നു. നേരത്തെ രേണുവിന്റെ പിറകെ ആയിരുന്നു. ഇപ്പോഴും പറയുന്നു രേണുവിനെ. നിന്റെ ചാനൽ ഉടൻ പൂട്ടും അപ്പോൾ നീ പഠിക്കും.
മക്കളെ കുറിച്ച് കേൾക്കുമ്പോൾ ഏതൊരു അമ്മയുടെയും വികാരമാണ്. പക്ഷെ, പൊതുസമൂഹത്തിൽ എങ്ങനെ പെരുമാറണം എന്ന് പഠിപ്പിക്കുന്നതും നന്നായിരിക്കും. ഇന്ക്ലൂഡിങ് ഡ്രസ്സിങ്. റിയാക്ഷൻ ചെയ്ത ആളുടെ വാക്കുകൾ ഇച്ചിരി കടുത്തുപോയി. ഇങ്ങനെയാണ് നമ്മുടെ മക്കളെ പറഞ്ഞാൽ അമ്മമാർ പ്രതികരിക്കുക എന്ന് ഇവൾ മനസ്സിലാക്കട്ടെ ഇതുമാത്രം പോരാ എന്നാണ് എന്റെ അഭിപ്രായത്തിൽ നമ്മളെ എന്തെങ്കിലും പറഞ്ഞാൽ പോലും നമുക്ക് അത്ര സങ്കടം വരില്ല. പക്ഷേ, നമ്മുടെ കുട്ടികളെ തൊട്ടു കളിച്ചാൽ. മോളുടെ ആഗ്രഹം ഇന്റര്‍നാഷണല്‍ മോഡൽ ആകണം എന്നാണ്. ഫാഷൻ ഷോ ഒന്നും ഇവിടെ വിലക്കിയിട്ടില്ല. മോഡലിംഗ് വിലക്കിയിട്ടില്ല. ഇത് രണ്ടു ചെയ്യാൻ താല്പര്യം ഉള്ളവര്‍ ഇങ്ങനെയുള്ള ഫോട്ടോ എല്ലായിടത്തും വരാന്‍ ആഗ്രഹിക്കും. തുടങ്ങിയ പ്രതികരണങ്ങളായിരുന്നു വീഡിയോയുടെ താഴെ വന്നത്.


Click it and Unblock the Notifications