മഞ്ജു ദിലീപിന്റെ ഭാര്യയും നയൻതാര അടുത്ത സുഹൃത്തുമായിരുന്ന കാലം; ഫോട്ടോ കണ്ട് അമ്പരന്ന് ആരാധകർ

തെന്നിന്ത്യയിലെ രണ്ട് താരറാണിമാരാണ് നയൻതാരയും മഞ്ജു വാര്യരും. ഒരു സിനിമ നായകന്റെ പിൻബലമില്ലാതെ വിജയിപ്പിക്കാനുള്ള ബോക്സ് ഓഫീസ് വാല്യു ഇവർക്കുണ്ട്. മലയാളത്തിൽ നയൻതാര സജീവമല്ല. എന്നാൽ മഞ്ജു മലയാളത്തിലാണ് കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത്. രണ്ട് കാലഘട്ടങ്ങളിൽ അഭിനയ രം​ഗത്തേക്ക് വന്നവരാണ് മഞ്ജു വാര്യരും നയൻതാരയും, തൊണ്ണൂറുകളിലാണ് മഞ്ജു അഭിനയ രം​ഗത്തേക്ക് വരുന്നത്. മൂന്ന് വർഷം മാത്രം സിനിമകളിൽ അഭിനയിച്ച് 1998 ൽ വിവാഹം ചെയ്ത് കരിയറിൽ നിന്നും ഇടവേളയെടുത്തു. 2003 ലാണ് നയൻതാര അഭിനയ രം​ഗത്തേക്ക് വരുന്നത്.

ഇപ്പോൾ എനിക്കങ്ങനെ ആരുമില്ല, ഒന്നും മനസിൽ കിടക്കരുത്, പക്ഷെ...; ഇപ്പോൾ ഞാനത് മനസിലാക്കുന്നു: ഭാ​ഗ്യലക്ഷ്മി
ഇപ്പോൾ എനിക്കങ്ങനെ ആരുമില്ല, ഒന്നും മനസിൽ കിടക്കരുത്, പക്ഷെ...; ഇപ്പോൾ ഞാനത് മനസിലാക്കുന്നു: ഭാ​ഗ്യലക്ഷ്മി

വളരെ പെട്ടെന്ന് നയൻതാര തമിഴിലെയും തെലുങ്കിലെയും താരമായി. മലയാളത്തിലാണ് തുടക്കമെങ്കിലും മലയാളത്തിൽ വളരെ കുറച്ച് സിനിമകളേ ചെയ്തിട്ടുള്ളൂ. ഉയർന്ന പ്രതിഫലം, സൗകര്യങ്ങൾ, മാർക്കറ്റ് വാല്യു എന്നിവ കണക്കിലെടുത്ത് താരം തമിഴിലും തെലുങ്കിലും ശ്രദ്ധ നൽകി. മഞ്ജു സിനിമാ രം​ഗത്തേക്ക് തിരിച്ച് വരുമ്പോഴേക്കും നയൻതാര തമിഴകത്തെ ലേഡ‍ി സൂപ്പർസ്റ്റാർ ആണ്. താരങ്ങളുടെ പഴയ ഫോട്ടാേയാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Manju Warrier  Nayanthara

മഞ്ജു അഭിനയ രം​ഗത്ത് നിന്നും മാറി കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകുന്ന കാലത്തെ ഫോട്ടോയാണിത്. അന്ന് നയൻതാര ​ഗ്ലാമറസ് നായിക നടിയാണ്. മഞ്ജുവിന്റെ ഭർത്താവാണ് അന്ന് നടൻ ദിലീപ്. ദിലീപിനൊപ്പം ബോഡി ​ഗാർഡ് എന്ന സിനിമ നയൻതാര ചെയ്തിട്ടുണ്ട്. ട്വന്റി ട്വന്റി എന്ന സിനിമയിൽ ഡാൻസ് നമ്പറും ചെയ്തു. ആ കാലഘട്ടത്തിലെ ഫോട്ടോയായിരിക്കാം ഇതെന്നാണ് ആരാധകർ പറയുന്നത്. അക്കാലത്ത് ദിലീപിന്റെ സുഹൃത്താണ് നയൻതാര. ദിലീപാണ് ബോഡി ​ഗാർഡിലേക്ക് നയൻതാരയെ നിർദ്ദേശിച്ചത്.

എനിക്ക് സംഭവിച്ചത് മറ്റൊരാള്‍ക്കും വരരുത്! നല്ലത് പറഞ്ഞാലും കുറ്റപ്പെടുത്തല്‍! സങ്കടം പറഞ്ഞ് അഭിരാമി
എനിക്ക് സംഭവിച്ചത് മറ്റൊരാള്‍ക്കും വരരുത്! നല്ലത് പറഞ്ഞാലും കുറ്റപ്പെടുത്തല്‍! സങ്കടം പറഞ്ഞ് അഭിരാമി

കരിയറിൽ നടിക്ക് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണിത്. ഇതിന് മുമ്പ് ദിലീപിന്റെ ട്വന്റി ട്വന്റി എന്ന സിനിമയിൽ ഡാൻസ് നമ്പർ ചെയ്യാനും തിരക്കുകൾ മാറ്റി വെച്ച് നയൻതാര എത്തി. തന്റെ വിവാഹത്തിന് സിനിമാ രം​ഗത്ത് നിന്നും കുറച്ച് പേരെ മാത്രമേ നയൻതാര ക്ഷണിച്ചിട്ടുള്ളൂ. ഇതിലൊരാൾ ദിലീപാണ്. പിൽക്കാലത്ത് നയൻതാരയും മഞ്ജുവും തമ്മിൽ സൗഹൃദമുണ്ടായി. താൻ ആരാധിക്കുന്നയാളാണ് നയൻതാര എന്നാണ് മഞ്ജു വാര്യർ പറയാറുള്ളത്.

മഞ്ജുവിനെ വെെറൽ ഫോട്ടോയിൽ കാണാൻ ഇന്നത്തേത് പോലയേ അല്ല. വലിയ ട്രാൻസ്ഫൊർമേഷനാണ് നടിക്ക് വന്നതെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. വണ്ണം കുറച്ച് വളരെ സ്റ്റെലിഷായാണ് ഇന്ന് മഞ്ജുവിനെ ആരാധകർ കാണാറുള്ളത്. വീട്ടമ്മയായി കഴിഞ്ഞിരുന്ന കാലത്ത് ഇതിലൊന്നും യാതൊരു ശ്രദ്ധയും നടി കൊടുത്തിരുന്നില്ല. ലെെഫ് സ്റ്റെെലിൽ കൊണ്ട് വന്ന മാറ്റവും സ്കിൻ കെയറും വർക്കൗട്ടുമെല്ലാമാണ് മഞ്ജുവിന്റെ ഇന്നത്തെ മാറ്റത്തിന് കാരണം.

കരിയറിൽ നയൻതാരയ്ക്ക് ഇത് അത്ര നല്ല സമയം അല്ല. തുടരെ വന്ന പരാജയ സിനിമകൾ മാർക്കറ്റിനെ ബാധിച്ചു. ഒടുവിൽ പുറത്തിറങ്ങിയ പേട്രിയറ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മറുവശത്ത് മഞ്ജു വാര്യർ ഹിറ്റുകളും ഇടയ്ക്ക് ഫ്ലോപ്പുകളുമായി കരിയറിൽ മുന്നോട്ട് പോകുന്നു. ഒടുവിൽ പുറത്തിറങ്ങിയ മിസ്റ്റർ എക്സ് എന്ന സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. താരങ്ങളുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: manju warrier nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X