50 കഴിഞ്ഞല്ലോ ഇനി ഈ കോമാളി വേഷം ചേരില്ല, പാവാടക്കാരി കിളവി, മമ്മൂക്കയായിരുന്നുവെങ്കിൽ ഇങ്ങനെ പറയുമോ?; കുറിപ്പ്

മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഫിറ്റ്നസും യുവത്വവും കാത്ത് സൂക്ഷിക്കുന്നതിലും പുത്തൻ ഔട്ട്ഫിറ്റുകൾ ട്രൈ ചെയ്യുന്ന കാര്യത്തിലും മുന്നിലാണ് നടി മഞ്ജു വാര്യർ. എന്നാൽ കഴിഞ്ഞ ദിവസം താരം അംബാസിഡറായ മൈ ജിയുടെ ഒരു ഫങ്ഷനിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കോഫി ബ്രൗൺ നിറത്തിലുള്ള സ്കേർട്ടും ടോപ്പുമായിരുന്നു വേഷം.

ന​ഗ്നത കാണിക്കുന്നില്ലല്ലോ, മാതാപിതാക്കൾ കാലത്തിന് അനുസരിച്ച് വളർത്തി, രാജസദസുകളിൽ വേശ്യവൃത്തിയുണ്ടായിരുന്നു!
ന​ഗ്നത കാണിക്കുന്നില്ലല്ലോ, മാതാപിതാക്കൾ കാലത്തിന് അനുസരിച്ച് വളർത്തി, രാജസദസുകളിൽ വേശ്യവൃത്തിയുണ്ടായിരുന്നു!

ഫങ്ഷന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായപ്പോൾ നടിയെ അധിക്ഷേപിച്ച് പ്രത്യക്ഷപ്പെട്ട കമന്റുകൾക്ക് എതിരെ ഫേസ്ബുക്ക് യുസേഴ്സിൽ ഒരാളായ അനു ചന്ദ്ര പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സ്ത്രീകൾക്ക് പ്രായം കൂടുമ്പോൾ അവർ എങ്ങനെ കാണപ്പെടണം, എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ചുള്ള സമൂഹത്തിന്റെ നിയന്ത്രണ മനോഭാവം കമന്റ് ബോക്സിൽ കണ്ടുവെന്ന് കുറിപ്പിൽ പറയുന്നു.

Manju Warrier

കുറിപ്പ് ഇങ്ങനെയാണ്... എന്ത് കോലം കെട്ടിയിട്ടും കാര്യമില്ല പ്രായം പ്രായം തന്നെയാണ്. അത് ശരിക്ക് അറിയുന്നുണ്ട്, പ്രായം 50 കഴിഞ്ഞല്ലോ. ഇനിയും ഈ കോമാളി വേഷം ചേരില്ല, പാവാടകാരി കിളവി.... തുടങ്ങി എന്തൊക്കെ മോശം കമന്റ്സാണ് മഞ്ജുവിന് നേരെ വരുന്നത്. മൈജിയുടെ പരിപാടിക്കെത്തിയ മഞ്ജുവിന്റെ ഔട്ടഫിറ്റ് കണ്ടാണ് ഇതൊക്കെ പറയുന്നതെന്നോർക്കണം.

സ്ത്രീകൾ അവരുടെ പ്രായത്തിനനുസരിച്ച് സമൂഹം കൽപ്പിച്ചത് പോലെ മാത്രം ജീവിക്കണം എന്ന ധാരണ വെച്ചുപുലർത്തുന്ന ഒരു വൃത്തികെട്ട സമൂഹം ഇപ്പോഴും ഇവിടെയുണ്ടെന്നതാണ് ഇത്തരം കമന്റ്സ് പിന്നെയും പിന്നെയും വെളിവാക്കുന്നത്. ലജ്ജ തോനുന്നു. സത്യത്തിൽ പ്രശ്നം വസ്ത്രത്തിനല്ല... സ്ത്രീകൾക്ക് പ്രായം കൂടുമ്പോൾ അവർ എങ്ങനെ കാണപ്പെടണം, എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ചുള്ള സമൂഹത്തിന്റെ നിയന്ത്രണ മനോഭാവത്തിലാണ്.

മോഹന്‍ലാലിനും മമ്മൂട്ടിക്കും വേണ്ടത്ര പരിഗണനയില്ല! അമിതപ്രതീക്ഷ തിരിച്ചടി! പാട്രിയറ്റിന് വിനയായത്‌
മോഹന്‍ലാലിനും മമ്മൂട്ടിക്കും വേണ്ടത്ര പരിഗണനയില്ല! അമിതപ്രതീക്ഷ തിരിച്ചടി! പാട്രിയറ്റിന് വിനയായത്‌

70 കഴിഞ്ഞ മമ്മൂക്കയാണ് ഇമ്മാതിരി കിടിലൻ ഔട്ട് ഫിറ്റ് ധരിക്കുന്നതെങ്കിൽ ഈ വിധ വൃത്തിക്കേട് വല്ലതും മമ്മൂക്കയ്ക്ക് കേൾക്കേണ്ടി വരുമായിരുന്നോ?. മാത്രമല്ല അതിനെയൊക്കെ നോക്കി യുവത്വം കാത്തുസൂക്ഷിക്കുന്നു, കിടിലൻ ലുക്ക് എന്നൊക്കെയാകും പലരും വിശേഷിപ്പിക്കുക. പക്ഷെ സ്ത്രീകൾക്ക് മാത്രം അവർക്കിഷ്ടപ്പെട്ട ഒന്നും ധരിച്ചുകൂടെന്ന മനോഭാവവും.

ഒരു ഫാഷൻ-ഓറിയന്റഡ് പരിപാടിയിൽ പങ്കെടുക്കുമ്പോൾ ആളുകൾ പുതിയ സ്റ്റൈലുകളും ഔട്ട്ഫിറ്റുകളും പരീക്ഷിക്കുന്നത് സ്വാഭാവികമാണ്. അത് അവരുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. അതിനെ കിളവി, പാവാടകാരി എന്നൊക്കെയാക്കി അധിക്ഷേപിക്കുന്നത് വിമർശനമല്ല. വ്യക്തിപരമായ അപമാനമാണ്. ആത്മവിശ്വാസത്തോടെ ജീവിക്കുകയും തനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കുകയും ചെയ്യുന്നത് ഒരാളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്.

Manju Warrier

അതുപോലും മനസിലാക്കാൻ പറ്റാതെ വായിൽ തോന്നിയ വൃത്തിക്കേടൊക്കെ ഇങ്ങനെ വിളിച്ച് പറയുന്ന ഇവന്മാരെയൊക്കെ ഓർത്തിട്ട് ശരിക്കും ലജ്ജ തോന്നുന്നു. ഇവന്മാരെ പെറ്റിട്ട അമ്മമാർപോലും ഇത് കണ്ടാൽ ലജ്ജിച്ചു പോകും. കഷ്ടം എന്നായിരുന്നു കുറിപ്പ്. വിവാഹശേഷം സിനിമയും അഭിനയവും ഉപേക്ഷിക്കുകയും നൃത്തത്തിൽ നിന്ന് പോലും മഞ്ജു വിട്ടുനിൽക്കുകയും ചെയ്തിരുന്നു.

അതിനാൽ ഫിറ്റ്നസ് ശ്രദ്ധിച്ചതുമില്ല. സിനിമയിലേക്ക് രണ്ടാം വരവ് നടത്തിയശേഷമാണ് ഫിറ്റ്നസിന് മഞ്ജു വലിയ പ്രാധാന്യം കൽപ്പിച്ച് തുടങ്ങിയത്. വർക്കൗട്ട് മുടക്കാറില്ല. മാനസീകാരോ​ഗ്യം നിലനിർത്താൻ വേണ്ടതെല്ലാം ചെയ്യാറുമുണ്ട്. പ്രായം നാൽപ്പത്തിനാല് പിന്നിട്ടെങ്കിലും മലയാളത്തിലെ യുവനടിമാരെ തോൽപ്പിക്കുന്നതാണ് മഞ്ജുവിന്റെ ലുക്ക്. ഏത് വസ്ത്രവും ഇണങ്ങുന്ന ശരീരപ്രകൃതം. യാത്രകളും സിനിമകളുമാണ് മഞ്ജുവിന് ഇപ്പോൽ എല്ലാം. മഞ്ജുവിന ഏത് ഡ്രസ് ഇട്ടാലും ഭംഗിയാണ്.

എല്ലാത്തിലും ചേച്ചിയെ മാതൃകയാക്കി, ഒടുവിൽ അപകടത്തിലേക്ക്? ഹൻസിക വിവാദത്തിൽ അഹാനയ്ക്ക് വിമർശനം
എല്ലാത്തിലും ചേച്ചിയെ മാതൃകയാക്കി, ഒടുവിൽ അപകടത്തിലേക്ക്? ഹൻസിക വിവാദത്തിൽ അഹാനയ്ക്ക് വിമർശനം

എന്തും ചേരും അസൂയാലുക്കൾ പലതും പറയും, പ്രായം മറക്കാൻ പറ്റില്ല. കുറക്കാനും പറ്റില്ല. എല്ലാം തോന്നിപ്പിക്കാനെ പറ്റൂ. അത് മഞ്ജുവിന് കഴിയുന്നുണ്ട്. നിങ്ങൾക്കും ആവാം, പാട്രിയാർക്കി അത് ഇല്ലാതായാലേ നാട്ടിൽ സ്വസ്ഥമായ ജീവിതം സാധ്യമാകൂ എന്നിങ്ങനെയാണ് മഞ്ജുവിനെ അനുകൂലിച്ച് ആളുകൾ കുറിച്ചത്.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X