കുടുംബം തകരുന്ന വിഷമം മറ്റാരേക്കാളും മനസിലാക്കേണ്ടയാൾ; പക്ഷെ മഞ്ജു വാര്യർ തൃഷയ്ക്കൊപ്പം?
വിജയ-തൃഷ ബന്ധത്തെക്കുറിച്ച് സിനിമാ ലോകത്ത് വലിയ ചർച്ചകളാണ് നടക്കുന്നത്. തൃഷയ്ക്കെതിരെ വ്യാപകമായി കമന്റുകൾ വരുന്നുണ്ടെങ്കിലും നടി ഇതൊന്നും കാര്യമാക്കുന്നില്ല. സോഷ്യൽ മീഡിയയിൽ തൃഷ ഇപ്പോഴും പോസ്റ്റുകൾ പങ്കുവെക്കുന്നുണ്ട്. കമന്റ് ബോക്സ് ഓഫ് ചെയ്തിട്ടുമില്ല. കുടുംബം തകർത്തവൾ എന്നാണ് തൃഷയ്ക്ക് വരുന്ന കുറ്റപ്പെടുത്തൽ. സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച വിജയ്ക്കും വിമർശനമുണ്ട്. സിനിമാ ലോകത്ത് നിന്നും വളരെ കുറച്ച് പേർ മാത്രമേ ഇരുവരെയും പരസ്യമായി അനുകൂലിച്ചിട്ടുള്ളൂ.
ഇതുണ്ടാക്കാൻ പോകുന്ന ചർച്ചകൾ അറിയാവുന്നതിനാൽ പലരും തൃഷയുടെ പോസ്റ്റുകൾ ലെെക്ക് ചെയ്യാൻ പോലും ഇപ്പോൾ തയ്യാറല്ല. എന്നാൽ നടി മഞ്ജു വാര്യർ തൃഷയുടെ പുതിയ പോസ്റ്റുകൾക്ക് ലെെക്ക് ചെയ്തിട്ടുണ്ട്. മഞ്ജു തൃഷയ്ക്ക് ലെെക്ക് ചെയ്തതിന് പല മാനങ്ങൾ കാണുന്നവരുണ്ട്. ഒരിക്കൽ വിജയുടെ ഭാര്യ സംഗീത അനുഭവിച്ച അതേവിഷമം അനുഭവിച്ചയാളാണ് മഞ്ജു വാര്യർ എന്നാണ് ആരാധകർ പറയുന്നത്.

നടൻ ദിലീപുമായുള്ള മഞ്ജുവിന്റെ ബന്ധം നിയമപരമായി അവസാനിക്കുന്നത് 2015 ലാണ്. ഇതിനും കുറച്ച് വർഷങ്ങൾക്ക് മുമ്പേ ഇവർ അകന്ന് കഴിയുകയായിരുന്നു. മലയാളത്തിലെ പ്രമുഖ നടിയുമായി ദിലീപിനുണ്ടായ വിവാഹേതര ബന്ധമാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് മഞ്ജുവിന്റെ അടുത്ത വൃത്തങ്ങൾ പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ മൊഴി നൽകിയപ്പോൾ ഇക്കാര്യവും പറഞ്ഞിരുന്നു. വിവാഹ ശേഷം ദിലീപിന്റെ ഭാര്യയായി വീട്ടിലൊതുങ്ങുകയായിരുന്നെന്നും നടിയുമായുള്ള ബന്ധം അറിഞ്ഞതോടെയാണ് താൻ അകന്നതെന്നും മഞ്ജു അന്ന് വ്യക്തമാക്കി. ബന്ധമറിഞ്ഞില്ലായിരുന്നെങ്കിൽ മഞ്ജു ഇപ്പോഴും ദിലീപിന്റെ വീട്ടിൽ ഭാര്യയായി ഉണ്ടായേനെ എന്ന് മഞ്ജുവിന്റെ സുഹൃത്തായ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഒരിക്കൽ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications















