മൂന്ന് വർഷമായി ചെയ്യുന്നു, മധുരവും ഒഴിവാക്കി, ഈ മാറ്റത്തിന് പിന്നിൽ; വിട്ട് പറയാതിരിക്കാൻ ശ്രമിച്ച് മഞ്ജു

മഞ്ജു വാര്യരുടെ ലുക്കിൽ വന്ന മാറ്റം ആരാധകർക്കിടയിൽ എപ്പോഴും ചർച്ചയാണ്. നാൽപതുകളിലുള്ള ഒരാൾക്ക് എങ്ങനെ തന്റെ മുപ്പതുകളിലേക്കാളും ഭം​ഗിയായിരിക്കാൻ പറ്റുന്നു എന്നാണ് പലരുടെയും ചോദ്യം. എന്നാൽ പുറമേക്കുള്ള സൗന്ദര്യത്തിനപ്പുറം മനസിന്റെ സന്തോഷത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നാണ് മഞ്ജു പറയാറുള്ളത്. പുതിയ അഭിമുഖത്തിൽ തന്റെ ജീവിത ശെെലിയിൽ വന്ന മാറ്റത്തെക്കുറിച്ച് മഞ്ജു വാര്യർ സംസാരിക്കുന്നുണ്ട്. സ്റ്റേ ട്യൂൺഡ് വിത്ത് രമ്യ എന്ന യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് മഞ്ജു മനസ് തുറന്നത്.

കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ സ്ട്രെങ്ത് ട്രെയിനിം​ഗ് ചെയ്യുന്നുണ്ട്. ലെെഫ് സ്റ്റെെലിൽ അങ്ങനെ വലിയ മാറ്റം വന്നിട്ടില്ല. എപ്പോഴും ബാലൻസ് ചെയ്തിരുന്നു. ആറ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങും. വർക്ക് കാരണം ചിലപ്പോൾ ഉറക്കം കറയും. സമ്മർദ്ദം കുറയ്ക്കാൻ മെഡിറ്റേഷനൊന്നുമില്ല. ഡിറ്റാച്ച് ചെയ്യും. സമ്മർദ്ദം അനുഭവിക്കാൻ എനിക്ക് മടിയാണ്. ഓവർ തിങ്ക് ഇല്ല. അതിനാൽ ഡിറ്റാച്ച് ചെയ്യാൻ എളുപ്പമാണ്. ഭക്ഷണക്രമം ബാലൻസ് ചെയ്യാറുണ്ട്. പ്രോട്ടീനും ഫെെബറും കാർബുമെല്ലാമെടുക്കും. അതേക്കുറിച്ചെല്ലാം പൊതുവായ ഒരു അവബോധമുണ്ട്.

Manju Warrier

അത് മെയിന്റെയിൻ ചെയ്യും. യാത്രകൾ ചെയ്യുമ്പോൾ എല്ലാ തരം ഭക്ഷണങ്ങളും കഴിക്കും. മധുരം ഒഴിവാക്കാറുണ്ട്. ഷൂട്ട് ടെെമിൽ ബ്ലാക്ക് കോഫിയും ബ്ലാക്ക് ടീയും ഇടയ്ക്കിടെ കുടിക്കും. ആദ്യം മധുരം ചേർത്താണ് കുടിച്ചിരുന്നത്. ഒരുപാട് കോഫി കുടിക്കുന്നുണ്ടെന്ന് മനസിലായപ്പോൾ ഷു​ഗർ ഒഴിവാക്കാൻ തീരുമാനിച്ചു. അങ്ങനെ അത് ശീലമായെന്നും മഞ്ജു വാര്യർ പറഞ്ഞു.

മഞ്ജുവിന്റെ മേക്കോവറിന് പിന്നിൽ ലെെഫ് സ്റ്റെെലിൽ കൊണ്ട് വന്ന വലിയ മാറ്റങ്ങളാണെന്ന് അടുത്തിടെ പല കോസ്മെറ്റോളജിസ്റ്റുകളും പറഞ്ഞിരുന്നു. എന്നാൽ ഇതേക്കുറിച്ച് തുറന്ന് സംസാരിക്കാൻ മഞ്ജു വാര്യർ ഇപ്പോഴും തയ്യാറല്ല. പൊതുവെ മഞ്ജുവിന്റെ സംസാരങ്ങളിലൊന്നും വലിയ സത്യസന്ധത തോന്നുന്നില്ലെന്ന അഭിപ്രായങ്ങൾ വരുന്നുണ്ട്. സ്ട്രെങ്ത് ട്രെയിനിം​ഗ് അല്ലാതെ തന്റെ ലെെഫ് സ്റ്റെെലിൽ കൊണ്ട് വന്ന ഒരു മാറ്റം പോലും എടുത്ത് പറയാൻ മഞ്ജു വാര്യർ തയ്യാറായില്ല. മധുരം ഒഴിവാക്കിയതിനെക്കുറിച്ച് മഞ്ജു സംസാരിച്ചത് ആങ്കർ അങ്ങോട്ട് ചോദിച്ചപ്പോഴാണ്.

അതേസമയം മഞ്ജുവിന്റെ മേക്കോവറിനെക്കുറിച്ച് പല വിദ​ഗ്ദരും തുറന്ന് സംസാരിക്കാറുണ്ട്. മഞ്ജു വാര്യർ സർജറി ചെയ്തതാണോ എന്ന് പലരും ചോദിക്കും. എന്നാൽ അവർ ഒരു സർജറിയും ചെയ്തിട്ടില്ല. ആൾ തന്നെ കഷ്ടപ്പെട്ടും കൃത്യമായി ന്യൂട്രീഷൻ സപ്ലിമെന്റ് എടുത്തുമാണ് മാറ്റം വന്നത്. നല്ല ലൈഫ് സ്റ്റെെലുമാണ്. കൃത്യമായി ഉറങ്ങുന്നു. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നു. ഇപ്പോൾ ക്ലിനിക്കിൽ ആറ് മാസത്തിലൊരിക്കൽ ഒരു റിവ്യൂവിന് വരേണ്ട ആവശ്യമേയുള്ളൂയെന്നാണ് ഏസ്തെറ്റിക് ഫിസിഷ്യൻ ഫാത്തിമ നിലുഫുർ ഷെരിഫ് ഒരു പോഡ്കാസ്റ്റിൽ പറഞ്ഞത്.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X