ഇതെല്ലാം ഒരു പ്രശ്നമാണോ എന്ന തിരിച്ചറിവ്..., എല്ലാം സംസാരിക്കാൻ പറ്റുന്ന സുഹൃത്തുക്കളുണ്ട്: മഞ്ജു വാര്യർ

ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുന്ന നടിയാണ് മഞ്ജു വാര്യർ. ഷൂട്ടിം​ഗില്ലെങ്കിൽ യാത്രകളും മറ്റുമായി മഞ്ജു എപ്പോഴും തിരക്കുകളിലാണ്. വലിയൊരു സൗഹൃദ വലയം തന്നെ ഇന്ന് മഞ്ജുവിനുണ്ട്. യാത്രകൾക്ക് മഞ്ജു വലിയ പ്രാധാന്യം നൽകുന്നു. കഴിഞ്ഞ ദിവസവും വിദേശ യാത്രയിൽ നിന്നുള്ള ഫോട്ടോകൾ മഞ്ജു വാര്യർ പങ്കുവെച്ചു. യാത്രകളെക്കുറിച്ചും തന്റെ സുഹൃത്തുക്കളെക്കുറിച്ചും പുതിയ അഭിമുഖത്തിൽ മഞ്ജു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സ്റ്റേ ട്യൂൺഡ് വിത്ത് രമ്യ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

സോൾവാക്കാൻ ശ്രമിക്കാതെ വേർപിരിയുമോ?, വീട്ടിലേക്ക് വരരുതെന്ന് മാതാപിതാക്കൾ പറഞ്ഞിട്ടില്ല; മനസ് തുറന്ന് ഗൗരി
സോൾവാക്കാൻ ശ്രമിക്കാതെ വേർപിരിയുമോ?, വീട്ടിലേക്ക് വരരുതെന്ന് മാതാപിതാക്കൾ പറഞ്ഞിട്ടില്ല; മനസ് തുറന്ന് ഗൗരി

നിങ്ങൾ ഒന്നുമില്ലെന്ന് യാത്ര ചെയ്യുമ്പോൾ നിങ്ങൾ തിരിച്ചറിയും. ഇത് വലിയ ടെൻഷനാണല്ലോ എന്ന് നമ്മൾ വിചാരിക്കും. പക്ഷെ യാത്ര ചെയ്ത് ലോകം കാണുമ്പോൾ ഇതെല്ലാം ഒരു പ്രശ്നമാണോ ഇതേക്കുറിച്ചാണോ നമ്മൾ ആലോചിച്ച് ടെൻഷനടുക്കുന്നതെന്ന് തോന്നും. യാത്ര ചെയ്യുമ്പോഴേ ഈ പറഞ്ഞത് മനസിലാകൂ. ചാക്കോച്ചനും രമേശ് പിഷാരടിയുമൊക്കെയുള്ള ചെറിയ ​ഗ്രൂപ്പ് ഞങ്ങൾക്കുണ്ട്. ഞങ്ങൾ ഒന്നിച്ച് യാത്ര ചെയ്യും. ചാക്കോച്ചന്റെ ഭാര്യ പ്രിയയാണ് യാത്ര ചെയ്യാൻ നല്ല സ്ഥലങ്ങൾ തെരഞ്ഞെടുക്കാറ്. എന്റെ പ്രൊഫഷൻ കാരണം ഒരുപാട് യാത്ര ചെയ്യാൻ പറ്റും.

Manju Warrier

എന്റെ സുഹൃത്തുക്കളിൽ ഒരുപോലെയുള്ള അധികം ആളുകളില്ല. തീർത്തും വ്യത്യസ്തരാണ്. അതാണ് ഫൺ. ഒരു വാട്സാപ്പ് ​ഗ്രൂപ്പ് ചാറ്റിൽ പോലുമുള്ള വ്യത്യസ്തത തമാശയാണ്. സൗഹൃദം സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഒരിക്കലും നിങ്ങൾക്ക് നിർബന്ധിച്ച് സൗഹൃദമുണ്ടാക്കാൻ പറ്റില്ല. സൗഹൃദത്തിൽ ലിം​ഗഭേദമില്ല. സെൻസിറ്റിവിറ്റി ജെൻഡറിനെ ബേസ് ചെയ്തല്ല. എല്ലാം സംസാരിക്കാൻ പറ്റിയ ആൺ സുഹൃത്തുക്കളും പെൺസുഹൃത്തുക്കളുമുണ്ട്. ജെൻഡർ സൗഹൃദത്തിൽ ഒരു വ്യത്യാസവും ഉണ്ടാക്കുമെന്ന് തോന്നുന്നില്ലെന്നും മഞ്ജു വാര്യർ പറഞ്ഞു.

വിഘ്നേശിന് കണക്കിന് കൊടുത്തു, കൂട്ടത്തിൽ മമ്മൂട്ടിക്കും; 'മലയാള സംവിധായകർ കുഞ്ഞാവയാക്കിയേനെ'
വിഘ്നേശിന് കണക്കിന് കൊടുത്തു, കൂട്ടത്തിൽ മമ്മൂട്ടിക്കും; 'മലയാള സംവിധായകർ കുഞ്ഞാവയാക്കിയേനെ'

നേരത്തെയും സൗഹൃദങ്ങളെക്കുറിച്ച് മഞ്ജു വാര്യർ സംസാരിച്ചിട്ടുണ്ട്. അങ്ങനെ എഫർട്ട് എടുത്ത് ഹോൾഡ് ചെയ്യേണ്ടി വന്നാൽ അത് ഫ്രണ്ട്ഷിപ്പല്ല എന്നാണ് എനിക്ക് തോന്നുന്നത്. അത് ഓർ​ഗാനിക്കാണ്. നമ്മൾ ക്രിയേറ്റ് ചെയ്യുന്ന കുടുംബമാണല്ലോ സുഹൃത്തുക്കൾ. എനിക്കുള്ള സുഹൃത്തുക്കൾ കുറേ നാൾ ചിലപ്പോൾ ഒന്നും സംസാരിക്കില്ല. മാസങ്ങൾ കഴിഞ്ഞ് സംസാരിക്കുമ്പോൾ ഇന്നലെ സംസാരിച്ച് പിരിഞ്ഞത് പോലെ തോന്നും. ഒരു സുഹൃദ്ബന്ധം നിലനിർത്താൻ നമ്മൾ ശ്രമം നടത്തണം എന്നുണ്ടെങ്കിൽ അതൊരു യഥാർത്ഥ സുഹൃദ്ബന്ധം അല്ലെന്നാണ് എനിക്ക് തോന്നുന്നതെന്ന് അന്ന് മഞ്ജു വാര്യർ പറഞ്ഞു.

More from Filmibeat

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X