എന്നോടുള്ള സ്നേ​​ഹം കൊണ്ടല്ലേ വന്നത്, അനു​ഗ്രഹമായി കാണുന്നു; ആരാധികയുടെ സ്നേ​ഹത്തെക്കുറിച്ച് മഞ്ജു

മഞ്ജു വാര്യരോടുള്ള ഒരു ആരാധികയു‌ടെ സ്നേഹ പ്രക‌ടനം കഴിഞ്ഞ ദിവസം വലിയ ചർച്ചയായിരുന്നു. പാലക്കാട് ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മഞ്ജു വാര്യർ. വേദിയിൽ ആരാധകരോട് സംസാരിച്ച് കൊണ്ടിരുന്ന മഞ്ജുവിന് അരികിലേക്ക് ആൾക്കൂട്ടത്തിനടയിൽ നിന്നും ഒരു സ്ത്രീ വന്നു. താരത്തെ കെട്ടിപ്പിടിച്ച് ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തു. ചുറ്റുമുള്ള പലരും അമ്പരന്ന് പോയെങ്കിലും മഞ്ജു സംയമനത്തോടെ സാഹചര്യം കെെകാര്യം ചെയ്തു. ഇതേക്കുറിച്ച് പുതിയ അഭിമുഖത്തിൽ മഞ്ജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ജീവിതം കൈവിട്ടുപോയത് പോലെ! കരച്ചില്‍ അടക്കാന്‍ പറ്റിയില്ല! സംഭവിച്ചതിനെക്കുറിച്ച് മേഘയും സല്‍മാനും
ജീവിതം കൈവിട്ടുപോയത് പോലെ! കരച്ചില്‍ അടക്കാന്‍ പറ്റിയില്ല! സംഭവിച്ചതിനെക്കുറിച്ച് മേഘയും സല്‍മാനും

ആരാധകരുടെ സ്നേഹത്തെ തള്ളിപ്പറയാൻ മഞ്ജു തയ്യാറായില്ല. എന്നെ ഇഷ്ടമുള്ളത് കൊണ്ടല്ലേ അവർ വരുന്നത്. അതിൽ സന്തോഷമാണ്. അതൊരു അനു​ഗ്രഹമാണെന്ന് മഞ്ജു പറയുന്നു. എസ്എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. പിന്നീട് ആ ആരാധിക ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റിട്ടപ്പോൾ താൻ സ്നേഹത്തിന് നന്ദി അറിയിച്ച് താൻ കമന്റ് ചെയ്തിരുന്നെന്നും മഞ്ജു വാര്യർ പറഞ്ഞു. അവാർഡുകളെക്കുറിച്ചും അഭിമുഖത്തിൽ മഞ്ജു സംസാരിക്കുന്നുണ്ട്.

Manju Warrier

ഒരു പരിധിക്കപ്പുറം അവാർഡ് ആണ് എല്ലാം എന്ന് ഞാൻ കരുതുന്നില്ല. കിട്ടിയാൽ നല്ലതാണ്. എന്നാൽ അവാർഡുകൾക്ക് മാത്രം താൻ മുൻ​ഗണന നൽകുന്നില്ലെന്നും മഞ്ജു വാര്യർ പറയുന്നു. മിസ്റ്റർ എക്സ് ആണ് മഞ്ജു വാര്യരുടെ പുതിയ സിനിമ. ആര്യ, ​ഗൗതം കാർത്തിക്, ശരത്കുമാർ എന്നിവർക്കൊപ്പമാണ് ഈ തമിഴ് ചിത്രത്തിൽ മഞ്ജു വാര്യർ അഭിനയിക്കുന്നത്. ഏപ്രിൽ 17 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

More from Filmibeat

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X