മഞ്ജുവും നയൻതാരയും വരുന്നത് ഇക്കാരണം കൊണ്ട്? സിനിമാ പ്രൊമോഷന് വരാത്ത അജിത്ത് ഇപ്പോൾ ചെയ്യുന്നത്
അജിത്തിന് കുമാറിന്റെ കാർ റേസിംഗ് കാണാൻ നടി മഞ്ജു വാര്യർ എത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാണ്. 'നന്ദി അജിത്ത് കുമാർ സർ, എങ്ങനെ ആത്മാവിനെ ഉണർത്തുന്ന കാര്യങ്ങൾ കണ്ടെത്താമെന്ന് കാണിച്ച് തന്നതിന്. ഒപ്പം നിങ്ങളുടെ റേസിംഗ് പിറ്റിലേക്ക് ഞങ്ങളെ അനുവദിച്ചതിനും അതിലെ ആവേശം അടുത്ത് കാണാനായതിലും, എന്തൊരു അനുഭവം!' എന്നാണ് മഞ്ജു അജിത്തിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
അടുത്തിടെയായി നിരവധി സിനിമാ താരങ്ങൾ അജിത്തിന്റെ റേസിംഗ് കാണാൻ എത്തിയത് വാർത്തയായിരുന്നു. നയൻതാരയുൾപ്പെടെയുള്ള താരങ്ങൾ ഇവന്റിനെത്തി. അജിത്തിന്റെ റേസിംഗ് ഇവന്റിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ഇത്രയധികം സെലിബ്രിറ്റികൾ എത്തുന്നതെന്നാണ് വാദം. തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.

അജിത്തിന് കാർ റേസിംഗിന് സ്പോൺസർ ചെയ്തത് വലിയ കമ്പനിയാണ്. ഇവന്റിന് നിരവധി സിനിമാ താരങ്ങളെ കൊണ്ട് വാ, എന്നാലേ നിങ്ങൾക്ക് സ്പോൺസർഷിപ്പ് ചെയ്തതിന്റെ തുക ലഭിക്കൂ എന്ന് അവർ പറഞ്ഞു. നയൻതാര വന്നാൽ നടിയെ മീഡിയകൾ ഫോളോ ചെയ്യും. കാണാൻ ആരാധകർ വരും. ബ്രാൻഡ് വാല്യു പൊതുജനത്തിന് മനസിലാകും. അജിത്തിന് മാത്രം കോടികൾ കൊടുത്തത് കൊണ്ട് അവർക്ക് ലാഭമില്ല. അതുകൊണ്ട് ആർട്ടിസ്റ്റുകളെ കൊണ്ട് വരാൻ കമ്പനി അജിത്ത് കുമാറിനോട് പറഞ്ഞു. അതുകൊണ്ടാണ് ഇത്രയും സിനിമാ താരങ്ങൾ വരുന്നത്. അജിത്തിന് ഇഷ്ടമില്ലാത്ത കാര്യമാണത്.
അജിത്ത് ആരെയും ശല്യം ചെയ്യില്ല. അജിത്തിനെ ആരും ശല്യം ചെയ്യാനും പാടില്ല. അങ്ങനെയാെരു മാന്യനാണ്. എന്നാൽ സാഹചര്യം ഇതായതിനാൽ ഇങ്ങനെ ചെയ്യുന്നു. ഇതൊന്നും വലിയ തെറ്റല്ല. പക്ഷെ എന്തുകൊണ്ടിങ്ങനെ എന്ന് ജനത്തിന് തോന്നുന്നു. ഇത്രയും നാൾ അജിത്ത് കാറോടിച്ചതാണ്. ആരും അങ്ങോട്ട് പോയില്ല. പെട്ടെന്ന് എല്ലാവരും പോകുന്നു. അതിന് കാരണമിതാണെന്ന് അറിയണമെന്നും അന്തനൻ പറയുന്നു. കളർ കണ്ണാടി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം. അഭിനയിക്കുന്ന സിനിമകളുടെ പ്രൊമോഷന് അജിത്ത് തയ്യാറാകാറില്ല. തന്റെ സിനിമകളുമായി ബന്ധപ്പെട്ട് അജിത്ത് ഒരു അഭിമുഖം നൽകിയിട്ട് വർഷങ്ങളായി. എന്നാൽ ഈയടുത്താൽ റേസിംഗ് ഇവന്റിന് വേണ്ടി പല അഭിമുഖങ്ങളും അജിത്ത് നൽകി.


Click it and Unblock the Notifications
















