മഞ്ജു നീ ഒരു നേർച്ച കോഴിയാണെന്ന് അദ്ദേഹം പറഞ്ഞു, അതിന്റെ അർത്ഥം എനിക്ക് മനസിലായത് വർഷങ്ങൾക്കുശേഷം; മഞ്ജു

മലയാളികൾ നെഞ്ചിൽ ഇടം നൽകി സ്നേഹിക്കുന്ന കലാകാരികളിൽ ഒരാളാണ് മഞ്ജു വാര്യർ. മുപ്പത് വർഷത്തിലേറെയായി തെന്നിന്ത്യൻ സിനിമയുടെ ഭാ​ഗമാണ് താരം. ഇന്നും മഞ്ജുവിനെ കാണുമ്പോൾ സ്നേഹം പ്രകടിപ്പിക്കാനും ചേർത്ത് നിർത്താനും അമ്മമാർ അടക്കം എത്താറുണ്ട്. അടുത്തിടെ ഒരു ഉദ്ഘടനത്തിൽ പങ്കെടുക്കാനെത്തിയ താരത്തെ കണ്ട് അമ്മമാരുടെ കണ്ണുകൾ നിറയുന്നതും കെട്ടിപിടിച്ച് സംസാരിക്കുന്നതിന്റെയും വീഡിയോ വൈറലായിരുന്നു.

ആളത്ര നിഷ്കളങ്കനല്ല, രൂക്ഷമായ ചീത്തവിളി, രജിനികാന്ത് നിശബ്ദനായി നിന്നു; യോ​ഗി ബാബുവിനെതിരെ ബിസ്മി
ആളത്ര നിഷ്കളങ്കനല്ല, രൂക്ഷമായ ചീത്തവിളി, രജിനികാന്ത് നിശബ്ദനായി നിന്നു; യോ​ഗി ബാബുവിനെതിരെ ബിസ്മി

ഇന്ന് പല പുതുമുഖ നടിമാർക്കും ലഭിക്കാത്തൊരു ഭാ​ഗ്യം കരിയറിന്റെ തുടക്കകാലത്ത് മഞ്ജുവിന് ലഭിച്ചിരുന്നു. മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളുടേയും സംവിധായകരുടേയും സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞു എന്നതാണ് അതിൽ ഒന്ന്. അന്ന് മികച്ച മൂന്ന് കഥാപാത്രങ്ങൾ മഞ്ജുവിന് നൽകിയത് ലോ​ഹിതദാസ് ആയിരുന്നു.

Manju Warrier

ഇപ്പോഴിതാ ലോഹിതദാസിനെ കുറിച്ച് മഞ്ജു പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. ആദ്യ സിനിമയിൽ വെച്ച് തന്നെ അദ്ദേഹം തന്റെ ജീവിതത്തെ കുറിച്ച് ദീർഘവീക്ഷണത്തോടെ സംസാരിച്ചിരുന്നുവെന്നും അതിന്റെ അർത്ഥം താൻ മനസിലാക്കിയത് വർഷങ്ങൾക്കുശേഷമാണെന്നുമാണ് മഞ്ജു വാര്യർ പറഞ്ഞത്. എന്റെ സിനിമാ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ ആളുകൾ വിരലിലെണ്ണാവുന്നതേയുള്ളു.

അക്കൂട്ടത്തിൽ ഒരാൾ ലോഹി സാറാണ്. സല്ലാപത്തിന്റെ ഓഡീഷന് പോയപ്പോഴാണ് അദ്ദേഹത്തെ ഞാൻ ആദ്യമായി നേരിട്ട് കണ്ടത്. സല്ലാപം സിനിമയെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് അത്ഭുതം തോന്നിയൊരു കാര്യം രാധ എന്ന കഥാപാത്രത്തെ കുറിച്ച് പറയുമ്പോൾ അതിനെ കുറിച്ച് മാത്രമല്ല ജനിച്ചത് മുതലുള്ള കാര്യങ്ങൾ വളരെ കൃത്യമായി പറഞ്ഞ് പോകുന്നുണ്ട്.

വിവാഹിതയാണെന്ന് പലപ്പോഴും ഞാൻ മറന്നുപോകുന്നു, ആ ഒരു ഭാരം ഇതുവ​രെ തോന്നിയിട്ടില്ല; ഭർത്താവിനെ കുറിച്ച് താപ്സി!
വിവാഹിതയാണെന്ന് പലപ്പോഴും ഞാൻ മറന്നുപോകുന്നു, ആ ഒരു ഭാരം ഇതുവ​രെ തോന്നിയിട്ടില്ല; ഭർത്താവിനെ കുറിച്ച് താപ്സി!

എന്നപ്പോലൊരു പുതുമുഖ നടിക്ക് അതെല്ലാം ആ സമയത്ത് അറിഞ്ഞും അറിയാതെയും വലിയൊരു സഹായമായിട്ടുണ്ട്. ലോഹി സാറിന്റെ മൂന്ന് കഥാപാത്രങ്ങൾ ചെയ്യാനാണ് എനിക്ക് ഭാ​ഗ്യം ലഭിച്ചിട്ടുള്ളത്. സല്ലാപം, തൂവൽകൊട്ടാരം, കന്മദം എന്നിവയാണത്. എല്ലാവരും എന്റെ സിനിമകളെ കുറിച്ച് സംസാരിക്കുമ്പോൾ എടുക്ക് പറയാറുള്ളത് കന്മദത്തിലെ ഭാനുവിനെ കുറിച്ചാണ്.

അത്ര വലിയ കഥാപാത്രങ്ങൾ എന്നെ പോലെ എക്സ്പീരിയൻസ് കുറഞ്ഞ നടിക്ക് നൽകിയ ലോ​ഹി സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അതുപോലെ സല്ലാപത്തിന്റെ ‌ഷൂട്ടിങിന്റെ ഇടയിൽ ഒരു ഇടവേളയിൽ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു മഞ്ജു ഒരു നേർച്ച കോഴിയാണെന്ന്. അങ്ങനെ മാത്രമെ പറഞ്ഞിരുന്നുള്ളു. അന്ന് അതിന്റെ അർത്ഥം എനിക്ക് മനസിലായില്ല. എന്നെ കളിയാക്കിയതാണോ എന്നൊക്കെ ഞാൻ ആ സമയത്ത് വിചാരിച്ചിരുന്നു.

Manju Warrier

പിന്നീട് കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് അദ്ദേഹം പറഞ്ഞതിന്റെ അർത്ഥവും ആഴവും എല്ലാം എനിക്ക് മനസിലായത്. നികത്താനാവാത്ത നഷ്ടമെന്ന് ചില ആളുകളുടെ വിയോ​ഗത്തെ കുറിച്ച് നമ്മൾ പറയാറുണ്ട്. എന്നെ സംബന്ധിച്ച് എന്റെ സിനിമാ ജീവിതത്തിൽ നികത്താനാവാത്ത ഒരു നഷ്ടം എന്നും ലോഹി സാറാണ്.

ഇടയ്ക്ക് അ​ദ്ദേഹത്തിന്റെ ഓർമകൾ വരുമ്പോൾ മനസിൽ പ്രാർത്ഥിക്കുകയും സ്നേഹത്തോടെയും നന്ദിയോടെയും അദ്ദേഹത്തെ ഞാൻ ഓർക്കുകയും ചെയ്യാറുണ്ട് എന്നാണ് മഞ്ജു പറഞ്ഞത്. സല്ലാപത്തിന്റെ സെറ്റിൽ തുടങ്ങിയ പരിചയവും അടുപ്പവുമാണ് ദിലീപുമായുള്ള വിവാ​ഹത്തിലേക്ക് മഞ്ജുവിനെ എത്തിച്ചത്. അന്ന് ലോഹതിദാസ് മഞ്ജുവിന് സൂചന നൽകിയത് ദിലീപിനെ കുറിച്ചാകും എന്നാണ് വീഡിയോ ചർച്ചയായശേഷം ആരാധകർ കുറിക്കുന്നത്.

ഷോ കാണിക്കാൻ ഞാൻ കുക്ക് ചെയ്യണം, പ്രതീക്ഷിച്ചത് പോലൊരു വിജയിയെ അല്ല അവിടെ കണ്ടത്, മകൻ പറഞ്ഞത്..; നടി രംഭ!
ഷോ കാണിക്കാൻ ഞാൻ കുക്ക് ചെയ്യണം, പ്രതീക്ഷിച്ചത് പോലൊരു വിജയിയെ അല്ല അവിടെ കണ്ടത്, മകൻ പറഞ്ഞത്..; നടി രംഭ!

മറ്റാരെങ്കിലും അവരുടെ വളർച്ചയ്ക്ക് വേണ്ടി ദുരുപയോഗം ചെയ്യും എന്ന സൂചനയാകും ലോഹി സാർ മഞ്ജുവിന് നൽകിയത്. നേർച്ചക്കോഴിയെ ജീവിക്കാൻ അനുവദിക്കുകയില്ലല്ലോ. മാത്രമല്ല ഒരു തരത്തിൽ നോക്കിയാൽ ​സ്വന്തം കരിയർ കെട്ടിപൊക്കാൻ വേണ്ടി ദിലീപ് മഞ്ജുവിനെ ഉപയോ​ഗിച്ചിട്ടുണ്ട്. ദിലീപിനെ വിവാഹം ചെയ്യുമ്പോൾ കരിയറിന്റെ പീക്കിലായിരുന്നു നടി. പ്രണയം കാണിച്ച് വഞ്ചിച്ചു എന്നാണ് ചിലർ കുറിച്ചത്. പതിനാറ് വർഷത്തെ ദാമ്പത്യത്തിനുശേഷമാണ് ഇരുവരും വേർപിരിഞ്ഞത്.

More from Filmibeat

Read more about: manju warrier lohithadas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X