'മഞ്ജു വാര്യർക്ക് ആ വാശിയുണ്ടായിരുന്നു, പറ്റില്ലെന്ന് പറഞ്ഞ് കാവ്യ മാധവൻ പോയി; വിജയിച്ചത് മഞ്ജു'
സിനിമാ രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഇന്ന് തന്റെ പ്രാെഫഷനിൽ പഴയത് പോലെ സജീവമല്ല. ഒരു കാലത്ത് മലയാളത്തിലെ മുൻനിര നായിക നടിമാർക്കെല്ലാം ശബ്ദം നൽകിയത് ഭാഗ്യലക്ഷ്മിയാണ്. ഉർവശി, ശോഭന, രേവതി തുടങ്ങിയ നടിമാരുടെ കരിയറിലെ ശ്രദ്ധേയ കഥാപാത്രങ്ങളിൽ പലതിനും ശബ്ദം നൽകിയത് ഭാഗ്യലക്ഷ്മിയാണ്. അതേസമയം നായികമാർ സ്വന്തം ശബ്ദം ഉപയോഗിക്കുന്നതിന് ഗുണങ്ങളേറെയുണ്ടെന്ന് കരുതുന്ന വ്യക്തിയാണ് ഭാഗ്യലക്ഷ്മി. ഇതേക്കുറിച്ച് ഒരിക്കൽ സഫാരി ചാനലിൽ ഇവർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
പാർവതി ജയറാം, കാവ്യ മാധവൻ തുടങ്ങിയ നടിമാരെയെല്ലാം സ്വന്തം ശബ്ദം സിനിമയ്ക്ക് ഉപയോഗിക്കാൻ താൻ ഉപദേശിച്ചിരുന്നു.
പാർവതി ഡബ്ബിംഗിന് എന്റെ കൂടെ വന്നപ്പോൾ സ്വന്തമായി ചെയ്യണം, നിനക്ക് ചെയ്യാൻ പറ്റുമെന്ന് ഞാൻ പറഞ്ഞു. മൈക്കിന് മുന്നിൽ നിർത്തി ഞാൻ പഠിപ്പിച്ച് കൊടുത്തു. പാർവതിയുടെ പ്രശ്നം വളരെ ലോ വോയ്സിലേ സംസാരിക്കൂ എന്നതാണ്. ദേഷ്യപ്പെടുന്ന സീനിൽ മുഖത്ത് എക്സ്പ്രഷനുണ്ടെങ്കിലും ശബ്ദത്തിൽ പരിധിയിൽ കൂടുതൽ മനസിലാവില്ല.

കാവ്യ മാധവനെയും ഞാൻ ഇതുപോലെ തന്നെ കൊച്ചു കൊച്ചു സന്തോഷങ്ങളുടെ സമയത്ത് പറഞ്ഞ് പഠിപ്പിച്ചു. പക്ഷെ അയ്യോ എനിക്കിത് പറ്റില്ല എന്ന് പറഞ്ഞ് കാവ്യയും പോയി. അതിലെപ്പോഴും വിജയിച്ചത് മഞ്ജു വാര്യർ തന്നെയാണ്. തൂവൽക്കൊട്ടാരം ചെയ്യുന്ന സമയത്താണ് മഞ്ജു ഡബ്ബിംഗ് തിയറ്ററിൽ വന്ന് ആദ്യമായി ഡബ്ബ് ചെയ്യുന്നത്. എനിക്ക് എന്റെ ശബ്ദം വേണമെന്ന വാശി ഉണ്ടായിരുന്നു.
പലരും മലയാളത്തിലെ ഏറ്റവും നല്ല നടിയാണ് മഞ്ജു വാര്യർ ആണെന്ന് പറയുന്നു. തീർച്ചയായും മഞ്ജു നല്ല നടിയാണ്. പക്ഷെ അതോടൊപ്പം നല്ല കഴിവുള്ള ഒരുപാട് നടിമാരുണ്ട്. പലപ്പോഴും ആളുകൾ അത് പൂർണമായും അംഗീകരിക്കാത്തത് മറ്റൊരാളുടെ ശബ്ദം ഉപയോഗിക്കുന്നത് കൊണ്ടാണെന്ന് തോന്നിയിട്ടുണ്ട്.
അവരുടെ ശബ്ദം തന്നെ ആയിരുന്നെങ്കിൽ അവരെയും ആളുകൾ വളരെ നല്ല നടി എന്ന് പറഞ്ഞേനെ. ഉർവശിയൊക്കെ എത്രയോ നല്ല കഥാപാത്രങ്ങൾ ചെയ്തു. പക്ഷെ സ്വന്തമായി ശബ്ദം കൊടുത്ത് തുടങ്ങിയ ശേഷം അവർക്ക് നല്ല കഥാപാത്രം കിട്ടിയില്ലെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു. മനോഹരമായ ശബ്ദമുള്ളവർക്കേ ഡബ് ചെയ്യാവൂ എന്ന രീതി സിനിമയിലുണ്ടായിരുന്നു. എന്നാൽ പണ്ട് ഷീലയും ജയഭാരതിയുമെല്ലാം സ്വന്തം ശബ്ദത്തിൽ സംസാരിച്ചപ്പോൾ ആളുകൾ സ്വീകരിച്ചിട്ടുണ്ട് എന്ന് ഭാഗ്യലക്ഷ്മി അന്ന് ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications
