അനുഭവിച്ചതൊക്കെ മഞ്ജു മറന്നോ? എത്ര എളുപ്പത്തിൽ സംഗീതയുടെ വേദനയെ അവഗണിച്ചു; നടിക്ക് വിമർശനം
വിജയ്-തൃഷ ബന്ധം ആഘോഷിക്കുന്നവർ വിവാഹേതര ബന്ധത്തെ നോർമലെെസ് ചെയ്യുകയാണെന്ന വാദം ശക്തമായി വരുന്നുണ്ട്. ഇപ്പോഴും നിയമപരമായി വിജയുടെ ഭാര്യ സംഗീതയാണ്. സംഗീതയെ പാടേ മറന്ന് കൊണ്ട് വിജയും കുടുംബവും ആഘോഷിക്കുമ്പോൾ ഒപ്പം ജനങ്ങളും ചേരുന്നു. എന്തൊരു അന്യായമാണിതെന്നാണ് ചോദ്യങ്ങൾ. രാധിക ശരത്കുമാർ, ഖുശ്ബു സുന്ദർ തുടങ്ങിയ സിനിമാ രംഗത്തെ പ്രമുഖർ വിജയ്-തൃഷ ബന്ധത്തെ അനുകൂലിക്കുന്നവരുമാണ്. ഇക്കാര്യം ഇവർ പരോക്ഷമായി സൂചിപ്പിച്ച് കഴിഞ്ഞു.
മറ്റൊരാളുടെ ജീവിതം ഇല്ലാതാക്കി, അവരെ വഞ്ചിച്ച് നേടുന്ന സന്തോഷങ്ങൾ നല്ലതല്ലെന്ന് ചൂണ്ടിക്കാട്ടാൻ പ്രമുഖർ ആരുമില്ലേയെന്ന് ചോദ്യങ്ങളുണ്ട്. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ളതിനാൽ ഇനി അത്തരം വിമർശനങ്ങൾക്ക് പലരും മടിക്കും. നടി മഞ്ജു വാര്യർ തൃഷയെയും വിജയ്നെയും അനുകൂലിക്കുന്നുണ്ടോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.

വിജയുടെ തെരഞ്ഞെടുപ്പ് വിജയത്തിൽ മഞ്ജു ആശംസയറിയിച്ചു. ഒപ്പം തൃഷയ്ക്ക് പിറന്നാൾ ആശംസകളും അറിയിച്ചു. ഇവരെ എങ്ങനെ മഞ്ജുവിന് ഉൾക്കൊള്ളാൻ പറ്റുന്നു എന്നാണ് ചോദ്യങ്ങൾ. പുറത്ത് വന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ നടൻ ദിലീപുമായുള്ള വിവാഹ ബന്ധത്തിൽ മഞ്ജു നേരിട്ടത് സംഗീത അനുഭവിച്ച അതേ പ്രശ്നമാണ്.
തൃഷയെ പോലെ അന്ന് മഞ്ജുവിന്റെ അടുത്ത വൃത്തങ്ങളിൽ നിന്നും ആരോപണം നേരിടേണ്ടി വന്നത് നടി കാവ്യ മാധവനും. കാവ്യ മാധവനുമായി ദിലീപിനുള്ള ബന്ധം അറിഞ്ഞപ്പോഴാണ് മഞ്ജു വിവാഹമോചനത്തിന് തയ്യാറായതെന്ന് മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ട്. എന്നാലിന്ന് അതേ അവസ്ഥയിലൂടെ കടന്ന് പോകുന്ന സംഗീതയെ മനസിലാക്കാൻ മഞ്ജുവിന് കഴിയുന്നില്ലേയെന്നാണ് ചോദ്യങ്ങൾ.
ദിലീപ് ചതിച്ചു എന്ന സിംപതി മഞ്ജുവിന്റെ ജനപ്രീതിയിൽ വലിയൊരു കാരണമാണ്. അതേസമയം ദിലീപിനെതിരെയും കാവ്യക്കെതിരെയോ പരസ്യമായി മഞ്ജു ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ല.
എന്നാൽ വിവാഹ ബന്ധത്തിൽ പ്രശ്നങ്ങൾ വന്നപ്പോൾ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു മഞ്ജു വാര്യർ. ഒരിക്കൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. മഞ്ജുവിനെ കാണുമ്പോൾ ഒരു അനാഥയെ പോലെ തോന്നിയിരുന്നു. അച്ഛനും അമ്മയും ഒക്കെ എതിർത്തിട്ടാണ് അവൾ ദിലീപിന്റെ കൂടെ പോയി ജീവിച്ചത്. താനെടുത്ത ജീവിതത്തിൽ ഇങ്ങനെയൊരു പരാജയം സംഭവിച്ചല്ലോ എന്ന് തോന്നും. എന്താണ് ചെയ്യേണ്ടത്, പെെസയില്ല. അമ്മയും അച്ഛനും സഹോദരനും നീ ഇങ്ങോട്ട് പോര് എന്ന് പറയും. കയറി ചെല്ലാൻ ഒരു വീടുണ്ട്. ഇല്ലെന്നല്ല. പക്ഷെ ഇനിയെന്ത് എന്ന കൺഫ്യൂഷൻ അന്ന് ഉണ്ടായിരുന്നു. ഒരുപാട് ചിന്തിച്ച് ഡിപ്രഷനടിച്ച് വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയാണ് അവൾ അന്ന് കടന്ന് പോയതെന്നും ഭാഗ്യലക്ഷ്മി തുറന്ന് പറഞ്ഞു.
സിനിമാ രംഗത്തേക്ക് ശക്തമായ തിരിച്ച് വരവ് ലഭിച്ചതാണ് മഞ്ജുവിന് പിടിവള്ളിയായത്. തിരിച്ച് വരവിൽ ആദ്യം ചെയ്ത ഹൗ ഓൾഡ് ആർ യു എന്ന സിനിമ വലിയ ജനശ്രദ്ധ നേടി. ഇന്ന് താനനുഭവിച്ച മാനസിക സംഘർഷങ്ങൾക്ക് സമാനമായ സാഹചര്യമാണ് സംഗീത നേരിടുന്നതെന്ന് മഞ്ജു മനസിലാക്കുന്നില്ലേ എന്ന ചോദ്യം ശക്തമാണ്. അതേസമയം ചില കാര്യങ്ങളിൽ തന്റെ വ്യക്തിപരമായ അഭിപ്രായം മഞ്ജു വാര്യർ പങ്കുവെക്കാറില്ല.


Click it and Unblock the Notifications

