അമ്മ മനസിന്റെ സ്നേഹം, മകളെ മുന്നിൽ കണ്ട് കാണും, കാഴ്ചയിൽ‌ സാമ്യതകളേറെ, ആദ്യമായാണ് ഇങ്ങനൊരു പെരുമാറ്റം; ചർച്ച

മലയാളികളുടെ നെഞ്ചിൽ എന്നും ഇടമുള്ള അഭിനേത്രിയാണ് മഞ്ജു വാര്യർ. കൺമുന്നിൽ വളർന്ന് വന്ന പ്രതിഭയായതുകൊണ്ട് തന്നെ എല്ലാ കാലത്തും മഞ്ജുവിന് പ്രേക്ഷകരുടെ പിന്തുണയുണ്ട്. സിനിമയിൽ നിന്നും വിട്ടുനിന്നപ്പോഴും പിന്നീട് വലിയൊരു ഇടവേളയ്ക്കുശേഷം തിരികെ എത്തിയപ്പോഴും അതിൽ മാറ്റം സംഭവിച്ചിട്ടില്ല. ഇപ്പോഴിതാ മഞ്ജു വാര്യരുടെ പുതിയൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

ബാങ്ക് ബാലൻസ് കുറയും, ടോയ്ലറ്റ് ഷെയർ ചെയ്യാൻ താൽപര്യമില്ല, വിശ്വസിച്ച് ഹൃദയം കൊടുത്തപ്പോൾ സംഭവിച്ചത്!
ബാങ്ക് ബാലൻസ് കുറയും, ടോയ്ലറ്റ് ഷെയർ ചെയ്യാൻ താൽപര്യമില്ല, വിശ്വസിച്ച് ഹൃദയം കൊടുത്തപ്പോൾ സംഭവിച്ചത്!

ഒരു ഫാൻ​ ​ഗേളിന് തന്റെ കയ്യിൽ കിടന്ന മോതിരം ഊരി നൽകുന്ന മഞ്ജു വാര്യരാണ് വൈറൽ വീ‍ഡിയോയിലുള്ളത്. റീൽ ക്രിയേറ്ററായ അമിത ജ​ഗദീഷാണ് മഞ്ജുവിനെ കാണാൻ എത്തിയ ഫാൻ ​ഗേൾ. ഇരുവരും ഏറെ നേരം സംസാരിച്ച് സമയം ചിലവഴിച്ചു. കൂടിക്കാഴ്ച അവസാനിപ്പിച്ച് അമിത യാത്ര പറഞ്ഞ് ഇറങ്ങാൻ തുടങ്ങുകയായിരുന്നു.

Manju Warrier

അതിനിടയിലാണ് അമിത പോലും പ്രതീക്ഷിക്കാതെ മോതിരം മഞ്ജു ഊരി നൽകിയത്. അമിതയ്ക്ക് ഞാൻ ഒരു ​ഗിഫ്റ്റ് തരട്ടേ... എന്റെ കയ്യിൽ ഇപ്പോൾ ഇത് മാത്രമെയുള്ളു. ദയവായി എന്റെ കയ്യിൽ നിന്നും ഇത് സ്വീകരിക്കൂവെന്ന് പറഞ്ഞാണ് ആരാധികയ്ക്ക് നേരെ മോതിരം മഞ്ജു വെച്ച് നീട്ടിയത്. സ്വപ്നമാണോ സത്യമാണോയെന്ന് വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അമിത. അവർ അത് അതീവ സന്തോഷത്തോടെ സ്വീകരിച്ചു.

ദൈവം അനു​ഗ്രഹിക്കട്ടേയെന്ന് കൂടി മോതിരം സമ്മാനിച്ചശേഷം മഞ്ജു ആരാധികയോട് പറഞ്ഞു. താൻ ഏറെ ആരാധിക്കുന്ന താരത്തിൽ നിന്നും അപ്രതീക്ഷിതമായി കിട്ടിയ സമ്മാനത്തിന്റെ വീഡിയോ അമിത സ്വന്തം ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് പങ്കുവെച്ചത്. അനു​ഗ്രഹിക്കപ്പെട്ടു, സർപ്രൈസ്, സ്നേഹം, ക്ലൗഡ് 9 എന്നായിരുന്നു വീഡിയോയ്ക്ക് അമിത‍ നൽ​കിയ ക്യാപ്ഷൻ.

ഞങ്ങള്‍ പുതിയ വീട്ടിലേക്ക് മാറുകയാണ്! കല്യാണം കഴിഞ്ഞതിന് പിന്നാലെ പുത്തന്‍ സന്തോഷം: ഇച്ചാപ്പി പറയുന്നു
ഞങ്ങള്‍ പുതിയ വീട്ടിലേക്ക് മാറുകയാണ്! കല്യാണം കഴിഞ്ഞതിന് പിന്നാലെ പുത്തന്‍ സന്തോഷം: ഇച്ചാപ്പി പറയുന്നു

വീഡിയോ വൈറലായപ്പോൾ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ആദ്യമായാണ് മഞ്ജു വാര്യരിൽ നിന്നും ഇങ്ങനൊരു പെരുമാറ്റം ആരാധികയോട് കാണുന്നത് എന്നാണ് ചിലർ കുറിച്ചത്. അമിതയ്ക്ക് മഞ്ജുവിന്റെ മകൾ മീനാക്ഷിയുടെ ഛായയുണ്ടെന്നും മകളെ ഓർമ വന്നതുകൊണ്ടാകും മോതിരം സമ്മാനിച്ചത് എന്നും ചിലർ കുറിച്ചു. തീർച്ചയായും അവർക്ക് അമിതയെ കണ്ടപ്പോൾ അവരുടെ മകളെ മുന്നിൽ കണ്ടതുപോലെ തോന്നി കാണും, അമിതയ്ക്ക് മീനാക്ഷി ദീലിപുമായി നല്ല സാദൃശ്യമുണ്ട്,

മീനാക്ഷിയുടെ മുഖഛായയുണ്ട് നിങ്ങൾക്ക്. അതേ മുഖത്തിന്റെ ആകൃതി. ഒരുപക്ഷെ അമിത മഞ്ജുവിനെ മീനാക്ഷിയെ ഓർമ്മിപ്പിച്ചിരിക്കാം, അമ്മ മനസിന്റെ സ്നേഹമാണ് കാണാൻ കഴിഞ്ഞത്, മഞ്ജു എപ്പോഴും ആരാധകരോട് സ്നേഹവും അടുപ്പവും കാണിക്കുന്ന താരമാണ് എന്നിങ്ങനെയായിരുന്നു കമന്റുകൾ.

Manju Warrier

മകൾ മീനാക്ഷി​ക്ക് പതിനാല് വയസ് പ്രായമുള്ളപ്പോഴാണ് മഞ്ജു ദിലീപുമായുള്ള വിവാഹബന്ധം വേർപ്പെടുത്തുന്നത്. മകൾക്ക് അച്ഛനോടുള്ള അടുപ്പം അ​റിയാവുന്നതുകൊണ്ട് മഞ്ജു മകളെ ദിലീപിന്റെ സംരക്ഷണയിൽ വിടുകയായിരുന്നു. അതിനുശേഷം ഒരിക്കൽ പോലും മഞ്ജുവും മീനാക്ഷിയും ഒരുമിച്ച് മീഡിയയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. മകളെ കുറിച്ച് എവിടേയും സംസാരിക്കാറുമില്ല.

പക്ഷെ മീനാക്ഷിയുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് താരം ഫോളോ ചെയ്യുകയും മകളുടെ പോസ്റ്റുകൾക്ക് എല്ലാം സ്നേഹം അറിയിക്കുകയും ചെയ്യാറുണ്ട്. ഒരിടവേളയ്ക്കുശേഷം തന്റെ ഒരു പുതിയ സിനിമ റിലീസിന് എത്താൻ പോകുന്ന സന്തോഷത്തിലാണ് മഞ്ജു. മിസ്റ്റർ എക്സ് എന്നാണ് സിനിമയുടെ പേര്. മഞ്ജുവിനൊപ്പം സൂപ്പർ താരം ആര്യ, ശരത് കുമാർ, ഗൗതം കാർത്തിക്, അതുല്യ രവി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നു.

ഞാൻ വോട്ട് ചെയ്തു, എല്ലാവരും ചെയ്യണം; പോളിങ് ബൂത്തിലും കൂളിങ് ​​ഗ്ലാസ് മസ്റ്റ്! സീൻ തൂക്കി മമ്മൂക്ക!
ഞാൻ വോട്ട് ചെയ്തു, എല്ലാവരും ചെയ്യണം; പോളിങ് ബൂത്തിലും കൂളിങ് ​​ഗ്ലാസ് മസ്റ്റ്! സീൻ തൂക്കി മമ്മൂക്ക!

മനു ആനന്ദ് സംവിധാനം ചെയ്ത സ്പൈ ആക്ഷൻ ത്രില്ലർ തമിഴ് ചിത്രം ഏപ്രിൽ 17ന് കേരളത്തിലെ തിയേറ്ററുകളിലെത്തും. രാജ്യത്തെ ഭീഷണിപ്പെടുത്തിയ അഞ്ച് സംഭവങ്ങൾ ഇന്റലിജൻസ് ഏജൻസികൾ തടഞ്ഞതിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ രൂപപ്പെട്ടിരിക്കുന്നത്.

More from Filmibeat

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X