എന്തുകൊണ്ട് മീനാക്ഷി ഒപ്പമില്ല? കുറ്റപ്പെടുത്തലിന് പരോക്ഷ മറുപടിയുമായി മഞ്ജു? അഭിമുഖത്തിലെ വാക്കുകൾ

ന‌ടി മഞ്ജു വാര്യരുടെ പുതിയ അഭിമുഖം ശ്രദ്ധ നേടുന്നു. ജീവിത്തതിൽ സമാധാനത്തിനും സന്തോഷത്തിനും പ്രാധാന്യം നൽകുന്നതിനെക്കുറിച്ചും നെ​ഗറ്റീവായ കാര്യങ്ങൾ അവ​ഗണിക്കുന്നതിനെക്കുറിച്ചുമാണ് സ്റ്റേ ട്യൂൺഡ് വിത്ത് രമ്യ എന്ന യൂട്യൂബ് ചാനലിൽ മഞ്ജു വാര്യർ സംസാരിച്ചത്.
ചില സമയത്ത് ഞാൻ അമിതമായി ചിന്തിച്ച് എവിടെയോ പോകും. പിന്നെ തിരിച്ച് വരും. ചില സമയത്ത് എന്തെങ്കിലും നോക്കിയിരിക്കും. ഇതൊന്നും മനപ്പൂർവം ചെയ്യുന്നതല്ല.

പിന്നെ കൃഷ്ണകുമാറിന്റെ സ്വഭാവം മാറി, അവരൊക്കെ വലിയ ആളുകളായി; എന്റെ നല്ല സുഹൃത്തായിരുന്നു: ശാന്തിവിള ദിനേശ്
പിന്നെ കൃഷ്ണകുമാറിന്റെ സ്വഭാവം മാറി, അവരൊക്കെ വലിയ ആളുകളായി; എന്റെ നല്ല സുഹൃത്തായിരുന്നു: ശാന്തിവിള ദിനേശ്

അതിനാൽ എന്താണ് തോന്നുന്നതെന്ന് പറയാനാകില്ല. നെ​ഗറ്റിവിറ്റിയും പ്രശ്നങ്ങളും നടക്കുമ്പോൾ അത് ബാധിക്കാതിരിക്കുന്നതിനെക്കുറിച്ചും മഞ്ജു വാര്യർ സംസാരിച്ചു. ഒരിടത്ത് പ്രശ്നം നടക്കുമ്പോൾ ഒരു സ്റ്റെപ്പ് പിറകിലോട്ട് പോയി കാര്യങ്ങൾ മുഴുവനായി നോക്കുക. എത്ര ബാലിശമാണ് കാര്യങ്ങളെന്ന് തിരിച്ചറിയും. ഡിറ്റാച്ച് ചെയ്യാൻ എളുപ്പമാണ്. ചുറ്റും നടക്കുന്ന കാര്യങ്ങളിൽ നിന്ന് ഡിറ്റാച്ച് ചെയ്യുന്നതിൽ കംഫർട്ടബിൾ ആയാൽ സിംപിളാണ്.

Manju Warrier Meenakshi

ചിലർക്ക് സന്തോഷം വീട്ടിൽ തന്നെയിരുന്ന് കുടുംബത്തെ നോക്കുന്നതാണ്. ചിലരുടെ സന്തോഷം ചിലർക്ക് സന്തോഷമായിരിക്കില്ല. ഓരോരുത്തർക്കും സന്തോഷമുള്ള കാര്യങ്ങൾ ചെയ്യുക. ഒരാളെ എത്ര ഉപദേശിച്ചാലും അവരവരുടെ അനുഭവങ്ങൾ വഴിയാണ് അവർ മാറുക. ഞാൻ മാറാൻ വേണ്ടി ഒന്നും ചെയ്തിട്ടില്ല. ഡിറ്റാച്ച് ചെയ്യുകയോ മെഡിറ്റേറ്റ് ചെയ്യുകയോ ഒന്നും. എങ്ങനെയൊക്കെയോ ഞാനിങ്ങനെയായി.

ദാസൻ സ്ത്രീകൾക്ക് മെസേജ് അയക്കും, രേണു മദ്യവും സി​ഗരറ്റും വാങ്ങിപ്പിച്ചു, ജീവിതമാണ് വലുതെന്ന് തോന്നി!
ദാസൻ സ്ത്രീകൾക്ക് മെസേജ് അയക്കും, രേണു മദ്യവും സി​ഗരറ്റും വാങ്ങിപ്പിച്ചു, ജീവിതമാണ് വലുതെന്ന് തോന്നി!

അത് ശരിയാണോ തെറ്റാണോ എന്നെനിക്കറിയില്ല. ഇങ്ങനെയായിരിക്കുന്നത് ശരിയല്ലെന്ന് വിചാരിക്കുന്നവർ ഒരുപാട് പേരുണ്ട്. ആ അഭിപ്രായത്തെയും ബഹുമാനിക്കുന്നെന്നും മഞ്ജു വാര്യർ പറയുന്നു. അടുത്ത കാലത്തായി മഞ്ജു വാര്യർക്ക് വന്ന കുറ്റപ്പെടുത്തലുകൾക്ക് മറുപടിയാണിതെന്ന് കരുതുന്നവരുണ്ട്. മകൾ മീനാക്ഷി ഒപ്പമില്ലാത്തതെന്ത്, മഞ്ജുവായിരുന്നു ശരിയെങ്കിൽ അമ്മയൊപ്പമുണ്ടാകില്ലേ, മകളെ മറന്ന് ജീവിക്കുന്നു എന്നൊക്കെ മുൻ ഭർത്താവ് നടൻ ദിലീപിന്റെ ആരാധകർ കമന്റ് ചെയ്യാറുണ്ട്. അതേസമയം ഡിവോഴ്സ് സമയത്ത് അച്ഛനൊപ്പം നിൽക്കുകയാണെന്ന് മീനാക്ഷി തീരുമാനിച്ചതാണ്. മകളുടെ തീരുമാനം മഞ്ജു അം​ഗീകരിക്കുകയും ചെയ്തു.

More from Filmibeat

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X