രണ്ടാനമ്മയോടും അത്രയേറെ സ്നേഹം, ഞാൻ പറയുന്നതിനേക്കാൾ നല്ലത് കുഞ്ഞാറ്റ പറയുന്നത്; ആ മകളെപ്പോലെയല്ല; ചർച്ച

ഉർവശിയുമായുള്ള ബന്ധം അവസാനിപ്പിച്ചശേഷമാണ് മനോജ് കെ ജയന്റെ ജീവിതത്തിലേക്ക് ആശ വരുന്നത്. നടന്റെ ഏക മകൾ തേജാലക്ഷ്മിയെന്ന കുഞ്ഞാറ്റ അന്ന് കുട്ടിയാണ്. സ്വന്തം മകൾക്കൊപ്പം കുഞ്ഞാറ്റയേയും സ്നേഹിച്ചും സംരക്ഷിച്ചും ആശ വളർത്തി. തനിക്ക് മനോഹരമായൊരു ജീവിതം സമ്മാനിച്ച ആശയെ കുറിച്ച് എപ്പോഴും മനോജ് കെ ജയൻ വാചാലരാകാറുണ്ട്. മനോജ് പറഞ്ഞതെല്ലാം ഹൃദയത്തിൽ നിന്നായിരുന്നുവെന്ന് ‌കഴിഞ്ഞ ദിവസം ആശയ്ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ഞാറ്റ കുറിച്ച വരികൾ വായിച്ചപ്പോൾ പ്രേക്ഷകർക്കും മനസിലായി.

രണ്ടാനമ്മയേയും സ്വന്തം പോലെ കരുതി ഇത്രയധികം സ്നേഹിക്കുന്ന കുഞ്ഞാറ്റ ബഹുമാനം അർഹിക്കുന്നുവെന്നാണ് കമന്റുകൾ. ഹാപ്പിയസ്റ്റ് ബർത്ത്ഡേ അമ്മ... ഏറ്റവും കരുണയുള്ള ആത്മാവിനും ഉള്ളിലും പുറത്തും ഒരുപോലെ മനോഹരമായ വ്യക്തിക്കുമാണ് ഈ ദിനം സമർപ്പിക്കുന്നത്.

Manoj K Jayan Tejalakshmi

നിങ്ങളെ പോലെ മറ്റാരുമില്ല... നിങ്ങൾ ഉള്ളിടത്തെല്ലാം ഒരു ചൂടും സമാധാനവും നിറയും. ചുറ്റുമുള്ള എല്ലാവർക്കും അത്ര എളുപ്പത്തിൽ സ്നേഹിക്കപ്പെടുന്നൊരു അനുഭവം നിങ്ങൾ നൽകുന്നു. വാക്കുകൾ കൊണ്ട് പറയാനാകുന്നതിലും കൂടുതലായി ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. അല്ലെങ്കിൽ കുഞ്ഞായിരിക്കുമ്പോൾ ആമി പറയാറുണ്ടായിരുന്നപോലെ I love you x 100 x 1000 x ♾️ x 100000.

എന്റെ ആശ്വാസവും സമാധാനവും വീടും ശക്തിയും ആയതിന് നന്ദി. എനിക്ക് ആവശ്യമുണ്ടെന്ന് പോലും അറിയാതെ ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങൾ പഠിപ്പിച്ചതിനും ഇന്നത്തെ എന്നെ രൂപപ്പെടുത്തുന്നതിന് വലിയ പങ്കുവഹിച്ചതിനും ഒരുപാട് നന്ദി. നിന്നെ കാണാൻ ഇനി കാത്തിരിക്കാനാവില്ലേ മക്കളേ. ഒരിക്കൽ കൂടി ഹാപ്പി ബർത്ത്ഡെ... ഉമ്മ... എന്നായിരുന്നു കുഞ്ഞാറ്റ ആശയുടെ ചിത്രങ്ങൾ പങ്കിട്ട് കുറിച്ചത്.

മകളുടെ കുറിപ്പ് കണ്ട് മനോജിന്റെയും ഹൃദയം നിറഞ്ഞുവെന്നത് അദ്ദേഹത്തിന്റെ കമന്റിൽ നിന്നും വ്യക്തമാണ്. എന്റെ ആശയ്ക്ക് ഞാനൊരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇടുന്നതിലും എത്രയോ അർത്ഥവത്താണ് കുഞ്ഞാറ്റ നിനക്ക് വേണ്ടി ഈ പോസ്റ്റിട്ടത്. അതിലെ ഓരോ വാക്കുകളും ​ഗ്രേറ്റ്ഫുള്ളാണ്. അത് കണ്ട് എന്റെ കണ്ണും മനസ്സും നിറഞ്ഞു. എന്നും എപ്പോഴും ഇങ്ങനെ തന്നെ ഉണ്ടാവട്ടെ. പ്രിയപ്പെട്ടവളെ നിന്നെ ഞാൻ സ്നേഹിക്കുന്നു.

എന്റെ പ്രിയ സുഹൃത്തിന് ജന്മദിനാശംസകൾ. എന്റെ പ്രിയപ്പെട്ട ഭാര്യക്ക് ഇനിയും ഒരുപാട് സന്തോഷകരമായ പിറന്നാൾ ആശംസകൾ നേരുന്നു എന്നാണ് മനോജ് കെ ജയൻ കുറിച്ചത്. കുഞ്ഞാറ്റയുടെ പോസ്റ്റ് വൈറലായതോടെ താരപുത്രിയുമായി മീനാക്ഷി ദിലീപിന്റെ പേര് പറയാതെ താരതമ്യപ്പെടുത്തിയും കമന്റുകൾ പ്രത്യക്ഷപ്പെട്ടു.

Manoj K Jayan Tejalakshmi

രണ്ട് അമ്മമാരേയും സ്വന്തം അമ്മയെ പോലെ കാണുന്ന കുഞ്ഞാറ്റ. സ്വന്തം അമ്മയെ തള്ളിപ്പറയുന്ന പ്രമുഖ നടന്റെ മകളുടെ മുമ്പിൽ കുഞ്ഞാറ്റ നിങ്ങൾ ബഹുമാനം അർഹിക്കുന്നു. സ്വന്തം അമ്മയായ ഉർവശിയേയും രണ്ടാനമ്മ ആശയേയും ഒരേ പോലെ കാണുന്ന കുഞ്ഞാറ്റയോട് എന്നും സ്നേഹവും ബഹുമാനവും മാത്രം, ആശയ്ക്ക് എന്നും ഇവർക്കൊപ്പം സന്തോഷത്തോടെ കഴിയാൻ സാധിക്കട്ടെ എന്നിങ്ങനെ നീളുന്നു കമന്റുകൾ.

പ്രായപൂർത്തിയായശേഷമാണ് അമ്മ ഉർവശിക്കൊപ്പം കുഞ്ഞാറ്റ സമയം ചിലവഴിച്ച് തുടങ്ങിയത്. അതിന് മുമ്പ് മനോജ് കെ ജയന്റേയും ആശയുടേയും സംരക്ഷണയിലായിരുന്നു കുഞ്ഞാറ്റ. വിവാഹമോചനം നടന്നപ്പോൾ മകളുടെ സംരക്ഷണം നടൻ കോടതിയിൽ നിന്നും ചോദിച്ച് വാങ്ങുകയായിരുന്നു. ഉർവശി ഒരിക്കൽ മകളെ കാണാൻ മദ്യപിച്ച് എത്തിയെന്ന് മനോജ് കെ ജയൻ ആരോപിച്ചിരുന്നു.

വിവാഹമോചനശേഷം ഉർവശി 2013ൽ ശിവപ്രസാദിനെ വിവാഹം ചെയ്തു. ആ ബന്ധത്തിൽ ഇഷാൻ പ്രജാപതി എന്നൊരു മകൻ നടിക്കുണ്ട്. തന്റെ അനിയനുമായും കുഞ്ഞാറ്റയ്ക്ക് നല്ലൊരു ബന്ധമുണ്ട്. ആശയും വിവാഹിതയാകുമ്പോൾ ഒരു പെൺകുഞ്ഞിന്റെ അമ്മയായിരുന്നു.

Read more about: manoj k jayan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X