കല്യാണത്തിന് മുന്‍പ് ഒരുവര്‍ഷം ലിവിംഗ് റ്റുഗദര്‍! മനു-ചിക്കു ബന്ധം പിന്തുണച്ചതിന് കാരണം പറഞ്ഞ് സൗഭാഗ്യ
സൗഭാഗ്യയുടെയും അര്‍ജുന്റെയും കുടുംബാംഗങ്ങളും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. ജ്യേഷ്ഠന്‍ അരുണും ഭാര്യ വിദ്യയും വ്‌ളോഗുമായി സജീവമാണ്. ചേട്ടന്റെ മകനായ മനുവും കാമുകി ദേവികയും യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കിടുന്നുണ്ട്. മനുവും ചിക്കുവും പ്രണയത്തിലാണ്. എല്ലാവരോടും ഈ ബന്ധത്തെക്കുറിച്ച് അവര്‍ പറഞ്ഞിരുന്നു. ലിവിംഗ് റ്റുഗദറിലേക്ക് പോവുന്നതില്‍ താല്‍പര്യമില്ല. വിവാഹത്തെക്കുറിച്ച് അവര്‍ വന്ന് പറയുന്നതിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍ എന്നായിരുന്നു വിദ്യയും അരുണും പറഞ്ഞത്. ഇപ്പോഴിതാ സൗഭാഗ്യയ്‌ക്കൊപ്പമായി വീഡിയോയുമായെത്തിയിരിക്കുകയാണ് ഇരുവരും. ഞങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങളും, അതേക്കുറിച്ചുള്ള പ്രതികരണങ്ങളുമായിരുന്നു വീഡിയോയില്‍. ചിക്കുവിന്റെ വീട്ടുകാര്‍ക്ക് തുടക്കത്തില്‍ തന്നെ ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു.
അമ്മയോടായിരുന്നു ഞാന്‍ ആദ്യം ഇതേക്കുറിച്ച് പറഞ്ഞത്. അമ്മാ, എനിക്കൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ ആരാ പയ്യന്‍ എന്ന് ചോദിച്ചിരുന്നു. അന്ന് തന്നെ മനുവും അമ്മയും സംസാരിച്ചിരുന്നു. അന്ന് അമ്മയ്ക്കായിരുന്നു പേടി. ഞാനെന്താണ് ചോദിക്കുക, എനിക്ക് പേടിയാണെന്നായിരുന്നു അമ്മ പറഞ്ഞത്. എന്താണ് നിങ്ങളുടെ തീരുമാനം എന്നൊക്കെ ചോദിച്ചിരുന്നു. അമ്മ നല്ല സപ്പോര്‍ട്ടീവാണ്. നല്ല ജോലിയായപ്പോള്‍ ഞങ്ങള്‍ അപ്പയോടും ഈ ബന്ധത്തെക്കുറിച്ച് പറഞ്ഞു എന്നായിരുന്നു പ്രണയത്തെക്കുറിച്ച് ചിക്കുവും മനുവും പറഞ്ഞത്.

നല്ല സപ്പോര്‍ട്ടീവായിട്ടുള്ള ഫാമിലിയിലാണ് മനു ജനിച്ചത്. ആ കുടുംബത്തിലേക്കാണ് ഞാന്‍ വന്നതെന്നായിരുന്നു ചിക്കു പറഞ്ഞത്. ഇവര് രണ്ടും നല്ല മാച്ചാണ്. നമ്മളായിട്ട് അവരോടൊന്നും പറഞ്ഞ് കൊടുക്കേണ്ടി വരാറില്ല. എന്തെങ്കിലും കാര്യം പറഞ്ഞാല്‍ അതേക്കുറിച്ച് കൃത്യമായ മറുപടി തന്നെ പറയാറുണ്ട്. ബൈക്ക് എടുക്കണമെന്ന് പറഞ്ഞപ്പോള്‍ കൊച്ചനും ചിത്തിയുമാണ് ആദ്യം നോ പറഞ്ഞത്. ഇവിടെ ബുള്ളറ്റുണ്ടല്ലോ, കാറെടുക്കുന്നതാണ് നല്ലതെന്നായിരുന്നു പറഞ്ഞതെന്നായിരുന്നു മനുവിന്റെ മറുപടി. ഇതുപോലെ ഞങ്ങള്‍ ചോദിക്കുമ്പോള്‍ ഇവരും നോ പറയാറുണ്ടെന്നായിരുന്നു സൗഭാഗ്യ പറഞ്ഞത്.
ചിത്തിയോടായിരുന്നു ഇവിടെ ആദ്യം പറഞ്ഞത്. ലിവിംഗ് റ്റുഗദര്‍ വിത്ത് ഫാമിലി മെമ്പേഴ്‌സാണ് ഇപ്പോള്‍. ബേസിക്കായിട്ടുള്ളൊരു കാര്യമായാണ് തോന്നുന്നത്. കല്യാണത്തിന് മുന്നെ തന്നെ പങ്കാളിയെ നന്നായി അറിയണമല്ലോയെന്നായിരുന്നു ചിക്കു പറഞ്ഞത്. നമുക്ക് ഇത് പ്രശ്‌നമല്ലാത്തത് എന്താണെന്ന് വെച്ചാല്‍ കൊച്ചനും ഞാനും ഒരു വര്‍ഷം ലിവിംഗ് റ്റുഗദറായിരുന്നു. അരുണ്‍ ചേട്ടനും വിദ്യയും അതുപോലെ തന്നെയായിരുന്നു. നമ്മുടെ ഫാമിലിയിലുള്ളവര്‍ക്ക് ഇത് പ്രശ്‌നമുള്ള കാര്യമായിരുന്നില്ലെന്നായിരുന്നു സൗഭാഗ്യ പറഞ്ഞത്.
ചിക്കു ഭയങ്കര ജെനുവിനാണ്. പൂക്കള്‍ പോലെയാണ് പെണ്‍കുട്ടികള്‍ എന്ന് പറയില്ലേ, അതുപോലെയാണ്. അമ്മ പോയ നിമിഷമൊക്കെ എങ്ങനെയോ ഹ്യാന്‍ഡില്‍ ചെയ്തു. കല്യാണത്തിന്റെ പ്ലാനിംഗൊക്കെ നടത്തുമ്പോളാണ് ഇവര്‍ക്ക് അമ്മയെ മിസ് ചെയ്യുന്നത്. ഒരു കാര്യത്തിലോട്ട് നടക്കുമ്പോഴാണ് അമ്മയെ വല്ലാതെ മിസ് ചെയ്യുന്നത്. അമ്മയും കുഞ്ഞും ഒന്നിച്ച് പോവുന്നത് കാണുമ്പോള്‍ എനിക്ക് ദൈവത്തിനോട് ദേഷ്യം തോന്നുമായിരുന്നു.
എനിക്ക് മാത്രം അമ്മയില്ലല്ലോ എന്നോര്‍ത്ത്. ഞാന്‍ ഇന്‍ഡിപ്പെന്‍ഡാവണം എന്ന് എപ്പോഴും പറയുമായിരുന്നു. അമ്മ പറയേണ്ട കാര്യങ്ങളെല്ലാം പറഞ്ഞ് തരുന്നത് ചിത്തിയാണ്. നേരത്തെ ഞാനും അമ്മയും അച്ഛനും അനുവും, അങ്ങനെയായിരുന്നു നേരത്തെ ഞങ്ങള്‍ പുറത്തുപോയിരുന്നത്. അനുവും അച്ഛനും മുന്നില്‍ നടക്കും. ഞാനും അമ്മയും ഒന്നിച്ചാണ് നടക്കുക. അതൊക്കെ മിസ് ചെയ്യാറുണ്ടെന്നായിരുന്നു മനുവിന്റെ മറുപടി.


Click it and Unblock the Notifications