മീനാക്ഷിയെ കാവ്യ അടിച്ച് പുറത്താക്കും, പത്ത് വർഷമായി, കാരണക്കാരൻ ദിലീപ്; മഞ്ജു മകളെ കൊണ്ടുപോകാത്തതിന് പിന്നിൽ

ഏറെ ആരാധകരുള്ള താരകുടുംബമാണ് നടൻ ദിലീപിന്റേത്. കാവ്യ മാധവന്റെയും മീനാക്ഷിയുടേയും മഹാലക്ഷ്മിയുടേയും വിശേഷങ്ങളെല്ലാം അതിവേ​ഗത്തിലാണ് സോഷ്യൽമീഡിയയിൽ വൈറലാകാറുള്ളത്. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് മീനാക്ഷിയും കാവ്യയും സോഷ്യൽമീഡിയയിൽ അക്കൗണ്ടുകൾ തുറന്നത്. ഫോട്ടോകളും നിത്യ ജീവിതത്തിലെ വിശേഷങ്ങളുമെല്ലാം താരകുടുംബത്തിലെ എല്ലാ അം​ഗങ്ങളും പങ്കിടാറുമുണ്ട്. എന്നാൽ ദിലീപ് മാത്രമെ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളു.

രണ്ടര മാസം ​ഗർഭിണി, റസൂൽ പൂക്കുട്ടിയുമായുള്ള വിവാഹം കഴിഞ്ഞോ?, മൂന്നാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിൽ സജ്ന!
രണ്ടര മാസം ​ഗർഭിണി, റസൂൽ പൂക്കുട്ടിയുമായുള്ള വിവാഹം കഴിഞ്ഞോ?, മൂന്നാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിൽ സജ്ന!

വിവാ​ഹശേഷമാണ് കാവ്യ മീഡിയയിൽ നിന്ന് അകലം പാലിച്ച് തുടങ്ങിയത്. പത്ത് വർഷമാകുന്നു അഭിമുഖങ്ങൾ നൽകിയിട്ട്. അച്ഛന്റെ സിനിമാ പ്രമേഷൻ പരിപാടികളിലും സുഹൃത്തുക്കളുടെ സന്തോഷങ്ങളിലും പങ്കെടുക്കാൻ എത്താറുണ്ടെങ്കിലും മൈക്ക് കണ്ടാൽ മീനാക്ഷി ഓടും. അവസാനമായി മീനാക്ഷി സംസാരിച്ചത് ദിലീപിന്റെയും കാവ്യയുടേയും വിവാഹസമയത്താണ്.

Meenakshi Dileep

അന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് കുഞ്ഞ് മീനാക്ഷി നിറപുഞ്ചിരിയോടെ മറുപടി നൽകുന്നതിന്റെ വീഡിയോ വൈറലായിരുന്നു. ശേഷം പഠനവും മറ്റുമായി തിരക്കിലായി താരപുത്രി. മകളുടെ വിശേഷങ്ങൾ അറിയാൻ തന്റെ പ്രേക്ഷകർക്ക് ഇഷ്ടമാണെന്ന് അറിയാവുന്നതുകൊണ്ട് ദിലീപും അഭിമുഖങ്ങളിൽ വെച്ച് മകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വ്യക്തമായി മറുപടി നൽകാറുണ്ട്.

ഇപ്പോഴിതാ കാവ്യ മാധവന്റെ ഫാൻ പേജിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയാണ് ചർച്ചയാകുന്നത്. കാവ്യയ്ക്കൊപ്പം നിൽക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോകളും അടങ്ങിയതാണ് പോസ്റ്റ്. കുറച്ച് കഴിഞ്ഞാൽ കാവ്യ മീനാക്ഷിയെ അടിച്ച് പുറത്താക്കും എന്ന് ദിലീപുമായുള്ള നടിയുടെ വിവാ​ഹം കഴിഞ്ഞ സമയത്ത് ചിലർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.

അതോടെ ശ്രീദേവി എന്നോട് മിണ്ടാതായി, എയർപോർട്ടിൽ വെച്ച് കണ്ടപ്പോൾ, ആളുകൾ മാറും...: അംബിക
അതോടെ ശ്രീദേവി എന്നോട് മിണ്ടാതായി, എയർപോർട്ടിൽ വെച്ച് കണ്ടപ്പോൾ, ആളുകൾ മാറും...: അംബിക

അത്തരക്കാർക്കുള്ള മറുപടിയാണ് കാവ്യയുടെ ഫാൻസ് പങ്കിട്ട വീഡിയോ. മീനാക്ഷിയെ കാവ്യ അടിച്ച് പുറത്താക്കുമെന്ന് വിധിയെഴുതിയവർ കണ്ടോളൂ... പത്ത് വർഷമായി മീനാക്ഷിക്ക് താങ്ങും തണലുമായി കാവ്യയുണ്ടെന്നാണ് ഫാൻസ് പുതിയ പോസ്റ്റിലൂടെ പറയാതെ പറഞ്ഞത്. മഹാലക്ഷ്മിയെപോലെ തന്നെ കാവ്യയ്ക്ക് പ്രിയപ്പെട്ടതാണിപ്പോൾ മീനാക്ഷിയും. രണ്ടുപേരുടെയും അമ്മ റോൾ മനോഹരമായി കാവ്യ കൈകാര്യം ചെയ്യുന്നുണ്ട്.

മീനാക്ഷിക്ക് ശേഷം മാത്രമെ മ​ഹാലക്ഷ്മി പോലും കാവ്യയ്ക്കുള്ളുവെന്നത് ഇരുവരുടേയും സ്നേഹം കാണുന്നവർക്കെല്ലാം തോന്നിപ്പോകും. മെഡിസിൻ പൂർത്തിയാക്കിയശേഷമുള്ള മീനാക്ഷിയുടെ ബിരു​ദദാന ചടങ്ങിൽ അമ്മയുടെ സ്ഥാനത്ത് നിന്ന് എല്ലാ ചടങ്ങിലും പങ്കെടുത്തത് കാവ്യയായിരുന്നു. ആദ്യമായി മീനാക്ഷി മോ‍ഡലായി എത്തിയതും കാവ്യയുടെ ലക്ഷ്യ എന്ന ബ്രാന്റിന് വേണ്ടിയാണ്.

Meenakshi Dileep

അമ്മ-മകൾ ബോണ്ടിങ് ഇരുവർക്കും ഇടയിൽ നന്നായി ഉണ്ടെന്നാണ് വീഡിയോയ്ക്ക് വന്ന കമന്റുകൾ. കാവ്യ മോശമായിരുന്നുവെങ്കിൽ ഒരിക്കലും മീനാക്ഷിക്ക് ഒത്തുപോകാൻ സാധിക്കില്ലായിരുന്നു. ഇതുപോലെ സന്തോഷമായി സ്നേഹമായി എന്നും പോകാൻ ദൈവം അനുഗ്രഹിക്കട്ടെ, ഒരു പെൺകുട്ടി അച്ഛനൊപ്പം നിൽക്കണമെങ്കിൽ ആ അച്ഛൻ വളരെ നല്ല മനുഷ്യൻ ആയിരിക്കും, മീനാക്ഷിയെ കാവ്യ സ്നേഹിക്കുന്നതിന് കാരണം ദിലീപ് എന്ന അച്ഛനാണ്.

ദിലീപിന് മീനാക്ഷിയെന്നാൽ ജീവനാണ്. അതുകൊണ്ടാണ് മഞ്ജുപോലും വാശി കാണിച്ച് മോളുടെ സംരക്ഷണം വാങ്ങാനോ അവളെ ഒപ്പ കൊണ്ടുപോകാനോ ശ്രമിക്കാതിരുന്നത്. തന്റെ മകൾ അവളുടെ അച്ഛന്റെ കൂടെ സേഫാണെന്ന ബോധ്യം മഞ്ജുവിനുണ്ട്. മകൾ ഹാപ്പിയാണെന്നും അവർക്ക് അറിയാം, കാവ്യ എന്ന നല്ല കുടുംബിനിയുടെ സ്വഭാവം കൊണ്ടാണ് രണ്ട് മക്കൾ ഒപ്പം നിൽക്കുന്നത്.

ഇഞ്ചക്ഷൻ പോലും ഭയം, മുപ്പത് റേഡിയേഷനുകളും അ‍ഞ്ച് കീമോയും ചെയ്തു, അസുഖം വന്നശേഷം കേട്ട പരിഹാസങ്ങൾ!
ഇഞ്ചക്ഷൻ പോലും ഭയം, മുപ്പത് റേഡിയേഷനുകളും അ‍ഞ്ച് കീമോയും ചെയ്തു, അസുഖം വന്നശേഷം കേട്ട പരിഹാസങ്ങൾ!

ഒരു പെൺകുട്ടി അച്ഛനൊപ്പം പോകണമെങ്കിൽ ആ അച്ഛന്റെ ഭാ​ഗത്തും ശരികളുള്ളതുകൊണ്ടാകണം എന്നിങ്ങനെ നീളുന്നു കമ​ന്റുകൾ. മകൾക്കൊപ്പം അല്ലെങ്കിലും ഏക മകളുടെ എല്ലാ സന്തോഷവും അകലെ നിന്ന് നോക്കി കാണുന്നുണ്ട് മഞ്ജു. മീനാക്ഷിയുടെ എല്ലാ ഫോട്ടോകൾക്കും ആദ്യം സ്നേഹം അറിയിച്ച് എത്തുന്നതും മഞ്ജുവാണ്. മെഡിസിൻ പഠനം പൂർത്തിയാക്കിയ മീനാക്ഷി ജോലി ചെയ്ത് തുടങ്ങി. ഒപ്പം മോഡലിങുമായും സജീവമാണ്.

Read more about: meenakshi dileep kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X