അവകാശത്തെ ചൊല്ലി തർക്കം, ആദ്യം ഓടി എത്തിയവരിൽ മഞ്ജുവും; എല്ലാവരും ശ്രമിച്ചിട്ടും വിഷു മീനാക്ഷി കൊണ്ടുപോയി!

എല്ലാ സെലിബ്രേഷൻ വരുമ്പോഴും സോഷ്യൽമീഡിയയിൽ പ്രിയപ്പെട്ട താരങ്ങളെല്ലാം ആശംസകളുമായി എത്താറുണ്ട്. പക്ഷെ കഴിഞ്ഞ ഓണത്തിനും ഇപ്പോൾ ഇതാ വിഷുവിനും കുടുംബവുമൊത്തുള്ള ദിലീപിന്റെ ആശംസ ഉണ്ടായിരുന്നില്ല. രാവിലെ തനിച്ച് എത്തി ആശംസ നേർന്നുള്ള ഒരു വീ‍ഡിയോ പങ്കുവെച്ച് താരം മടങ്ങി. പൊതുവെ വിഷു സ്പെഷ്യൽ ഫോട്ടോഷൂട്ടൊക്കെ കുടുംബവുമൊത്ത് നടത്താറുള്ളതാണ്.

അതിനാൽ തന്നെ കാവ്യയും മക്കളും എവിടെ എന്നുള്ള ചോദ്യങ്ങളും കമന്റ് ബോക്സിൽ‌ ഉയർന്നിരുന്നു. ഈ വർഷം ആഘോഷങ്ങളൊന്നും വേണ്ടെന്ന് താര കുടുംബം തീരുമാനിച്ചത് കാവ്യയുടെ പിതാവിന്റെ വേർപാട് കുറച്ച് മാസങ്ങൾക്ക് മുമ്പാണ് സംഭവിച്ചത് എന്നതുകൊണ്ടാകും. ഇക്കഴിഞ്ഞ ജൂലൈയിലാണ് നടിയുടെ പിതാവ് മാധവൻ അന്തരിച്ചത്.

Meenakshi Dileep

അമ്മയും അച്ഛനും കാവ്യയുടെ സംരക്ഷണയിലായിരുന്നു. അച്ഛന്റെ വേർപാട് സംഭവിച്ചിട്ട് ഒരു വർഷം പോലും തികഞ്ഞിട്ടില്ലെന്നതുകൊണ്ട് തന്നെ ഒരു ആശംസ പോസ്റ്റ് പോലും കാവ്യയും പങ്കിട്ടില്ല. മീനാക്ഷിയും നിശബ്ദയായിരുന്നു. പക്ഷെ രാത്രിയോടെ ഒരു ട്രാൻസിഷൻ റീൽ‌ പോസ്റ്റ് ചെയ്ത് സോഷ്യൽമീഡിയ കത്തിച്ചിട്ടുണ്ട് താരപുത്രി. രാത്തിയാൻ എന്ന് ഹിന്ദി സോൾ ഫുൾ ലവ് സോങ്ങിനൊപ്പമായിരുന്നു മീനാക്ഷിയുടെ ട്രാൻസിഷൻ റീൽ വീഡിയോ.

രണ്ട് പൂക്കളുടെ ഇമോജി മാത്രമായിരുന്നു ക്യാപ്ഷൻ. ആദ്യം ഒരു ​ഹുഡി ധരിച്ച് സ്പെക്സും വെച്ച് വിത്ത് ഔട്ട് മേക്കപ്പ് ലുക്കിലായിരുന്നു മീനാക്ഷി. അതുകൊണ്ട് തന്നെ പലർക്കും ദിലീപിന്റെ മകളാണെന്ന് മനസിലാക്കാനായില്ല. ശേഷം ഒരു സിംപിൾ ​ഗ്രേപ്പ് കളർ സാരിയിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെടുകയായിരുന്നു.

ട്രാൻസിഷൻ റീലുകളൊക്കെ വിരളമായി ചെയ്യുന്ന കൂട്ടത്തിലാണ് മീനാക്ഷി. പക്ഷെ ഇത്തവണത്തെ റീലിൽ താരപുത്രി വളരെ ആക്ടീവും സന്തോഷവതിയുമായിരുന്നു. അതിനാൽ തന്നെ ‌ഈ വൈബ് പിടിച്ച് ഇടയ്ക്കിടെ റീലുകൾ പോസ്റ്റ് ചെയ്തൂടെ എന്ന് ആളുകൾ കമൻ്റിലൂടെ മീനൂട്ടിയോട് ചോ​ദിക്കുകയും ചെയ്തു. പതിനേഴ് മണിക്കൂർ‌ മുമ്പ് പ്രത്യക്ഷപ്പെട്ട റീൽ ഇതിനോടകം ഇരുപത്തിമൂന്ന് ലക്ഷത്തോളം ആളുകൾ കണ്ട് കഴിഞ്ഞു.

റീൽ ‌പ്രത്യക്ഷപ്പെട്ട് ഉടൻ സ്നേഹം അറിയിച്ച് ആദ്യം എത്തിയവരിൽ മഞ്ജു വാര്യരും ഉണ്ടായിരുന്നു. മകളുടെ വളർച്ച ദൂരെ നിന്ന് നോക്കി കാണുന്ന അമ്മയാണ് താരം. മീനാക്ഷിയെ ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്യുന്ന താരം ഒട്ടുമിക്ക പോസ്റ്റുകൾക്കും സ്നേഹം അറിയിക്കാൻ എത്താറുണ്ട്. അതേസമയം പതിവുപോലെ ഇത്തവണയും മീനാക്ഷിയുടെ കഴിവിന്റേയും സൗന്ദര്യത്തിന്റെയും ക്രിഡിറ്റിനെ ചൊല്ലി മഞ്ജു ഫാൻസിന്റെയും ദിലീപ് ഫാൻസിന്റെയും ഫൈറ്റുണ്ടായിരുന്നു.

Meenakshi Dileep

മീനാക്ഷിക്ക് മഞ്ജുവിന്റെ ഭം​ഗിയും കഴിവുമാണ് ലഭിച്ചിരിക്കുന്നതെന്നായിരുന്നു ഒരു വിഭാ​ഗത്തിന്റെ വാദം. അല്ല മീനൂട്ടി ദിലീപിന്റെ പകർപ്പാണെന്നും ചിരിയിൽ പോലും സാമ്യതകളുണ്ടെന്നുമായിരുന്നു ദിലീപ് ഫാൻസിന്റെ വാദം. കമന്റ് ബോക്സിലെ ഫൈറ്റ് മീനാക്ഷിയുടെ ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണോയെന്ന് അറിയില്ല. പിന്നീട് അവയെല്ലാം ഡിലീറ്റ് ചെയ്യപ്പെട്ടു. മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്ത്, മീനാക്ഷിയുടെ ആത്മമിത്രം നമിത പ്രമോദ് തുടങ്ങിയവരെല്ലാം കമന്റുകളുമായി എത്തിയിരുന്നു.

തന്റെ പ്രിയപ്പെട്ടവർക്ക് ഇമോജികൾ വഴിയും രസകരമായ സ്റ്റിക്കറുകൾ വഴിയും താരപുത്രി മറുപടിയും നൽകിയിട്ടുണ്ട്. മുടി കെട്ടി വെച്ച ലുക്കിൽ കണ്ടപ്പോൾ ആളെ മനസിലായില്ല. പിന്നെ മുടി അഴിച്ചിട്ട് വന്നപ്പോഴാണ് മീനാക്ഷിയാണെന്ന് മനസിലായത്. സാരിയുടുത്ത് ആ ചിരി വന്നാലേ മീനാക്ഷി മീനാക്ഷി ആവുകയുള്ളു.

എല്ലാ താരസുന്ദരിമാരും കിണഞ്ഞ് ശ്രമിച്ചുവെങ്കിലും ഇക്കുറി വിഷു മീനാക്ഷി കൊണ്ടുപോയി എന്നിങ്ങനെയാണ് താരപുത്രിക്ക് ലഭിച്ച കമന്റുകൾ മെഡിസിൻ പഠനം പൂർത്തിയാക്കിയ മീനാക്ഷി ഡോക്ടറായി ജോലിയിൽ പ്രവേശിച്ച് കഴിഞ്ഞു.

Read more about: meenakshi dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X