മഞ്ജു അമ്മയായി വീട്ടിൽ ഒതുങ്ങിയ പ്രായത്തിൽ ഇന്ന് മീനാക്ഷി; അമ്മയെ മനസിലാക്കുന്ന നാളുകൾ? താരപുത്രിക്ക് പിറന്നാൾ
നടൻ ദിലീപിന്റെ നടി മഞ്ജു വാര്യരുടെും മകൾ മീനാക്ഷിക്ക് ഇന്ന് 26ാം പിറന്നാൾ. താരങ്ങളുടെ നിരവധി ആരാധകർ മീനാക്ഷിക്ക് സോഷ്യൽ മീഡിയയിലൂടെ ആശംസയറിയിച്ചു. മൂത്ത മകളായ മീനാക്ഷിയാണ് ദിലീപിന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാൾ. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അച്ഛനൊപ്പം നിന്ന മകൾ. മലയാളത്തിൽ മീനാക്ഷിയെ പോലെ ചർച്ചയായ മറ്റൊരു താരപുത്രിയില്ല. മാതാപിതാക്കളുടെ വ്യക്തി ജീവിതത്തിലുണ്ടായ സംഭവ വികാസങ്ങളാണ് ഇതിന് കാരണം. ഡോക്ടറായി ജോലി ചെയ്യുകയാണ് മീനാക്ഷിയിന്ന്.
ജീവിതത്തിലെ സംഘർഷഭരിതമായ കാലഘട്ടത്തിലായിരുന്നു മീനാക്ഷിയുടെ പഠനം. അമ്മ മഞ്ജു വാര്യർക്കൊപ്പം മീനാക്ഷിയെ ഇന്ന് കാണാറേയില്ല. തന്റെ 36ാം വയസിലാണ് മഞ്ജു വാര്യർ ദിലീപുമായുള്ള വിവാഹ ബന്ധം വേർപിരിയുന്നത്. അന്ന് മീനാക്ഷി 15 വയസുള്ള കൗമാരക്കാരിയാണ്. പിന്നീട് ഒരിക്കലും മഞ്ജുവിനെയും മീനാക്ഷിയെയും ഒരുമിച്ച് കണ്ടിട്ടില്ല.

2015 ലായിരുന്നു വേർപിരിയൽ. 2018 ൽ മഞ്ജുവിന്റെ പിതാവ് മാധവൻ മരിച്ചപ്പോൾ ദിലീപും മീനാക്ഷിയും എത്തി. മഞ്ജുവിനെ കണ്ട് കുറച്ച് സമയത്തിനുള്ളിൽ ഇവർ മടങ്ങി. പിന്നീട് അമ്മയും മകളും തമ്മിൽ കണ്ടിട്ടുണ്ടോ എന്ന് പോലും വ്യക്തമല്ല. 21-22 ആണ് മീനാക്ഷിക്ക് ജന്മം നൽകുമ്പോൾ മഞ്ജുവിന്റെ പ്രായം.
ഇന്നത്തെ മീനാക്ഷിയുടെ പ്രായത്തിൽ മഞ്ജു ചെറിയ കുട്ടിയായ മീനാക്ഷിക്കൊപ്പം ദിലീപിന്റെ പത്മസരോവരം വീട്ടിൽ കഴിയുകയാണ്. 19 വയസിലാണ് മഞ്ജു വാര്യർ ദിലീപിനെ വിവാഹം ചെയ്യുന്നത്. മഞ്ജുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു ഈ തീരുമാനമെന്ന് ആരാധകർ പറയാറുണ്ട്. ഒന്നര പതിറ്റാണ്ടോളം നീണ്ട വിവാഹബന്ധത്തിൽ നിന്നും പിന്മാറുമ്പോൾ കണ്ണീരിൽ കുതിർന്ന തിരിച്ചറിവുകളല്ലാതെ ഒന്നും മഞ്ജു വാര്യരുടെ കയ്യിലുണ്ടായിരുന്നില്ല.
മകൾ അച്ഛനൊപ്പം നിൽക്കാൻ തീരുമാനിച്ചു. അതേസമയം ഇന്നത്തെ പ്രായത്തിൽ ഒരുപക്ഷെ അമ്മയെ മകൾ മനസിലാക്കുന്നുണ്ടാകുമെന്നും വാദങ്ങളുണ്ട്. കൗമാരത്തിൽ അച്ഛനോട് കൂടുതൽ അടുക്കുന്ന പെൺകുട്ടികളിൽ മിക്കവരും പിൽക്കാലത്ത് പ്രായമാകുമ്പോൾ അമ്മയെ മനസിലാക്കുന്നവരാണ്. ഇതാണ് മീനാക്ഷിയും മഞ്ജുവും വീണ്ടും ഒന്നിക്കാൻ സാധ്യതയുള്ളതിന് ആരാധകർ നിരത്തുന്ന വാദം.
മഞ്ജു വാര്യർ തമിഴിലും മലയാളത്തിലും തിരക്കേറിയ താരമാണിന്ന്. ഒടുവിൽ പുറത്തിറങ്ങിയ എമ്പുരാൻ വലിയ വിജയമായി. വരാനിരിക്കുന്നതും വലിയ സിനിമകളാണ്. പൃഥ്വിരാജ്-രാഹുൽ സദാശിവൻ കൂട്ടുകെട്ടിൽ വരുന്ന സിനിമയിലാണ് മഞ്ജു അടുത്തതായി അഭിനയിക്കുന്നത്. മറുവശത്ത് ദിലീപ് കരിയറിൽ ഒരു ഹിറ്റിനായി ശ്രമിക്കുകയാണ്. ഒടുവിൽ പുറത്തിറങ്ങിയ ബ ബ ഭ വലിയ പരാജയമായിരുന്നു. കരിയറിൽ പഴയ താരപദവി ഇന്ന് ദിലീപിന് ഇല്ല. ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെയാണ് മഞ്ജു വാര്യർ 2014 ൽ അഭിനയ രംഗത്തേക്ക് തിരിച്ച് വരുന്നത്. ചിത്രം വലിയ വിജയമായി.


Click it and Unblock the Notifications















